ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് 12 റണ്‍സ് തോല്‍വി; ജമീമ റോഡ്രിഗസിന്റെ പോരാട്ടം പാഴായി

By Web TeamFirst Published Jul 5, 2024, 10:29 PM IST
Highlights

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഷെഫാലി വര്‍മ (18) - സ്മൃതി സഖ്യം 56 റണ്‍സ് ചേര്‍ത്തു.

ചെന്നൈ: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 12 റണ്‍സിന്റെ തോല്‍വി. ചെന്നൈ, ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. ടസ്മിന്‍ ബ്രിട്്‌സ് (81), മരിസാനെ കാപ്പ് (57) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനാണ് സാധിച്ചത്. ജമീമ റോഡ്രിഗസ് (53), സ്മൃതി മന്ദാന (46) എന്നിവര്‍ തിളങ്ങിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഷെഫാലി വര്‍മ (18) - സ്മൃതി സഖ്യം 56 റണ്‍സ് ചേര്‍ത്തു. ആറാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഷെഫാലി പുറത്താവുകയായിരുന്നു. മൂന്നാമതെത്തിയ ദയാലന്‍ ഹേമതലയ്ക്കും (14) തിളങ്ങാനായില്ല. തൊട്ടടുത്ത ഓവറില്‍ സ്മൃതിയും മടങ്ങി. ഇതോടെ മൂന്നിന് 87 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് ഹര്‍മന്‍പ്രീത് കൗര്‍ (29 പന്തില്‍ 35) - ജമീമ സഖ്യം 90 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും പ്രതീഷ നല്‍കിയെങ്കിലും 12 റണ്‍സ് അകലെ വീണു. ഹര്‍മന്‍പ്രീത് അവസാന പന്തിലാണ് പുറത്താവുന്നത്. 30 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും നേടിയ ജമീമ പുറത്താവാതെ നിന്നു.

Latest Videos

ലോകകപ്പില്‍ എന്തായിരുന്നു സഞ്ജുവിന്റെ റോള്‍? പ്രധാനമന്ത്രി മോദിയോട് വിശദീകരിച്ച് രാഹുല്‍ ദ്രാവിഡ് - വീഡിയോ

നേരത്തെ, മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ലൗറ വോള്‍വാര്‍ഡ് (22 പന്തില്‍ 33) - ബ്രിട്‌സ് സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ടാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. വോള്‍വാര്‍ഡിനെ രാധ യാദവ് ബൗള്‍ഡാക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ബ്രിട്‌സ് - കാപ്പ് സഖ്യം 96 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചതും. 17-ാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. കാപ്പിനെ രാധ മടക്കുകയായിരുന്നു. കാപ്പ് ഒരു സിക്‌സും എട്ട് ഫോറും നേടി. അവസാന ഓവറില്‍ ബ്രിട്‌സും മടങ്ങി. പത്ത് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ക്ലോ േ്രട്യാണാണ് (12) പുറത്തായ മറ്റൊരു താരം. 

ഇന്ത്യക്ക് വേണ്ടി പൂജ വസ്ത്രകര്‍, രാധാ യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. നേരത്തെ, ഏകദിന-ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

tags
click me!