ഇനി മുങ്ങാനാവില്ല; ഐപിഎൽ ലേലത്തിൽ ടീമിലെത്തിയശേഷം പിൻമാറുന്ന വിദേശതാരങ്ങള്‍ക്ക് മുട്ടൻ പണിയുമായി ബിസിസിഐ

By Web TeamFirst Published Sep 29, 2024, 8:19 AM IST
Highlights

ഓഗസ്റ്റില്‍ ബിസിസിഐ വിളിച്ചുചേർത്ത യോഗത്തില്‍ ലേലത്തില്‍ ടീമിലെത്തിയശേഷം പിന്‍മാറുന്ന വിദേശ താരങ്ങളെ  വിലക്കണമെന്ന് ടീം ഉടമകള്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. 

മുംബൈ: ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കുകയും ഏതെങ്കിലും ഒരു ടീമിലെത്തിയശേഷം വ്യക്തമായ കാരണങ്ങളില്ലാതെ പിന്‍മാറുകയും ചെയ്യുന്ന വിദേശ താരങ്ങളെ അടുത്ത രണ്ട് സീസണുകളിലെ ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുന്ന നിര്‍ണായക ഭേദഗതിയുമായി ബിസിസിഐ. ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ഇന്നലെ പുറത്തുവിട്ട പുതിയ ലേല നിബന്ധനകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്യുകയും ലേലത്തില്‍ ഏതെങ്കിലും ഒരു ടീമിലെത്തുകയും ചെയ്തശേഷം മതിയായ കാരണങ്ങളില്ലാതെ പിന്‍മാറുന്ന വിദേശ താരങ്ങളെയാണ് തൊട്ടടുത്ത രണ്ട് വര്‍ഷത്തെ ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുക. ഇവര്‍ക്ക് ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്യാനുമാവില്ല. ഓഗസ്റ്റില്‍ ബിസിസിഐ വിളിച്ചുചേർത്ത യോഗത്തില്‍ ലേലത്തില്‍ ടീമിലെത്തിയശേഷം പിന്‍മാറുന്ന വിദേശ താരങ്ങളെ  വിലക്കണമെന്ന് ടീം ഉടമകള്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. 

Latest Videos

കാണ്‍പൂര്‍ ടെസ്റ്റ് സമനിലയായാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യക്ക് മുന്നിൽ വലിയ വെല്ലുവിളി

ഇതാണിപ്പോള്‍ ബിസിസിഐ അംഗീകരിച്ചിരിക്കുന്നത്. പല താരങ്ങളും ലേലത്തിനായി രജിസ്റ്റര്‍ ചെയ്യുകയും ലേലത്തില്‍ പങ്കെടുത്ത് ഏതെങ്കിലും ടീമുകളില്‍ എത്തുകയും ചെയ്യും. എന്നാല്‍ ടൂര്‍ണമെന്‍റ് തുടങ്ങുന്നതിന് തൊട്ടു മുമ്പ് പല കാരണങ്ങള്‍ പറഞ്ഞ് ഇവരില്‍ ചിലർ പിന്‍മാറുന്നത് ടീമകളുടെ സന്തുലനത്തെയും കോംബിനേഷനെയും ആകെ മാറ്റിമറിക്കുന്നുവെന്നും അവസാന നിമിഷം പകരക്കാരെ കണ്ടെത്തേണ്ടിവരുമെന്നും ടീം ഉടമകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ്,പേസര്‍ ജോഫ്ര ആര്‍ച്ചര്‍,ജേസണ്‍ റോയ് എന്നിവര്‍ കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ വിവിധ ടീമുകളിലെത്തിയശേഷം പിന്‍മാറിയിരുന്നു.ഇവരില്‍ ചിലര്‍ക്ക് മതിയായ കാരണങ്ങള്‍ ഉണ്ടെങ്കിലും മറ്റ് ചിലർ വ്യക്തമായ കാരണങ്ങളില്ലാതെയാണ് പിന്‍മാറുന്നതെന്ന് ടീം ഉടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കാണ്‍പൂര്‍ ടെസ്റ്റ് സമനിലയായാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യക്ക് മുന്നിൽ വലിയ വെല്ലുവിളി

ഇതിന് പുറമെ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദേശ താരങ്ങള്‍ നിര്‍ബന്ധമായും പേര് രജിസ്റ്റര്‍ ചെയ്യണമെന്നും ഇങ്ങനെ ചെയ്യാതെ ലേലത്തിനെത്തിയാല്‍ അടുത്ത സീസണിലെ ലേലത്തില്‍ നിന്ന് വിലക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.മെഗാ താരലലേതത്തിന് മുമ്പ് ഓരോ ടീമുകള്‍ക്കും അഞ്ച് താരങ്ങളെ നിലനിര്‍ത്താനും ഒരു താരത്തെ റൈറ്റ് ടു മാച്ച് വഴി സ്വന്തമാക്കാനും കഴിയുമെന്ന നിര്‍ണായക പ്രഖ്യാപനവും ഇന്നലെ ബിസിസിഐ നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!