അവിടെ നിന്ന് വെറുതെ സമയം പാഴാക്കേണ്ട, ഇന്ത്യൻ പരിശലകനായി പോരു; ഗാരി കിർസ്റ്റനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ഹർഭജൻ

By Web TeamFirst Published Jun 18, 2024, 12:28 PM IST
Highlights

പാകിസ്ഥാനിൽ നിന്ന് കിർസ്റ്റൻ വെറുതെ സമയം പാഴാക്കരുതെന്നും എത്രയും വേഗം ഇന്ത്യൻ ടീമിന്‍റെ പരിശീലക പദവി ഏറ്റെടുക്കണമെന്നും രാജ്യസഭാ എംപി കൂടിയായ ഹർഭജൻ സിംഗ്

മുംബൈ: പാക് ക്രിക്കറ്റ് ടീമിലെ തമ്മിലടി പരിശീലകൻ ഗാരി കിർസ്റ്റൻ തുറന്നുപറഞ്ഞതോടെ ചൂടേറിയ ചർച്ചകളിൽ പാകിസ്ഥാൻ ക്രിക്കറ്റ്. ഗാരി കിർസ്റ്റനെ ഇന്ത്യൻ പരിശീലകനാവാന്‍ ക്ഷണിച്ച് മുന്‍ ഇന്ത്യൻ താരം ഹർഭജൻ സിംഗ് രംഗത്തെത്തി. അതിനിടെ വിവാദ പരാമർശങ്ങൾ പൊതുവേ മിതഭാഷിയായ കിർസ്റ്റന്‍റേത് അല്ലെന്ന് ചില പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പാകിസ്ഥാൻ ടീമെന്നാണ് വിശേഷണം, പക്ഷേ യഥാത്ഥത്തിൽ അതൊരു ടീമില്ല. ഒരു കളിക്കാരനും സഹതാരത്തെ സഹായിക്കില്ല. ഇത്രയും അനൈക്യം നിറഞ്ഞ ടീമിനൊപ്പം ഇതിന് മുൻപ് പ്രവർത്തിച്ചിട്ടില്ല. ഇതായിരുന്നു പാക് ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ കിര്‍സ്റ്റന്‍റെ വിമർശനം. പാക് മാധ്യമത്തോട് കിർസ്റ്റന്‍റെ പ്രതിരണം എന്ന പേരിൽ പരാമർശങ്ങൾ പ്രചരിച്ചതോടെ സാമൂഹികമാധ്യമങ്ങളിൽ ചർച്ചകൾ കൊഴുത്തു.

Latest Videos

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാവാന്‍ അപേക്ഷിച്ചത് ഒരേയൊരാള്‍, അഭിമുഖം ഇന്ന്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കടുത്ത പ്രസ്താവനയെങ്കിലും കിർസ്റ്റന്‍റെ നിരീക്ഷണം സത്യമാകാനാണ് സാധ്യതയെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ പ്രതികരിച്ചു. ഗാരി കിർസ്റ്റന് എത്രയും വേഗം ഇസഡ് കാറ്റഗറി സുരക്ഷ നൽകണമെന്ന് ഐപിഎൽ മുൻതാരം ശ്രീവത്സ് ഗോസ്വാമി പറഞ്ഞു. എന്നാല്‍ ഏറ്റവും കൗതുകരമായ പ്രതികരണം ഇന്ത്യൻ മുന്‍ താരം ഹര്‍ഭജന്‍ സിംഗിന്‍റേതായിരുന്നു,

Don’t waste ur time there Gary .. Come back to Coach Team INDIA .. Gary Kirsten One of the rare 💎.. A Great Coach ,Mentor, Honest nd very dear friend to all in the our 2011 Team .. our winning coach of 2011 worldcup . Special man Gary ❤️ https://t.co/q2vAZQbWC4

— Harbhajan Turbanator (@harbhajan_singh)

പാകിസ്ഥാനിൽ നിന്ന് കിർസ്റ്റൻ വെറുതെ സമയം പാഴാക്കരുതെന്നും എത്രയും വേഗം ഇന്ത്യൻ ടീമിന്‍റെ പരിശീലക പദവി ഏറ്റെടുക്കണമെന്നും രാജ്യസഭാ എംപി കൂടിയായ ഹർഭജൻ സിംഗ് എക്സ് പോസ്റ്റില്‍ ആവശ്യപ്പെട്ടത്. 2011ൽ ഹര്‍ഭജന്‍ കൂടി ഉള്‍പ്പെട്ട ഇന്ത്യയെ ലോക ചാംപ്യന്മാരാക്കിയ കിർസ്റ്റൻ സത്യസന്ധനായ മനുഷ്യനും മികച്ച ഉപദേഷ്ടാവും അടുത്ത സുഹൃത്തുമാണ്. കിർസ്റ്റൻ സ്പെഷ്യൽ മാൻ എന്ന അടിക്കുറിപ്പോടെയാണ് ഹർഭജന്‍റെ കിർസ്റ്റനുള്ള പരസ്യക്ഷണം പൂർത്തിയാക്കുന്നത്. ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിക്കുകയും മുന്‍ താരം ഗൗതം ഗംഭീറിനെ പരിശീലകനാക്കാന്‍ തത്വത്തില്‍ ധാരണയിലെത്തുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഹര്‍ഭജന്‍റെ ക്ഷണമെന്നതും ശ്രദ്ധേയമാണ്.

പുരാന്‍ പവറില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്തെറിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ്, വമ്പന്‍ ജയം; ഗ്രൂപ്പ് ചാമ്പ്യൻമാര്‍

അതേസമയം, വിവാദ പരാമർശങ്ങൾ കിർസ്റ്റന്‍റേത് തന്നെയോ എന്നതിൽ അവ്യക്തയും നിലനിൽക്കുന്നുണ്ട്. പൊതുവെ മിതഭാഷിയായ കിർസ്റ്റൻ വിവാദങ്ങളിൽ നിന്ന് അകന്നുിനിൽക്കുന്നയാളാണ്. എന്നാല്‍ വിവാദ പരാമര്‍ശങ്ങള്‍ പ്രചരിച്ചിട്ടും പാക് ക്രിക്കറ്റ് ബോര്‍ഡോ കിര്‍സ്റ്റനോ ഇതുവരെ അത് നിഷേധിക്കാത്തത് അത് കിര്‍സ്റ്റന്‍റെ വാക്കുകള്‍ തന്നെയാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് ഒരു വിഭാഗം കരുതുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യയോടും അമേരിക്കയോടും തോറ്റ പാകിസ്ഥാന്‍ സൂപ്പര്‍ 8ല്‍ എത്താതെ പുറത്തായിരുന്നു. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ഉപദേശകരനായിരുന്ന കിര്‍സ്റ്റന്‍ ലോകകപ്പിന് തൊട്ടു മുമ്പാണ് പാകിസ്ഥാന്‍ ദേശീയ ടീമിന്‍റെ പരിശീലക ചുമതല ഏറ്റെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!