Latest Videos

വീണ്ടും റെക്കോര്‍ഡ് തീര്‍ത്ത് ഇന്ത്യയുടെ വനിതാ ടീം! ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇനി ഇന്ത്യക്ക്

By Web TeamFirst Published Jun 29, 2024, 6:53 PM IST
Highlights

നാലിന് 525 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ (69) വിക്കറ്റാണ് ആദ്യം നഷ്ടമായത്.

ചെന്നൈ: വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ റെക്കോര്‍ഡ് സ്‌കോര്‍ നേടിയ ഇന്ത്യന്‍ ടീം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏക ടെസ്റ്റില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സ് നേടിയ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓസ്‌ട്രേിലിയ നേടിയ 575 റണ്‍സാണ് ഇന്ത്യ മറികടന്നത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തിട്ടുണ്ട്. സ്‌നേഹ് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ലൗറ വോള്‍വാര്‍ഡ് (20), അന്നെകെ ബോഷ് (39), ഡെല്‍മി ടക്കര്‍ (0), സുനെ ലുസ്സ് (65) എന്നിവരുടെ വിക്കറ്റുകളാണ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. റാണയ്ക്ക് പുറമെ ദീപ്തി ശര്‍മ ഒരു വിക്കറ്റെടുത്തു. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ മരിസാനെ കാപ്പ് (69), നദിന്‍ ഡി ക്ലാര്‍ക്ക് (27) എന്നിവരാണ് ക്രീസില്‍. നേരത്തെ, നാലിന് 525 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ (69) വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ (86) റിച്ചാ ഘോഷും മടങ്ങിയതോടെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 

നേരത്തെ, വനിതാ ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറി സ്വന്തമാക്കിയിരുന്നു ഇന്ത്യന്‍ താരം ഷെഫാലി വര്‍മ. ഷെഫാലി 205 റണ്‍സെടുത്താണ് പുറത്തായത്. സ്മൃതി മന്ദാനയും (149) സെഞ്ചുറി നേടിയ മത്സരത്തില്‍ ഇന്ത്യ ഒന്നാംദിനം തന്നെ നാല് വിക്കറ്റ് നഷ്ടത്തില്‍ 525 റണ്‍സെടുത്തു. ടെസ്റ്റിന്റെ ഒരു ദിവസം ഒരു ടീം പടുത്തുയര്‍ത്തുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 292 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ സ്മൃതി - ഷെഫാലി സഖ്യം കൂട്ടിചേര്‍ത്തത്. വനിതാ ക്രിക്കറ്റില്‍ ഓപ്പണിംഗ് സഖ്യം നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 

ഇത് രോഹിത്തിന്റെ മാത്രം ലോകകപ്പ്! ഈ ഫോമില്‍ ഹിറ്റ്മാന് റണ്‍വേട്ടയില്‍ ഒന്നാമതെത്താം, വേണ്ടത് ഇത്രമാത്രം

ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ട് കൂടിയാണിത്. ഓസ്ട്രേലിയയുടെ എല്‍ എ റീലര്‍ - ഡി എ അന്നെറ്റ്സ് സഖ്യം നേടിയ 309 റണ്‍സാണ് ഒന്നാമത്. 52-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. മന്ദാന പുറത്താവുകയായിരുന്നു. 161 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും 27 ഫോറും നേടി. പിന്നീടെത്തിയ ശുഭ സതീഷ് (15) പെട്ടന്ന് മടങ്ങി. എന്നല്‍ ജമീമ റോഡ്രിഗസിനെ (55) കൂട്ടുപിടിച്ച് ഷെഫാലി ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കി. 197 പന്തുകള്‍ നേരിട്ട താരം എട്ട് സിക്സും 23 ഫോറും നേടി. നിര്‍ഭാഗ്യവശ്യാല്‍ റണ്ണൗട്ടാവുകയായിരുന്നു താരം. തുടര്‍ച്ചയായി രണ്ടി സിക്സുകളും ഒരു സിംഗളിളും നേടിയാണ് ഷെഫാലി ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 

തന്ത്രങ്ങളോതാന്‍ സ്‌കലോണി കൂടെയുണ്ടാവില്ല! പെറുവിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് ഇരട്ട പ്രഹരം

പിന്നാലെ 20കാരി മടങ്ങി. ജമീമയ്ക്കൊപ്പം 86 റണ്‍സ് കൂട്ടിചേര്‍ത്താണ് ഷെഫാലി റണ്ണൗട്ടാവുന്നത്. പിന്നാലെ ജമീമയും പവലിയനില്‍ തിരിച്ചെത്തി. ഹര്‍മന്‍പ്രീത് കൗര്‍ (42)  റിച്ചാ ഘോഷ് (43) എന്നിവര്‍ പിന്നീട് കൂടുതല്‍ വിക്കറ്റുകള്‍ പോവാതെ കാത്തു.

click me!