തമിഴ്‌നാട് താരം ബാബ അപരാജിതിനെ അതിഥി താരമായി ടീമില്‍ ഉള്‍പ്പെടുത്തി.
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ മത്സരത്തിനുള്ള ടീമിനെ സച്ചിന്‍ ബേബി നയിക്കും. സഞ്ജു സാംസണ്‍ ഇല്ലാത്ത ടീമിനെയാണ് കേരളം പ്രഖ്യാപിച്ചത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം സഞ്ജു ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. അഖില്‍ സ്‌കറിയ, ഏദന്‍ ആപ്പിള്‍ ടോം, ഷറഫുദ്ദീന്‍ എന്നിവരും ടീമിലില്ല. തമിഴ്‌നാട് താരം ബാബ അപരാജിതിനെ അതിഥി താരമായി ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന ശ്രേയസ് ഗോപാലിനെ ഒഴിവാക്കി. ജലജ് സക്‌സേനയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ് എന്നിവരാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍മാര്‍.
കേരള ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, വിശാല്‍ ഗോവിന്ദ്, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, ആദിത്യ ആനന്ദ്, ബേസില്‍ തമ്പി, നിതീഷ് എം ഡി, ആസിഫ് കെ എം, ഫനൂസ്.
undefined
വനിതാ ടി20 ലോകകപ്പ്: ഇന്ത്യക്ക് ദയനീയ തോല്‍വി! ന്യൂസിലന്‍ഡിന് 58 റണ്‍സിന്റെ കൂറ്റന്‍ ജയം
ഗ്രൂപ്പ് സിയിലാണ് കേരളം മത്സരിക്കുന്നത്. ഈമാസം 11ന് പഞ്ചാബിനെതിരെയാണ് കേരളം കളിക്കുന്നത്. തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടിലാണ് മത്സരം. ശക്തരായ ബംഗാള്‍, കര്‍ണാടക തുടങ്ങിയ ടീമുകള്‍ക്കെതിരെ കേരളത്തിന് മത്സരമുണ്ട്. ഉത്തര്‍ പ്രദേശ്, ഹരിയാന, ബിഹാര്‍, മധ്യ പ്രദേശ് എന്നിവരാണ് ഗ്രൂപ്പ് സിയിലെ മറ്റു ടീമുകള്‍.