യുവപേസര്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറിയേക്കും! ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് നാളെ തുടക്കം

By Web Team  |  First Published Nov 21, 2024, 5:35 PM IST

ക്രിക്കറ്റിന്റെ ക്ലാസിക് ഫോര്‍മാറ്റില്‍ ആരാകും ജേതാക്കളാവുകയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.


പെര്‍ത്ത്: ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ പെര്‍ത്തില്‍ തുടക്കം. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ സമ്പൂര്‍ണ തോല്‍വി നേരിട്ടെത്തുന്ന ഇന്ത്യയ്ക്ക് അഭിമാന പോരാട്ടമാണിത്. മാത്രമല്ല, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മറ്റു ടീമുകളുടെ സഹായമില്ലാതെ ഫൈനലിലെത്തണമെങ്കില്‍ നാല് ടെസ്റ്റുകളെങ്കിലും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ജയിക്കേണ്ടതുണ്ട്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രിത് ബുമ്രയാണ് പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. പേസര്‍മാരെ സഹായിക്കുന്ന പിച്ചായതിനാല്‍ ഹര്‍ഷിത് റാണ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയേറെയാണ്.

കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ സമയത്താണ് ഇന്ത്യയെ തോല്‍പിച്ച് ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് നേടിയത്. കരഞ്ഞ് കൊണ്ട് മടങ്ങിയ ടീം ഇന്ത്യ ഇക്കൊല്ലം ട്വന്റി 20 ലോകകപ്പില്‍ ഓസീസിനെ വീഴ്ത്തി കരുത്ത് കാട്ടി. ഇനി പോരാട്ടം ടെസ്റ്റില്‍. ക്രിക്കറ്റിന്റെ ക്ലാസിക് ഫോര്‍മാറ്റില്‍ ആരാകും ജേതാക്കളാവുകയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെയായി ഇന്ത്യ - പാക്കിസ്ഥാന്‍ പോരട്ടത്തേക്കാളും ആവേശമുണ്ടാക്കുന്നതാണ് ഇന്ത്യ - ഓസ്‌ട്രേലിയ പോരാട്ടങ്ങള്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യ പക്ഷേ പരുങ്ങലിലാണ്.

Latest Videos

undefined

ശുഭ്മന്‍ ഗില്‍ കൂടി പരിക്കേറ്റ് പുറത്തായതോടെ ബാറ്റിങ് യൂണിറ്റിന് ഓസ്‌ട്രേലിയയില്‍ കടുത്ത പരീക്ഷണമാകും നേരിടേണ്ടി വരിക. ഓപ്പണിങ്ങില്‍ യുവതാരം യശ്വസി ജയ്‌സ്വാളിനൊപ്പം കെ എല്‍ രാഹുലെത്തും. മൂന്നാം നമ്പറില്‍1 യുവതാരം ദേവ്ദത്ത് പടിക്കലും പിന്നാലെ വിരാട് കോലിയും. രോഹിതിന്റേയും ഗില്ലിന്റെയും അഭാവത്തില്‍ കോലിക്കും രാഹുലിനും റിഷഭ് പന്തിനും ഉത്തരവാദിത്തം കൂടുതലാണ്. പേസിനെ തുണയ്ക്കുന്ന പെര്‍ത്തിലെ പിച്ചില്‍ ക്യാപ്റ്റന്‍ ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ് തന്നെ ബോളിങ്ങ് ഓപ്പണ്‍ ചെയ്യും. മൂന്നാം പേസറായി ആരെത്തുമെന്നതിലാണ് ആകാംഷ.

ഞങ്ങള്‍ പാഠം പഠിച്ചു, ഓസീസിനെതിരെ ഫലം മറ്റൊന്നായിരിക്കും: ഇന്ത്യന്‍ നായകന്‍ ജസ്പ്രിത് ബുമ്ര

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ആര്‍ ജഡേജ , മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.

click me!