ബിസിസിഐ വിലക്കൊന്നും പ്രശ്നമല്ല; റുതരാജ് ഗെയ്ക്‌വാദിന് 'ഫ്ലയിംഗ് കിസ്' നൽകി യാത്രയയച്ച് ഹര്‍ഷിത് റാണ

By Web TeamFirst Published Sep 6, 2024, 1:15 PM IST
Highlights

ഒരു മാസത്തിനുശേഷം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഭിഷേക് പോറലിന്‍റെ വിക്കറ്റെടുത്തശേഷവും ഫ്ലയിംഗ് കിസ് നല്‍കി ഹര്‍ഷിത് റാണ യാത്രയയപ്പ് നല്‍കി.

അനന്തപൂര്‍: ഫ്ലയിംഗ് കിസ് യാത്രയയപ്പ് ആവര്‍ത്തിച്ച് ദുലീപ് ട്രോഫി ടൂര്‍ണമെന്‍റില്‍ ഇന്ത്യ സിക്കെതിരെ നാലു വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങിയ പേസര്‍ ഹര്‍ഷിത് റാണ. ദുലീപ് ട്രോഫിയുടെ ആദ്യ ദിനം ഇന്ത്യ സി ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിനെ സ്ലിപ്പില്‍ ശ്രീകര്‍ ഭരതിന്‍റെ കൈകളിലെത്തിച്ചശേഷമായിരുന്നു ഹര്‍ഷിത് റാണ വീണ്ടും ഫ്ലയിംഗ് കിസ് യാത്രയയപ്പ് നല്‍കിയത്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന ഹര്‍ഷിത് റാണ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മായങ്ക് അഗര്‍വാളിന്‍റെ വിക്കറ്റെടുത്തശേഷം ഫ്ലയിംഗ് കിസ് നല്‍കി യാത്രയയച്ചിരുന്നു. ഇതിന് ബിസിസിഐ ഹര്‍ഷിതിന്‍റെ മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തിയിരുന്നു. പിന്നീട് സമാന തെറ്റ് ആവര്‍ത്തിച്ചപ്പോള്‍ 50 ശതമാവും പിഴ ചുമത്തി.

Latest Videos

ദുലീപ് ട്രോഫി: മുഷീർ ഖാൻ ഡബിള്‍ സെഞ്ചുറിയിലേക്ക്; ഇന്ത്യ ബി മികച്ച നിലയിൽ; റുതുരാജിന്‍റെ ടീമും തകർന്നടിഞ്ഞു

ഒരു മാസത്തിനുശേഷം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഭിഷേക് പോറലിന്‍റെ വിക്കറ്റെടുത്തശേഷവും ഫ്ലയിംഗ് കിസ് നല്‍കി ഹര്‍ഷിത് റാണ യാത്രയയപ്പ് നല്‍കി. ആദ്യം പോറലിനുനേരെ ഫ്ലയിംഗ് കിസ് നല്‍കാന്‍ തുടങ്ങിയ ഹര്‍ഷി പിന്നീട് അത് ഡഗ് ഔട്ടിനുനേരെയാക്കി.

pic.twitter.com/NgWR8YGG9O

— Gill Bill (@bill_gill76078)

ഇതിന്‍റെ പേരില്‍ ഹര്‍ഷിത് റാണയ്ക്ക് മാച്ച് ഫീയുടെ100 ശതമാനം പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്നു. ഹര്‍ഷിതിന്‍റെ പെരുമാറ്റത്തെ മുന്‍ താരം സുനില്‍ ഗവാസ്കര്‍ അടക്കമുള്ളവര്‍ കമന്‍ററിയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിസിസിഐ വിലക്കൊന്നും തന്‍റെ ഫ്ലയിംഗ് കിസ്സ് ആഘോഷത്തെ ബാധിക്കില്ലെന്നാണ് ഹര്‍ഷിത് ദുലീപ് ട്രോഫിയിലും വ്യക്തമാക്കുന്നത്. മത്സരത്തില്‍ 33 റണ്‍സ് വഴങ്ങി ഹര്‍ഷിത് നാലു വിക്കറ്റാണ് വീഴ്ത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!