ഇന്ത്യന്‍ സ്‌പിന്നര്‍ മായങ്ക് മര്‍ക്കാണ്ഡെയെ 50 ലക്ഷത്തിനും ഇംഗ്ലണ്ട് സ്‌പിന്നര്‍ ആദില്‍ റഷീദിനെ രണ്ട് കോടിക്കും സണ്‍റൈസേഴ്‌സ് സ്വന്തമാക്കി
കൊച്ചി: ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി മിന്നും ഫോമിലുള്ള രോഹന്‍ കുന്നുമ്മലിനെ ഐപിഎല്‍ താരലേലത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ടീമുകളാരും സ്വന്തമാക്കിയില്ല. ലേലത്തില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന കേരള താരമാണ് രോഹന്‍. 20 ലക്ഷമായിരുന്നു അടിസ്ഥാന വില.
പത്ത് മലയാളി താരങ്ങളാണ് കൊച്ചിയിലെ ഐപിഎല്‍ താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത രോഹന്‍ കുന്നുമ്മല്‍ തന്നെയായിരുന്നു അതില്‍ പ്രധാനി. കോഴിക്കോട്ടുകാരന്‍റെ സമീപകാലത്തെ ഫോം നിരവധി ഫ്രാഞ്ചൈസികളുടെ ശ്രദ്ധയാകര്‍ഷിക്കുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. വിവിധ ഐപിഎല്‍ ടീമുകളുടെ ട്രെയല്‍സില്‍ പങ്കെടുത്തിരുന്നതായി രോഹന്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. കെ എം ആസിഫ്, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, എസ് മിഥുന്‍, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, വിഷ്‌ണു വിനോദ്, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, അബ്ദുള്‍ ബാസിത്ത് എന്നിവരാണ് ലേലത്തിലുള്ള മറ്റ് മലയാളി താരങ്ങള്‍.
undefined
ഇന്ത്യന്‍ സ്‌പിന്നര്‍ മായങ്ക് മര്‍ക്കാണ്ഡെയെ 50 ലക്ഷത്തിനും ഇംഗ്ലണ്ട് സ്‌പിന്നര്‍ ആദില്‍ റഷീദിനെ രണ്ട് കോടിക്കും സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. വെറ്ററന്‍ പേസര്‍ ഇശാന്ത് ശര്‍മ്മ 50 ലക്ഷത്തിന് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി. ഓസീസ് പേസര്‍ ജേ റിച്ചാര്‍ഡ്‌സണിനായി മുംബൈ ഇന്ത്യന്‍സ് 1.50 കോടി മുടക്കി. ഇംഗ്ലീഷ് താരങ്ങളായ റീസ് ടോപ്‌ലി 1.90 കോടിക്ക് ആര്‍സിബിയിലും ഫിലിപ് സാള്‍ട്ട് 2 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലുമെത്തി. മുജീബ് ഉര്‍ റഹ്‌മാന്‍, തബ്രൈസ് ഷംസി, ആദം സാംപ, ആക്കീല്‍ ഹെസൈന്‍, ആദം മില്‍നെ ക്രിസ് ജോര്‍ദാന്‍ എന്നിവരെ ആദ്യ ഘട്ടത്തില്‍ ടീമിലെത്തിക്കാന്‍ ആരുമുണ്ടായില്ല.
ശുഭം ഖജൂരിയക്കായും ആരും രംഗത്തുവന്നില്ല. ഷെയ്‌ഖ് റഷീദിനെ 20 ലക്ഷത്തിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കി. ഹിമ്മത് സിംഗിനായും ആളുണ്ടായില്ല.
വിക്കറ്റ് കീപ്പര്‍മാരില്‍ ക്രിസ്‌മസ് ബംബറടിച്ച് നിക്കോളാസ് പുരാന്‍; 16 കോടി എറിഞ്ഞ് ലഖ്‌നൗ