ദുലീപ് ട്രോഫി: മുഷീർ ഖാൻ ഡബിള്‍ സെഞ്ചുറിയിലേക്ക്; ഇന്ത്യ ബി മികച്ച നിലയിൽ; റുതുരാജിന്‍റെ ടീമും തകർന്നടിഞ്ഞു

By Web TeamFirst Published Sep 6, 2024, 12:31 PM IST
Highlights

മറ്റൊരു മത്സരത്തില്‍ റുതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ഇന്ത്യ സി ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡിക്കെതിരെ നാലു റണ്‍സിന്‍റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡെടുത്തു

അനന്തപൂര്‍/ബെംഗലൂരു: ദുലീപ് ട്രോഫി ടൂര്‍ണമെന്‍റില്‍ മുഷീര്‍ ഖാന്‍റെ അപരാജിത സെഞ്ചുറിയുടെയും നവദീപ് സെയ്നിയുടെ ചെറുത്തുനില്‍പ്പിന്‍റെയും കരുത്തില്‍ ഇന്ത്യ എക്കെതിരെ ഇന്ത്യ ബി മികച്ച സ്കോറിലേക്ക്. 174 റണ്‍സുമായി ക്രീസിലുള്ള മുഷീര്‍ ഖാന്‍റെയും 42 റണ്‍സുമായി മികച്ച പിന്തുണ നല്‍കിയ നവദീപ് സെയ്നിയുടെയും ബാറ്റിംഗ് കരുത്തില്‍ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ബി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെന്ന നിലയിലാണ്.

94-7 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസില്‍ ഒത്തുചേര്‍ന്ന മുഷീര്‍-സെയ്നി സഖ്യം പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതുവരെ 196 റണ്‍സടിച്ചിട്ടുണ്ട്. രണ്ടാം ദിനം ഒരുവിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യ എക്ക് ആദ്യ സെഷനില്‍ കഴിഞ്ഞില്ല.ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ ബി.

1⃣5⃣0⃣ up for Musheer Khan 👏
What a talent | pic.twitter.com/aPa6K4AYaT

— Mr Tajamul (@Tajamul1320)

Latest Videos

രാഷ്ട്രീയത്തിന്‍റെ പിച്ചിലേക്ക് മറ്റൊരു ഇന്ത്യൻ താരം കൂടി; ബിജെപെയിൽ അംഗത്വമെടുത്ത് ഇന്ത്യൻ താരം രവീന്ദ്ര ജഡേജ

മറ്റൊരു മത്സരത്തില്‍ റുതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ഇന്ത്യ സിയെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡിക്കെതിരെ നാലു റണ്‍സിന്‍റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡെടുത്തു. ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 164 റണ്‍സിന് മറുപടിയായി ഇന്ത്യ സി 168 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്(5) സായ് സുദര്‍ശന്‍(7) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ 72 റണ്‍സ് നേടിയ ബാബാ ഇന്ദ്രജിത്തും 34 റണ്‍സെടുത്ത അഭിഷേക് പോറലും മാത്രമാണ് ഇന്ത്യ സിക്കായി പൊരുതിയത്.

മെസിയുടെ 10-ാം നമ്പറിന് പുതിയ അവകാശിയെത്തി, ഗോളടിച്ച് ആഘോഷമാക്കി പൗളോ ഡിബാല; ചിലിയെ വീഴ്ത്തി അര്‍ജന്‍റീന

ഇരുവര്‍ക്കും പുറമെ ആര്യൻ ജുയല്‍(12), രജത് പാടീദാര്‍(13) എന്നിവര്‍ മാത്രമാണ് ഇന്ത്യ സി നിരയില്‍ രണ്ടക്കം കടന്നത്. നേരത്തെ ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിംഗ്സ് 164 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇന്ത്യ ഡിക്കായി ഹര്‍ഷിത് റാണ നാലും അക്സര്‍ പട്ടേല്‍, സാരാന്‍ശ് ജെയിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!