ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം! മറുപടി ബാറ്റിംഗില്‍ ഗംഭീരമായി തുടങ്ങി സ്മൃതി മന്ദാന

By Web TeamFirst Published Jul 5, 2024, 9:28 PM IST
Highlights

മറുപടി ബാറ്റിംഗില്‍ ഷെഫാലി വര്‍മയുടെ (18) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഷെഫാലി മടങ്ങിയത്.

ചെന്നൈ: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ 190 റണ്‍സിന്റെ വിജയലക്ഷ്യം. ചെന്നൈ, ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ ടസ്മിന്‍ ബ്രിട്സ് (81), മരിസാനെ കാപ്പ് (57) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി പൂജ വസ്ത്രകര്‍, രാധാ യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ.

മറുപടി ബാറ്റിംഗില്‍ ഷെഫാലി വര്‍മയുടെ (18) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഷെഫാലി മടങ്ങിയത്. മികച്ച ഫോം തുടരുന്ന സ്മൃതി മന്ദാന (46) ഇപ്പോഴും ക്രീസിലുണ്ട്. ദയാലന്‍ ഹേമലതയാണ് (13) മന്ദാനയ്ക്ക് കൂട്ട്. നേരത്തെ, മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ലൗറ വോള്‍വാര്‍ഡ് (22 പന്തില്‍ 33) - ബ്രിട്‌സ് സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ടാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 

Latest Videos

വീണ്ടും കോടി കിലുക്കം! ഇന്ത്യന്‍ ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ

വോള്‍വാര്‍ഡിനെ രാധ യാദവ് ബൗള്‍ഡാക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ബ്രിട്‌സ് - കാപ്പ് സഖ്യം 96 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചതും. 17-ാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. കാപ്പിനെ രാധ മടക്കുകയായിരുന്നു. കാപ്പ് ഒരു സിക്‌സും എട്ട് ഫോറും നേടി. അവസാന ഓവറില്‍ ബ്രിട്‌സും മടങ്ങി. പത്ത് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ക്ലോ േ്രട്യാണാണ് (12) പുറത്തായ മറ്റൊരു താരം. നേരത്തെ, ഏകദിന-ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

tags
click me!