IPL 2022: സഞ്ജു, കിഷന്‍, സാഹ ഇവരാരുമല്ല, ലോകകപ്പ് ടീമിലേക്ക് സര്‍പ്രൈസ് ചോയ്സുമായി സെവാഗ്

By Gopalakrishnan C  |  First Published May 8, 2022, 9:49 AM IST

മധ്യനിരയില്‍ ഒന്നാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും ടീമിലെത്തിയേക്കും. റിഷഭ് പന്തിന്‍റെ ബാക്ക് അപ് വിക്കറ്റ് കീപ്പറായി ആര് ടീമിലെത്തുമെന്ന ചോദ്യവുമുണ്ട്. ഐപിഎല്ലിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണെങ്കില്‍ മലയാളി താരം സഞ്ജു സാംസണാണ് ഏറ്റവും കൂടുതല്‍ സാധ്യത.


മുംബൈ: ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള(T20 World Cup) ഇന്ത്യന്‍ ടീമില്‍(Team India) ആരൊക്കെയുണ്ടാവുമെന്ന ആകാംക്ഷയിലാാണ് ഇന്ത്യന്‍ ആരാധകര്‍. ഐപിഎല്ലിലെ(IPL 2022) പ്രകടനങ്ങള്‍ ലോകകപ്പിനുള്ള ടീം തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ടോപ് ഓര്‍ഡറില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മയും കെ എല്‍ രാഹുലും വിരാട് കോലിയും ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മധ്യനിരയില്‍ ഒന്നാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും ടീമിലെത്തിയേക്കും. റിഷഭ് പന്തിന്‍റെ ബാക്ക് അപ് വിക്കറ്റ് കീപ്പറായി ആര് ടീമിലെത്തുമെന്ന ചോദ്യവുമുണ്ട്. ഐപിഎല്ലിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണെങ്കില്‍ മലയാളി താരം സഞ്ജു സാംസണാണ് ഏറ്റവും കൂടുതല്‍ സാധ്യത. രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും സഞ്ജു മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്.

Latest Videos

undefined

പ്രായം 37 ആയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനായി വൃദ്ധിമാന്‍ സാഹ നടത്തുന്ന ബാറ്റിംഗ് വെടിക്കെട്ടും ഭാവി വാഗ്ദാനമെന്ന് കരുതുന്ന ഇഷാന്‍ കിഷനെയും സെലക്ടര്‍മാര്‍ പരിഗണിച്ചേക്കാം. എന്നാല്‍ ഇവരെ ആരെയുമല്ല ഓസ്ട്രേലിയയിലേക്ക് രണ്ടാം വിക്കറ്റ് കീപ്പറായി അയക്കേണ്ടത് എന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വീരേന്ദര്‍ സെവാഗ്( Virender Sehwag).

ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനായി ഇന്നിംഗ്സിനൊടുവില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ 17 പന്തില്‍ 37 റണ്‍സെടുത്ത ജിതേഷ് ശര്‍മയാണ്(Jitesh Sharma) രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെടുക്കേണ്ടതെന്നാണ് സെവാഗിന്‍റെ അഭിപ്രായം.

ഒരു സംശയവുമില്ല, രാജസ്ഥാനെതിരെ ജിതേഷ് പുറത്തെടുത്തത് അസാമാന്യ ബാറ്റിംഗായിരുന്നു. ഒറ്റ പ്രകടനത്തിലൂടെ അയാള്‍ മതിപ്പുണ്ടാക്കിയിരിക്കുന്നു. ഇഷാന്‍ കിഷനും, റിഷഭ് പന്തും, വൃദ്ധിമാന്‍ സാഹയുമെല്ലാം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായുണ്ട്. എന്നാല്‍ എന്‍റെ അഭിപ്രായത്തില്‍ പേടിയില്ലാതെ ബാറ്റ് വീശുന്ന ജിതേഷ് ശര്‍മയാണ് ലോകകപ്പ് ടീമിലുണ്ടാവേണ്ട താരം.

രാജസ്ഥാനെതിരെ ജിതേഷിന്‍റെ ഒരു ഷോട്ട് കണ്ടപ്പോള്‍ ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന‍ വോണിനെതിരെ വിവിഎസ് ലക്ഷ്മണ്‍ കളിച്ച ഷോട്ടാണ് തനിക്ക് ഓര്‍മവന്നതെന്നും സെവാഗ് ക്രിക് ബസിനോട് പറഞ്ഞു. തന്‍റെ ശക്തി എന്താണെന്ന് ജിതേഷിന് വ്യക്തമായി അറിയാം. ഏതൊക്കെ ഷോട്ടുകള്‍ കളിക്കണമെന്നും. ചാഹലിനെതിരെ അയാള്‍ നേടിയ സിക്സര്‍ ശരിക്കും ലക്ഷ്മണ്‍ വോണിനെതിരെ മിഡ് വിക്കറ്റിന് മുകളിലൂടെ നേടിയ സിക്സിനെ അനുസ്മരിപ്പിച്ചു. അത്ഭുതകരമായ പ്രകടനമായിരുന്നു ജിതേഷിന്‍റെത്. ഞാനാണ് ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുന്നതെങ്കില്‍ അവനെ ഓസ്ട്രേലിയയിലേക്ക് ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി കൊണ്ടുപോകും-സെവാഗ് പറഞ്ഞു.

click me!