ഇന്ത്യ-അഫ്ഗാന്‍ സൂപ്പര്‍ 8: കാലവസ്ഥ പണി തന്നേക്കും! ബാര്‍ബഡോസില്‍ നിന്ന് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത

By Web TeamFirst Published Jun 19, 2024, 8:08 PM IST
Highlights

ഇന്ത്യയെ വെല്ലുവിളിക്കാന്‍ പോന്ന ടീമാണ് അഫ്ഗാന്‍ എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ബാര്‍ബഡോസ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ നാളെ അഫ്ഗാനിസ്ഥാനെ നേരിടുകയാണ് ഇന്ത്യ. രാത്രി 8 ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് ഇന്ത്യ-അഫ്ഗാന്‍ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഏഴ് പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ എട്ടിലെത്തിയത്. കാനഡക്കെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ആദ്യ മൂന്ന് കളികളിലും എതിരാളികളെ 100 പോലും കടക്കാന്‍ വിടാതെയാണ് അഫ്ഗാന്‍ മുന്നേറിയത്. അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് കനത്ത തോല്‍വി വഴങ്ങിയെങ്കിലും സൂപ്പര്‍ എട്ടിലെത്തി.

ഇന്ത്യയെ വെല്ലുവിളിക്കാന്‍ പോന്ന ടീമാണ് അഫ്ഗാന്‍ എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മത്സരം തടസപ്പെടുത്താന്‍ മഴയെത്തിയേക്കും. അക്യൂവെതര്‍ പ്രകാരം 50 ശതമാനമാണ് മഴ പെയ്യാനുള്ള സാധ്യത. സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരദിനവും മഴയെത്തിയേക്കുമെന്ന് പ്രവചനമുണ്ട്. ബംഗ്ലാദേശും ഇന്ത്യുടെ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. 22നാണ് അയല്‍ക്കാര്‍ക്കെതിരായ മത്സരം.

Latest Videos

ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ്റെ പുറത്താകലിന് പിന്നാലെ ആരാധകനെ മർദ്ദിക്കാൻ ശ്രമിച്ച് ഹാരിസ് റൗഫ്

24നാണ് ഇന്ത്യ - ഓസീസ് മത്സരം. ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ ഓസീസിനോട് ഇന്ത്യക്ക് പകരം വീട്ടേണ്ടതുണ്ട്. ഓരോ മത്സരം കഴിയുന്തോറും കരുത്താര്‍ജിക്കുന്ന ഓസീസ് ചാംപ്യന്‍ ടീമിന്റെ സ്വഭാവം കാട്ടിത്തുടങ്ങി. ലോകവേദികളില്‍ ഇന്ത്യയ്ക്ക് മുന്നില്‍ പ്രശ്‌നമുണ്ടാക്കുന്ന ട്രാവിസ് ഹെഡ് ഇത്തവണയും ഫോമിലാണ്.

ഇന്ത്യയും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഒറ്റ മത്സരവും തോല്‍ക്കാതെയാണ് സൂപ്പര്‍ എട്ടിലെത്തിയത്. സൂപ്പര്‍ 8ല്‍ ഒരോ ടീമിനും മൂന്ന് മത്സരങ്ങള്‍. രണ്ട് ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം സെമിയിലേക്ക് മുന്നേറും. ഗ്രൂപ്പ് രണ്ടില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, യുഎസ്എ, ഇംഗ്ലണ്ട് ടീമുകളും കളിക്കും.

click me!