രക്ഷകനായി മിച്ചല്‍ മാര്‍ഷും അലക്‌സ് ക്യാരിയും! ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനവും ഓസീസിന്

By Web TeamFirst Published Sep 21, 2024, 11:14 PM IST
Highlights

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തി തുടങ്ങിയ ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നു.

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം. ലീഡ്‌സില്‍ നടന്ന ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയ 44.4 ാേവറില്‍ 270ന് എല്ലാവരും പുറത്തായി. അലക്‌സ് ക്യാരി (74), മിച്ചല്‍ മാര്‍ഷ് (60) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ക്ക് 40.2 ഓവറില്‍ 202 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 68 റണ്‍സ് ജയം. 49 റണ്‍സ് നേടിയ ജാമി സ്മിത്താണ് ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് നേടി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2-0ത്തിന് മുന്നിലെത്തി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തി തുടങ്ങിയ ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നു. ഫിലിപ്പ് സാള്‍ട്ടിന്റെ (12) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. പിന്നാലെ വില്‍ ജാക്‌സ് (0), ഹാരി ബ്രൂക്ക് (4) എന്നിവര്‍ മടങ്ങി. അല്‍പനേരം പിടിച്ചുനിന്ന ബെന്‍ ഡക്കറ്റിനെ (32) ആരോണ്‍ ഹാര്‍ഡി സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. പിന്നാലെയെത്തിയ ലിയാം ലിവിംഗ്സ്റ്റണിനെ (1) നേരിട്ട ആദ്യ പന്തില്‍ തന്നെ ഹാര്‍ഡി മടക്കി. ഇതോടെ അഞ്ചിന് 65 എന്ന നിലയിലായി ഇംഗ്ലണ്ട്.

Latest Videos

നിനക്ക് ചേരുന്നത് ഈ സണ്‍ഗ്ലാസാണ്; സെഞ്ചുറിക്ക് പിന്നാലെ റിഷഭ് പന്തിന് കോലിയുടെ പ്രത്യേക സമ്മാനം - വീഡിയോ

പിന്നീട് സ്മിത്ത് - ജേക്കബ് ബേതല്‍ (25) സഖ്യം ഇംഗ്ലണ്ടിന് നേരിയ പ്രതീക്ഷ നല്‍കി. ഇരുവരും 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബേതലിനെ (25) പുറത്താക്കി ഗ്ലെന്‍ മാക്‌സ്‌വെല്‍ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ബേതതലും ബ്രൈഡണ്‍ കാര്‍സെയും (26) ഒരു ചെറിയ ശ്രമം നടത്തിയെങ്കിലും വിഫലമായി. ഇരുവരും 39 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബേതല്‍, ജോഷ്  ഹേസല്‍വുഡിന് മുന്നില്‍ കീഴടങ്ങി. തുടര്‍ന്ന് ആദില്‍ റഷീദും (27) ഒരുകൈ നോക്കിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. കാര്‍സെ-ആദില്‍ സഖ്യം പുറത്തായിതന് പിന്നാലെ ഒല്ലി സ്‌റ്റോണ്‍സും കൂടാരം കയറി. മാത്യൂ പോട്ട്‌സ് (7) പുറത്താവാതെ നിന്നു.

ധോണിക്ക് വേണ്ടി വന്നത് 144 ഇന്നിംഗ്‌സ്! റിഷഭ് പന്ത് കൈ ഞൊടിക്കുന്ന വേഗതയില്‍ ഇതിഹാസത്തിനൊപ്പമെത്തി

നേരത്തെ ഓസീസിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ട്രാവിസ് ഹെഡ് (29) - മാത്യൂ ഷോര്‍ട്ട് (29) സഖ്യം 46 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹെഡിനെ കാര്‍സെ പുറത്താക്കി. സ്‌കോര്‍ബോര്‍ഡില്‍ 64 റണ്‍സ് ആയിരിക്കെ ഷോര്‍ട്ടിനെ പോട്ട്‌സും മടക്കി. സ്റ്റീവ് സ്മിത്തും (4) പോട്ട്‌സിന്റെ പന്തില്‍ ബൗള്‍ഡായി. ലബുഷെയ്ന്‍ (19) കൂടി നിരാശപ്പെടുത്തിയതോടെ ഓസീസ് നാലിന് 145 എന്ന നിലയിലായി. 27-ാം ഓവറില്‍ മാര്‍ഷും മടങ്ങി. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഓസീസ് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (7) നിരാശപ്പെടുത്തി. പിന്നീട് ക്യാരി, ആരോണ്‍ ഹാര്‍ഡി (23) ഒരറ്റത്ത് നിര്‍ത്തി നടത്തിയ പോരാട്ടാണ് സ്‌കോര്‍ 270ലെത്തിച്ചത്. മൂന്ന് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ഡിയുടെ ഇന്നിംഗ്‌സ്. മിച്ചല്‍ സ്റ്റാര്‍ക്ക് (0), ആഡം സാംപ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഷ് ഹേസല്‍വുഡ് (4) പുറത്താവാതെ നിന്നു.

click me!