താരലേലത്തിലെ വിലയേറിയ താരം പന്ത് ആയിരിക്കുമെന്നാണ് റെയ്‌ന പറയുന്നത്.
ലഖ്‌നൗ: ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ഡല്‍ഹി കാപിറ്റല്‍സ് വിട്ടിരുന്നു റിഷഭ് പന്ത്. അദ്ദേഹം ലേലത്തില്‍ പങ്കെടുക്കുന്നുമുണ്ട്. പ്രമുഖ ടീമുകളെല്ലാം പന്തിന് പിന്നാലെ പോകുമെന്നുള്ള കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, പഞ്ചാബ് കിംഗ്‌സ് എന്നിവരെല്ലാം പന്തിനെ ടീമിലെത്തിക്കാനുള്ള ശ്രമം അണിയറയില്‍ നടത്തുന്നുണ്ട്. പന്തിന് എത്ര തുക ലേലത്തില്‍ ലഭിക്കുമെന്നുള്ളതാണ് ക്രിക്കറ്റ് ആരാധകരുടെ ആകാംഷ.
അതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. താരലേലത്തിലെ വിലയേറിയ താരം പന്ത് ആയിരിക്കുമെന്നാണ് റെയ്‌ന പറയുന്നത്. ''ഐപിഎല്‍ മെഗാ താരലേലത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് വിലകൂടിയ താരമാകും. പന്ത് മികച്ച നായകനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമാണ്. അദ്ദേഹത്തിന്റെ മൂല്യം വളരെ ഉയര്‍ന്നതാണ്. പന്ത് 25 കോടി മുതല്‍ 30 കോടി വരെ താരം അര്‍ഹിക്കുന്നു.'' റെയ്‌ന പറഞ്ഞു. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് വലിയ തുകകള്‍ ലഭിക്കുന്നെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിച്ചുകൂടായെന്ന് റെയ്‌ന ചൂണ്ടിക്കാട്ടി.
undefined
സൗദിയിലെ ജിദ്ദയിലാണ് ഇത്തവണത്തെ മെഗാ താരലേലം നടക്കുന്നത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന താരലേലം. മൂന്ന് സെറ്റ് മാര്‍ക്വീ താരങ്ങള്‍ ലേലത്തിനുണ്ടാവും. ആദ്യ സെറ്റില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍, ഇന്ത്യന്‍ താരങ്ങളായ ശ്രേയസ് അയ്യര്‍, അര്‍ഷ്ദീപ് സിംഗ്, റിഷഭ് പന്ത്, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ, ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരടങ്ങുന്നതാണ് ആദ്യ സെറ്റ്.
മറ്റു ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ അടുത്ത കാറ്റഗറിയിലാണ്. ഇംഗ്ലണ്ട് താരം ലിയാം ലിവിംഗ്സ്റ്റണ്‍, ദക്ഷണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ എന്നിവരും ഇക്കൂട്ടിത്തിലുണ്ട്. മൂന്നാം സെറ്റില്‍ ഡെവോണ്‍ കോണ്‍വെ, ഫ്രേസര്‍ മക്ഗുര്‍ക്, എയ്ഡന്‍ മാര്‍ക്രം, ദേവ്ദത്ത് പടിക്കല്‍, രാഹുല്‍ ത്രിപാഠി, ഡേവിഡ് വാര്‍ണര്‍, ഹാരി ബ്രൂക്ക് എന്നിവരുടെ പേരുകളുണ്ട്. ഈ താരങ്ങളില്‍, മില്ലര്‍ക്ക് 1.50 കോടിയാണ് അടിസ്ഥാന വില. ശേഷിക്കുന്നവര്‍ക്ക് രണ്ട് കോടിയും.