പിസിബി, ബിസിസിഐയെ കണ്ട് പഠിക്കണം! രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് മുന്‍ പാക് താരം

By Web TeamFirst Published Sep 25, 2024, 5:34 PM IST
Highlights

ചിലരുടെ അഹങ്കാരമാണ് പാക് ടീമിന്റെ തകര്‍ച്ചയ്ക്ക് കാരണം. പാകിസ്ഥാന്‍ ബിസിസിഐയെ കണ്ടു പഠിക്കാന്‍ തയ്യാറവണമെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാക് താരം കമ്രാന്‍ അക്മല്‍. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ തോറ്റ് പാകിസ്ഥാന്‍ നാണം കെട്ടിരുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പര ബംഗ്ലാദേസ് തൂത്തുവാരുകയായിരുന്നു. തുടരെയുള്ള തോല്‍വികളില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനുള്ളില്‍ ഭിന്നത രൂക്ഷമാണ്. ആരാധകര്‍ക്കൊപ്പം മുന്‍ താരങ്ങളും പിസിബിയെ കുറ്റപ്പെടുത്തി രംഗത്തെത്തി. ഏറ്റവും ഒടുവില്‍ പിസിബിയെ പ്രതികൂട്ടിലാക്കുകയാണ് കമ്രാന്‍ അക്മലും. 

ചിലരുടെ അഹങ്കാരമാണ് പാക് ടീമിന്റെ തകര്‍ച്ചയ്ക്ക് കാരണം. പാകിസ്ഥാന്‍ ബിസിസിഐയെ കണ്ടു പഠിക്കാന്‍ തയ്യാറവണമെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു. അക്മലിന്റെ വാക്കുകള്‍... ''പിസിബിയുടെ സമീപനമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ബോര്‍ഡിലെ ചിലരുടെ ഈഗോ കാരണം പാക് ടീം ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. പ്രൊഫഷണലിസം എന്താണെന്ന് പാകിസ്ഥാന്‍ ബിസിസിഐയെ കണ്ടുപഠിക്കണം.'' അക്മല്‍ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

Latest Videos

സിറാജ് പുറത്തേക്ക്? സ്പിന്നറെ ഉള്‍പ്പെടുത്തിയേക്കും; ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ മാറ്റത്തിന് സാധ്യത

മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ തുടര്‍ന്നു... ''ബിസിസിഐയുടെ ടീം സെലക്ഷന്‍, നായകന്‍, കോച്ചുമാര്‍ എന്നിവയെല്ലാം മികച്ചതാണ്. ഈ ഘടകങ്ങളാണ് ഇന്ത്യന്‍ ടീമിനെ ഒന്നാമതെത്തിക്കുന്നത്. ഏകദിന, ട്വന്റി 20 ലോകകപ്പുകളില്‍ ടീം തെരഞ്ഞടുപ്പില്‍ വലിയ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്.'' അക്മല്‍ ചൂണ്ടിക്കാട്ടി. താരത്തിന്റെ അഭിപ്രായത്തട് യോജിച്ചും വിയോജിച്ചും ആരാധകരുമെത്തി. പ്രതിഷേധം കനത്തതോടെ അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരന്പര താരങ്ങള്‍ക്കും പിസിബിക്കും അഗ്‌നിപരീക്ഷയാകും.

മുന്‍ പാക് താരം ബാസിത് അലിയും നേരത്തെ പാകിസ്ഥാനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബാസിതിന്റെ വാക്കുകള്‍... ''ചെന്നൈയില്‍ ഒരുക്കിയ പിച്ചിലേക്ക് നോക്കൂ. പിച്ച് സ്പിന്നിനെ പിന്തുണക്കുമെന്ന് മനസ്സിലാക്കി ഇന്ത്യ രണ്ടു സ്പെഷലിസ്റ്റ് സ്പിന്നര്‍മാരെ കളിപ്പിച്ചു. അത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുകയും ചെയ്തു. മത്സരത്തില്‍ ജസ്പ്രിത് ബുമ്ര അഞ്ച് വിക്കറ്റ് നേടി. ആര്‍ അശ്വിന്‍ ആറും രവീന്ദ്ര ജഡേജ അഞ്ചും വിക്കറ്റുകളെടുത്തു. മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇങ്ങനെ മൊത്തം 20 വിക്കറ്റുകള്‍. അതുകൊണ്ടു തന്നെ എല്ലാ ക്രെഡിറ്റും പിച്ച് ക്യൂറേറ്റര്‍മാര്‍ക്കാണ്. നമ്മളെപ്പോലെയല്ല, ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള പിച്ചുകള്‍ എങ്ങനെ ഒരുക്കണമെന്ന് അവര്‍ക്കറിയാം. ദേഷ്യമാണ് വരുന്നത്, ഞാന്‍ കൂടുതല്‍ സംസാരിക്കാനില്ല.'' ബാസിത് പറഞ്ഞു.

click me!