പ്രമുഖരില്‍ പലരെയും കൈവിടും; ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തുക ഈ 5 താരങ്ങളെയെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Sep 22, 2024, 9:19 AM IST
Highlights

ബിസിസിഐ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റേവ് സ്പോര്‍ട്ടിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ചെന്നൈ സൂപ്പര്‍ കിംഗ്സ് അഞ്ച് കളിക്കാരെ നിലനിര്‍ത്താന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ: ഐപില്‍ മെഗാ താരലേലത്തിന് മുമ്പ് ഓരോ ടീമിനും എത്ര കളിക്കാരെ നിലനിര്‍ത്താനാവുമെന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചെന്നൈ നിലനിര്‍ത്തുക അഞ്ച് താരങ്ങളെയെന്ന് റിപ്പോര്‍ട്ട്.മുന്‍ നായകന്‍ എം എസ് ധോണിയെ നിലനിര്‍ത്തുമോ ചെന്നൈ എന്ന കാര്യത്തിലാണ് ആരാധകര്‍ക്ക് പ്രധാനമായും ആകാംക്ഷയുള്ളത്. ആറ് കളിക്കാരെയെങ്കിലും ഓരോ ടീമിനും നിലനിര്‍ത്താനാവുമെന്നാണ് ടീമുകളുടെ പ്രതീക്ഷ.

ബിസിസിഐ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റേവ് സ്പോര്‍ട്ടിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ചെന്നൈ സൂപ്പര്‍ കിംഗ്സ് അഞ്ച് കളിക്കാരെ നിലനിര്‍ത്താന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, മതീഷ പതിരാന, എം എസ് ധോണി എന്നിവരെയാണ് നിലവില്‍ ചെന്നൈ നിലനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഡാരില്‍ മിച്ചല്‍, ദീപക് ചാഹര്‍, ഡെവോണ്‍ കോണ്‍വെ, മഹീഷ് തീക്ഷണ എന്നിവരെ ചെന്നൈ കൈവിടുമെന്നാണ് കരുതുന്നത്.

Latest Videos

'എന്താ എല്ലാവരും ഉറങ്ങുകയാണോ'; ഗ്രൗണ്ടില്‍ വീണ്ടും തഗ് ഡയലോഗുമായി ക്യാപ്റ്റൻ രോഹിത് ശര്‍മ

ധോണിക്ക് ഒരു സീസണില്‍ കളിക്കാന്‍ അവസരമൊരുക്കുന്നതാണ് ചെന്നൈയുടെ തീരമാനം.വിരമിച്ച കളിക്കാരെ അണ്‍ ക്യാപ്ഡ് ളിക്കാരനായി നിലനിര്‍ത്താന്‍ അനുവദിക്കുന്ന പഴയ നിയമം തിരിച്ചുകൊണ്ടുവരണമെന്ന് ചെന്നൈ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ധോണിയെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാല്‍ ഇതിനെ മറ്റ് ടീമുകള്‍ എതിര്‍ത്തു.കഴി‌ഞ്ഞ സീസണിൽ റുതുരാജ് ഗെയ്ക്‌വാദിന് കീഴിലിറങ്ങിയ ചെന്നൈക്ക് പ്ലേ ഓഫിലെത്താനായിരുന്നില്ല. വരുന്ന സീസണില്‍ എം എസ് ധോണിക്ക് കിരീടത്തോടെ യാത്രയയപ്പ് നല്‍കാനായിരിക്കും ചെന്നൈ ലക്ഷ്യമിടുന്നത്.

ഏകദിന ചരിത്രത്തില്‍ ആദ്യം; ഇതിഹാസങ്ങള്‍ക്ക് പോലും കഴിയാത്ത ആ നേട്ടവും പോക്കറ്റിലാക്കി റാഷിദ് ഖാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!