അടുത്ത സീസണിൽ ഐപിഎല്ലിലേക്ക് തിരികെ വരാൻ തയ്യാറാണെന്നും ബാംഗ്ലൂർ, പഞ്ചാബ് ടീമുകളിൽ ഒന്നിനൊപ്പം കിരീടം നേടണമെന്നാണ് ആഗ്രഹമെന്നും ഗെയ്ൽ. കരിയറിലെ അവസാന നാളുകളിൽ അർഹിച്ച അംഗീകാരമോ പരിഗണനയോ കിട്ടാത്തതിനാലാണ് ഈ വർഷത്തെ താരലേലത്തിൽ നിന്ന് വിട്ടുനിന്നതെന്നും നാൽപ്പത്തിരണ്ടുകാരനായ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക്(IPL) തിരിച്ച് വരാൻ താൽപര്യം പ്രകടിപ്പിച്ച് ക്രിസ് ഗെയ്ൽ(Chris Gayle). ഐപിഎല്ലിലെ അവസാന നാളുകളിൽ തനിക്ക് അർഹിച്ച അംഗീകാരം കിട്ടിയില്ലെന്നും ഗെയ്ൽ പറഞ്ഞു. ഈ സീസൺ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ഗെയ്ല്‍ ഐപിഎല്ലിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.
അടുത്ത സീസണിൽ ഐപിഎല്ലിലേക്ക് തിരികെ വരാൻ തയ്യാറാണെന്നും ബാംഗ്ലൂർ, പഞ്ചാബ് ടീമുകളിൽ ഒന്നിനൊപ്പം കിരീടം നേടണമെന്നാണ് ആഗ്രഹമെന്നും ഗെയ്ൽ. കരിയറിലെ അവസാന നാളുകളിൽ അർഹിച്ച അംഗീകാരമോ പരിഗണനയോ കിട്ടാത്തതിനാലാണ് ഈ വർഷത്തെ താരലേലത്തിൽ നിന്ന് വിട്ടുനിന്നതെന്നും നാൽപ്പത്തിരണ്ടുകാരനായ ഗെയ്ൽ വ്യക്തമാക്കി.
undefined
ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ബാറ്ററായി വിലയിരുത്തപ്പെടുന്ന ഗെയ്ല്‍ 463 ടി20 മത്സരങ്ങളില്‍ നിന്ന് 22 സെഞ്ച്വറിയും 88 അർധസെഞ്ച്വറിയുമടക്കം 14562 റൺസ് നേടിയിട്ടുണ്ട്. ഐപിഎല്ലിൽ 142 കളിയിൽ ആറ് സെഞ്ച്വറിയും 31 അർധസെഞ്ച്വറിയുമടക്കം 4965 റൺസും ഗെയ്ലിന്‍റെ പേരിലുണ്ട്.
ഐപിഎല്ലില്‍ കഴിഞ്ഞ സീസണിൽ പഞ്ചാബിന്‍റെ താരമായിരുന്ന ഗെയ്ൽ മുൻപ് ബാംഗ്ലൂരിനും കൊൽക്കത്തയ്ക്കും വേണ്ടിയും കളിച്ചിട്ടുണ്ട്. 2009 മുതല്‍ 2011 വരെ കൊല്‍ക്കത്ത താരമായിരുന്ന ഗെയ്ല്‍ 16 ഇന്നിംഗ്സുകളില്‍ നിന്ന് 463 റണ്‍സ് നേടി. എന്നാല്‍ 2011ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തിയ ഗെയ്ല്‍ 84 ഇന്നിംഗ്സുകളില്‍ നിന്ന് 3163 റണ്‍സ് അടിച്ചുകൂട്ടി. അഞ്ച് സെഞ്ചുറിയും 19 ഫിഫ്റ്റിയും ബാംഗ്ലൂര്‍ കുപ്പായത്തില്‍ ഗെയ്ല്‍ നേടി. 2018ല്‍ പഞ്ചാബിലേക്ക് കൂടുമാറിയ ഗെയ്ല്‍ അവര്‍ക്കായി 41 മത്സരങ്ങളില്‍ 1339 റണ്‍സടിച്ചു. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ഗെയ്ല്‍ പങ്കെടുത്തിരുന്നില്ല.