ഇന്ത്യക്ക് സൗജന്യമായി ലഭിച്ചത് അഞ്ച് റണ്‍സ്! മത്സരത്തിനിടെ യുഎസിന് സംഭവിച്ചത് വലിയ അബദ്ധം

By Web TeamFirst Published Jun 13, 2024, 1:14 AM IST
Highlights

സ്‌കോര്‍ പിന്തുടരുന്നതിനിടെ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 10 റണ്‍സ് മാത്രമുള്ളപ്പോല്‍ വിരാട് കോലി (0), രോഹിത് ശര്‍മ (3) എന്നിവര്‍ മടങ്ങി.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ യുഎസിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ഇന്ത്യ സൂപ്പര്‍ എട്ട് ഉറപ്പാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി കാനഡയ്‌ക്കെതിരായ മത്സരം മാത്രമാണ് ഇന്ത്യക്ക് ബാക്കിയുള്ളത്. 

സ്‌കോര്‍ പിന്തുടരുന്നതിനിടെ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 10 റണ്‍സ് മാത്രമുള്ളപ്പോല്‍ വിരാട് കോലി (0), രോഹിത് ശര്‍മ (3) എന്നിവര്‍ മടങ്ങി. 39 റണ്‍സായപ്പോള്‍ റിഷഭ് പന്തും (18) കൂടാരം കയറി. ഇത്തരം വിക്കറ്റുകളില്‍ കളിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് (50), ശിവം ദുബെ (31) എന്നിവര്‍ ശരിക്കും ബുദ്ധിമുട്ടി. ഏകദിന ശൈലിയില്‍ കളിക്കേണ്ടി വന്നു ഇരുവര്‍ക്കും. ഇതിനിടെ സൂര്യയുടെ ക്യാച്ച് സൗരഭ് നേത്രവല്‍ക്കര്‍ കൈവിടുകയും ചെയ്തു.

Latest Videos

വിജയത്തിലും യുഎസ് ക്രിക്കറ്റിനെ മറക്കാതെ രോഹിത് ശര്‍മ! കഠിനാധ്വാനത്തെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ നായകന്‍

ഒരുഘട്ടത്തില്‍ ഇന്ത്യ പ്രതിരോധത്തിലേക്ക് വീണു. ഇതിനിടെ ആശ്വാസമായി ഇന്ത്യക്ക് അഞ്ച് റണ്‍സ് സൗജന്യമായി ലഭിച്ചു. ഓവറുകള്‍ക്കിടയിലെ സമയം വൈകിപ്പിച്ചതിന് യുഎസിന് പിഴ ലഭിക്കുകയായിരുന്നു. ഓരോ ഓവറിനിടെ 60 സെക്കന്‍ഡ് മാത്രമെ എടുക്കാവൂ. ഇത് മൂന്ന് തവണ തെറ്റിച്ചാല്‍ അഞ്ച് റണ്‍സ് പിഴയായി വിട്ടുകൊടുക്കേണ്ടി വരും. യുഎസിന് ഇന്ന് അതാണ് സംഭവിച്ചതും. മൂന്ന് തവണ അവര്‍ 60 സെക്കന്‍ഡില്‍ കൂടുതലെടുത്തു. ഇതോടെ ഇന്ത്യക്ക് അഞ്ച് റണ്‍സ് ലഭിക്കുകയായിരുന്നു. 

നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് യുഎസിനെ തകര്‍ത്തത്. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

click me!