ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം അടുത്ത ആഴ്ച; മലയാളി താരത്തിന്‍റെ പ്രതീക്ഷ മങ്ങി

By Web TeamFirst Published Sep 5, 2024, 12:45 PM IST
Highlights

ആദ്യ മത്സരത്തില്‍ ശ്രേയസും ദേവദത്ത് പടിക്കലും നിരാശപ്പെടുത്തിയത് ഇരുവരുടെയും ടെസ്റ്റ് മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. ദുലീപ് ട്രോഫി മത്സരങ്ങളുടെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ക്ക് ശേഷമാവും ടീമിനെ പ്രഖ്യാപിക്കുക എന്നാണ് കരുതുന്നത്. ഇന്ന് ആരംഭിച്ച ദുലീപ് ട്രോഫിയില്‍ ഇന്ത്യ എ, ബി, സി, ഡി ടീമുകളിലായി നിരവധി യുവതാരങ്ങളാണ് ടെസ്റ്റ് ടീമിലേക്ക് വിളി പ്രതീക്ഷിച്ചിറങ്ങുന്നത്.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ശ്രേയസ് അയ്യര്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ സര്‍ഫറാസ് ഖാന്‍, മലയാളി താരം ദേവ്ദത്ത് പടിക്കല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ധ്രുവ് ജുറെല്‍ എന്നിവരെല്ലാം മത്സരത്തിനുണ്ട്. എന്നാല്‍ ആദ്യ മത്സരത്തില്‍ ശ്രേയസും ദേവദത്ത് പടിക്കലും നിരാശപ്പെടുത്തിയത് ഇരുവരുടെയും ടെസ്റ്റ് മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ഇന്ത്യ സിക്കെതിരായ മത്സരത്തില്‍ ശ്രേയസ് 9 റണ്‍സിനും പടിക്കല്‍ റണ്‍സൊന്നുമെടുക്കാതെയും പുറത്തായി.

Latest Videos

ദുലീപ് ട്രോഫി: ആദ്യ മത്സരത്തില്‍ സഞ്ജുവിന് ടീമില്‍ ഇടമില്ല, ശ്രേയസിന്‍റെ ടീമിന് ബാറ്റിംഗ് തകര്‍ച്ച

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ ദേവ്ദത്ത് പടിക്കല്‍ അര്‍ധസെഞ്ചുറി നേടി തിളങ്ങിയിരുന്നു. ശ്രേയസ് ആകട്ടെ കഴ‍ിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരെ കളിച്ചശേഷം പീന്നീട് ടെസ്റ്റ് ടീമിലെത്തിയിട്ടില്ല. ഇന്ത്യ ബി ടീമിനെതിരെ ഇറങ്ങുന്ന സര്‍ഫറാസ് ഖാനും ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണ്.

കെ എല്‍ രാഹുലും റിഷഭ് പന്തും തിരിച്ചെത്തുന്നതോടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കും കടുത്ത മത്സരമാണുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ധ്രുല് ജുറെലിനെ സംബന്ധിച്ചും ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ദുലീപ് ട്രോഫിയിലെ പ്രകടനം നിര്‍ണായകമാകും. ഓപ്പണര്‍ സ്ഥാനത്തേക്ക് യശസ്വി ജയ്സ്വാളിനൊപ്പം മത്സരിച്ച ശുഭ്മാന്‍ ഗില്‍ ചേതേശ്വര്‍ പൂജാരയുടെ അഭാവത്തില്‍ മൂന്നാം നമ്പറിലാണ് ഇറങ്ങുന്നത്.

21 വര്‍ഷത്തിനിടെ ആദ്യം, ബാലണ്‍ ഡി ഓറിനുള്ള 30 അംഗ സാധ്യതാ പട്ടികയില്‍ നിന്ന് മെസിയും റൊണാള്‍ഡോയും പുറത്ത്

എന്നാല്‍ സായ് സുദര്‍ശനെപ്പോലെയുള്ള താരങ്ങളുടെ പ്രകടനം ഗില്ലിന് വെല്ലുവിളായകും. കൗണ്ടി ക്രിക്കറ്റില്‍ സെഞ്ചുറി നേടിയ സായ് സുദര്‍ശന്‍ മിന്നുന്ന ഫോമിലുമാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിരാശപ്പെടുത്തി രജത് പാടീദാറാണ് ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരവ് പ്രതീക്ഷിക്കുന്ന മറ്റൊരു താരം. റുതുരാജ് ഗെയ്ക്‌വാദ്, അഭിമന്യു ഈശ്വരന്‍, അര്‍ഷ്ദീപ് സിംഗ്, ഖലീല്‍ അഹമ്മദ് എന്നിവരും ടെസ്റ്റ് ടീമില്‍ ഇടം പ്രതീക്ഷിക്കുന്നവരാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!