'ഇങ്ങനെ കളിച്ചാല്‍ അവര്‍ അവനെ വീണ്ടും തഴയും', സഞ്ജു സാംസണ് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യൻ താരം

By Web TeamFirst Published Oct 8, 2024, 12:16 PM IST
Highlights

ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു 19 പന്തില്‍ 29 റണ്‍സെടുത്ത് ടീമിന്‍റെ രണ്ടാമത്തെ ടോപ് സ്കോററായിരുന്നു.

ദില്ലി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ആദ്യ ടി20യില്‍ 19 പന്തില്‍ 29 റണ്‍സടിച്ച സഞ്ജു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഇങ്ങനെ കളിച്ചാല്‍ സഞ്ജുവിനെ സെലക്ടര്‍മാര്‍ ടീമില്‍ നിന്നൊഴിവാക്കുമെന്ന് ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.

സഞ്ജുവിന്‍റെ പ്രകടനത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത്, ആദ്യ കളിയില്‍ അവന്‍ 29 റണ്‍സടിച്ച് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെന്നത് ശരിയാണ്. എന്നാല്‍ ചെറിയൊരു ഇന്നിംഗ്സായി പോയി. ടീമില്‍ തുടരണമെങ്കില്‍ ഇത് പോരാ, അവന്‍ കുറച്ചു കൂടി റണ്‍സടിക്കണം, ഇല്ലെങ്കില്‍ അവനെ വീണ്ടും ഒഴിവാക്കും. കുറെക്കാലമായി സഞ്ജു ടീമില്‍ വന്നും പോയുമിരിക്കുകയാണ്, അതുപോലെ ബാറ്റിംഗ് ഓര്‍ഡറില്‍ കയറിയും ഇറങ്ങിയുമാണ് പലപ്പോഴും അവന്‍ കളിക്കുന്നത്.

Latest Videos

വിരമിച്ചിട്ട് 5 വർഷം, ദക്ഷിണാഫ്രിക്കക്കായി വീണ്ടും ഗ്രൗണ്ടിലിറങ്ങി മിന്നി ഡ‍ുമിനി; ഇതെന്ത് മറിമായമെന്ന് ആരാധകർ

അതുകൊണ്ട്, ദില്ലിയില്‍ നടക്കുന്ന രണ്ടാം ടി20യിലെങ്കിലും നല്ല തുടക്കം കിട്ടിയാല്‍ സഞ്ജു അതൊരു വലിയ സ്കോറാക്കി മാറ്റണം. ദില്ലിയില്‍ കഴിഞ്ഞില്ലെങ്കില്‍ അവസാന ടി20 നടക്കുന്ന ഹൈദരാബാദിലെങ്കിലും സ‍ഞ്ജു വലിയൊരു സ്കോര്‍ നേടണം, എന്നാലെ സെലക്ടര്‍മാരുടെ ഓര്‍മകളില്‍ അവനുണ്ടാകൂവെന്നും ആകാശ് ചോപ്ര പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു 19 പന്തില്‍ 29 റണ്‍സെടുത്ത് ടീമിന്‍റെ രണ്ടാമത്തെ ടോപ് സ്കോററായിരുന്നു. അഭിഷേക് ശര്‍മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത സഞ്ജു ഓപ്പണിംഗ് വിക്കറ്റില്‍ 25 റണ്‍സ് കൂട്ടുകെട്ടിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനൊപ്പം 45 റണ്‍സ് കൂട്ടുകെട്ടിലും പങ്കാളിയായി. ആറ് ബൗണ്ടറികളും സഞ്ജു നേടി. മെഹ്ദി ഹസന്‍ മിറാസിന്‍റെ പന്തില്‍ സിക്സിന് ശ്രമിച്ചാണ് ഒടുവില്‍ സഞ്ജു പുറത്തായത്.

2 കോടി പോരാ, 5 കോടി വേണം, പൂനെയില്‍ ഫ്ലാറ്റും, മഹാരാഷ്ട്ര സര്‍ക്കാരിനോട് ഒളിംപിക് മെഡല്‍ ജേതാവിന്‍റെ പിതാവ്

വമ്പനികളിലൂടെയല്ല സഞ്ജു ആദ്യ മത്സരത്തില്‍ റണ്‍സടിച്ചത്. പന്തിനെ നോവിക്കാതെ മൃദുവായി തഴുകിവിട്ടായിരുന്നു സഞ്ജു ഓരോ ബൗണ്ടറികളും നേടിയത്. അതും ഒന്നിന് പുറകെ ഒന്നായി. എല്ലാവരും വമ്പനടികളിലൂടെ റണ്‍സടിക്കുമ്പോള്‍ സഞ്ജുവും റണ്‍സടിച്ചിരുന്നു. പക്ഷെ രക്തം പൊടിയുമ്പോഴും വേദനിപ്പിക്കാത്തതുപോലെയായിരുന്നു സഞ്ജുവിന്‍റെ ബാറ്റിംഗെന്നും ആകാശ് ചോപ്ര പറഞ്ഞു.

click me!