ഇന്ത്യക്കെതിരായ ടി20 പരമ്പരക്ക് മുമ്പ് ശ്രീലങ്കക്ക് വീണ്ടും തിരിച്ചടി, പരിക്കേറ്റ സൂപ്പര്‍ പേസര്‍ പുറത്ത്

By Web TeamFirst Published Jul 25, 2024, 3:52 PM IST
Highlights

ശനിയാഴ്ച തുടങ്ങുന്ന ടി20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളിലാണ് മൂന്ന് ടി20 മത്സരങ്ങള്‍. ടി20 പരമ്പരക്കുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇരു ടീമും ഏറ്റുമുട്ടും.

കാന്‍ഡി: ഇന്ത്യക്കെതിരായ ടി20 പരമ്പരക്ക് മുമ്പ് ശ്രീലങ്കക്ക് വീണ്ടും തിരിച്ചടി. പരിക്കേറ്റ സൂപ്പര്‍ പേസര്‍ നുവാൻ തുഷാര പരിക്കേറ്റ് പുറത്തായി. കഴിഞ്ഞ ദിവസം മറ്റൊരു പേസറായ ദുഷ്മന്ത ചമീരയും പരിക്കേറ്റ് പുറത്തായിരുന്നു.

ഫീല്‍ഡിംഗ് പരിശീലനത്തിനിടെ ഇടതു തള്ളവിരലിന് പരിക്കേറ്റതാണ് തുഷാരക്ക് തിരിച്ചടിയായത്. തുഷാരയുടെ പകരക്കാരനായ ദില്‍ഷന്‍ മധുഷങ്കയെ ശ്രീലങ്ക ടി20 പരമ്പക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി.ടി20 ലോകകപ്പില്‍ മികച്ച ഫോമിലായിരുന്ന തുഷാരയുടെ അസാന്നിധ്യം ടി20 പരമ്പരയില്‍ ലങ്കക്ക് കനത്ത തിരിച്ചടിയാണ്. ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ തുഷാരയായിരുന്നു ലങ്കക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍.

Latest Videos

ഗംഭീര്‍ അല്ല, സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ ബുദ്ധി ദ്രാവിഡിന്‍റേതെന്ന് മുന്‍ ബൗളിംഗ് കോച്ച്

മലിംഗയുടെയും പതിരാനയുടെയും പോലെ സൈഡ് ആം ആക്ഷനുമായാണ് തുഷാര രാജ്യാന്തര ക്രിക്കറ്റില്‍ ശ്രദ്ധേയനായത്. ലോകകപ്പിനു മുമ്പ് മാര്‍ച്ചില്‍ നടന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ നിര്‍ണായക അവസാന മത്സരത്തില്‍ മെയ്ഡിന്‍ ഓവര്‍ ഹാട്രിക്ക് ഉള്‍പ്പെടെ 20 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ തുഷാര

പരിക്കേറ്റ് പുറത്തായ ദുഷ്മന്ത ചമീരക്ക് പകരം അഷിത ഫെര്‍ണാണ്ടോയെ ആണ് ലങ്ക ടി20 ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച തുടങ്ങുന്ന ടി20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളിലാണ് മൂന്ന് ടി20 മത്സരങ്ങള്‍. ടി20 പരമ്പരക്കുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇരു ടീമും ഏറ്റുമുട്ടും.

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ശ്രീലങ്കൻ ടീം: ചരിത് അസലങ്ക (ക്യാപ്റ്റൻ), പാത്തും നിസങ്ക, കുസൽ ജനിത് പെരേര, അവിഷ്‌ക ഫെർണാണ്ടോ, കുശാൽ മെൻഡിസ്, ദിനേഷ് ചണ്ഡിമൽ, കമിന്ദു മെൻഡിസ്, ദസുൻ ഷനക, വാനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ചാമിന്ദു വിക്രമാസിംഗെ മതീഷ പതിരാന, ദില്‍ഷന്‍ മധുഷങ്ക, അഷിത ഫെര്‍ണാണ്ടോ, ബിനുര ഫെർണാണ്ടോ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!