ഇത്തവണ ഇന്ത്യക്ക് നിരാശപ്പെടേണ്ടിവരും! ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ വിജയികളെ പ്രവചിച്ച് മുന്‍ താരം

By Web Team  |  First Published Nov 21, 2024, 6:00 PM IST

മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ബെവനും ഇക്കാര്യത്തില്‍ പ്രവചനം നടത്തിയിരിക്കുകയാണ്.


പെര്‍ത്ത്: ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷോടെ കാത്തിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് നാളെയാണ് തുടക്കമാവുുന്നത്. പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ്. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയാണ് ഇന്ത്യ പരമ്പരയ്‌ക്കെത്തുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മറ്റു ടീമുകളുടെ സഹായമില്ലാതെ ഫൈനലിലെത്തണമെങ്കില്‍ നാല് ടെസ്റ്റുകളെങ്കിലും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ജയിക്കേണ്ടതുണ്ട്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രിത് ബുമ്രയാണ് പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. പേസര്‍മാരെ സഹായിക്കുന്ന പിച്ചായതിനാല്‍ നാല് പേസര്‍മാര്‍ ടീമിലുണ്ടാവും.

ഇതിനിടെ പല രീതിയിലുള്ള പ്രവചനങ്ങളും വന്നുകഴിഞ്ഞു. ഇപ്പോള്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ബെവനും ഇക്കാര്യത്തില്‍ പ്രവചനം നടത്തിയിരിക്കുകയാണ്. ഇത്തവ ഓസ്‌ട്രേലിയക്കാണ് മുന്‍തൂക്കമെന്ന് ബെവന്‍ വ്യക്തമാക്കി. ചെന്നൈ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ബെവന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഓസ്‌ട്രേലിയക്കാണ് മേല്‍ക്കൈ. പാറ്റ് കമ്മിന്‍സിന്റെ നേതൃമികവ് ഓസീസിന് മൂന്‍തൂക്കം. റിഷഭ് പന്തിന്റെ തിരിച്ചുവരവ് ഇന്ത്യക്ക് നേട്ടമാകും. ഓസ്‌ട്രേലിയയില്‍ അവസാനം നടന്ന രണ്ട് ടെസ്റ്റ് പരമ്പരകളിലും ജയിച്ചത് ഇന്ത്യയെങ്കിലും ഇത്തവണ കാര്യങ്ങള്‍ മാറും. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ ഓസീസ് ബാറ്റര്‍മാരുടെ പ്രകടനമാകും പരമ്പരയുടെ ഗതിനിര്‍ണയിക്കുക.'' ബെവന്‍ വ്യക്തമാക്കി.

Latest Videos

undefined

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍മാരിലൊരാളായ ബെവന്‍ 1999, 2003 ലോകകപ്പുകള്‍ ജയിച്ച ഓസീസ് ടീമില്‍ അംഗമായിരുന്നു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ആര്‍ ജഡേജ , മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.

click me!