അദ്ദേഹമാണ് എന്റെ കോച്ച്! ഇന്ത്യന്‍ സ്പിന്നറില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍

By Web TeamFirst Published Sep 6, 2024, 4:49 PM IST
Highlights

ഈ വര്‍ഷാവസാനം ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ഇരുവരും നേര്‍ക്കുനേര്‍ വരാനിരിക്കുകയാണ്.

മെല്‍ബണ്‍: കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് സ്പിന്നര്‍മാര്‍ ആരെന്ന് ചോദിച്ചാല്‍ ആര്‍ അശ്വിന്‍, നതാന്‍ ലിയോണ്‍ എന്നിവരുടെ പേരുകള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഓസ്‌ട്രേലിയക്ക് വേണ്ടി ലിയോണും ഇന്ത്യക്ക് വേണ്ടി അശ്വിനും മാച്ച് വിന്നിംഗ് പ്രകടനം പലപ്പോഴായി പുറത്തെടുത്തിട്ടുണ്ട്. രണ്ട് പേരും 500ല്‍ അധികം വിക്കറ്റുകള്‍ ടെസ്റ്റില്‍ വീഴ്ത്തി. ഈ വര്‍ഷാവസാനം ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ഇരുവരും നേര്‍ക്കുനേര്‍ വരാനിരിക്കുകയാണ്. അശ്വിനോടുള്ള ആരാധന പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട് ലിയോണ്‍. ഒരിക്കല്‍കൂടി നേര്‍ക്കുനേര്‍ വരുന്നതിന്റെ സന്തോഷവും ഓസ്‌ട്രേലിയന്‍ താരത്തിനുണ്ട്.

അദ്ദേഹം അത് വ്യക്തമാക്കുകയും ചെയ്തു. ലിയോണിന്റെ വാക്കുകള്‍... ''അശ്വിനും ഞാനും ഏതാണ്ട് ഒരേ സമയത്ത് തന്നെയാണ് അരങ്ങേറ്റം കുറിച്ചത്. നിരവധി പരമ്പരകളില്‍ പരസ്പരം മത്സരിച്ചു. എനിക്ക് അദ്ദേഹത്തോട് ബഹുമാനമല്ലാതെ മറ്റൊന്നും തോന്നാറില്ല. അദ്ദേഹം പന്തെറിയുന്നത് കാണാന്‍ എനിക്ക് ഇഷ്ടമാണ്. ഓഫ് സ്പിന്‍ ബൗളിംഗില്‍ അദ്ദേഹം ഒരു സമ്പൂര്‍ണ്ണ മാസ്റ്ററാണ്. അദ്ദേഹത്തിനെതിരെ കളിക്കാനും കൂടുതല്‍ പഠിക്കാനും സാധിച്ചത് ഒരു പദവിയാട്ടാണ് എനിക്ക് തോന്നുന്നത്. എനിക്ക് അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു. അശ്വിന് അറിയില്ലെങ്കില്‍ പോലും, അദ്ദേഹം എന്റെ പരിശീലകരില്‍ ഒരാളാണ്.'' ലിയോണ്‍ പറഞ്ഞു.

Latest Videos

മുഷീര്‍ ഖാന്‍, ഇന്ത്യയുടെ സ്റ്റീവന്‍ സ്മിത്ത്! ചര്‍ച്ചയായി 19കാരന്റെ ബാറ്റിംഗ് ശൈലി; വൈറല്‍ വീഡിയോ

ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസിന് വെല്ലുവിളിയാകുന്ന താരത്തെ കുറിച്ചും നേരത്തെ ലിയോണ്‍ സംസാരിച്ചിരുന്നു. ഒമ്പത് ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും ഉള്‍പ്പടെ 1028 റണ്‍സെടുത്ത യശസ്വീ ജയ്സ്വാളിനെയാണ് വരാനിരിക്കുന്ന പരമ്പരയില്‍ നതാന്‍ ലിയോണ്‍ ഏറ്റവും വലിയ വെല്ലുവിളിയായി കാണുന്നത്. ഇംഗ്ലണ്ടിനെതിരായ ജയ്സ്വാളിന്റെ പ്രകടനം അപകടരകമായിരുന്നുവെന്നും ഓസ്ട്രേലിയയില്‍ ഇതാവര്‍ത്തിക്കാന്‍ അനുവദിക്കാതെ ഇരിക്കുകയാണ് ലക്ഷ്യമെന്നും നതാന്‍ ലിയോണ്‍. 

ഇന്ത്യന്‍ ഓപ്പണറെ നേരിടാന്‍ താന്‍ പുതിയ തന്ത്രങ്ങള്‍ തയ്യാറാക്കുകയാണെന്നും ഓസ്ട്രേലിയന്‍ സ്പിന്നര്‍. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ പര്യടനത്തില്‍ ഇരുപത് വിക്കറ്റ് നേടിയ ഇംഗ്ലണ്ട് സ്പിന്നര്‍ ടോം ഹാര്‍ട്ട്ലിയുമായി ലിയോണ്‍ പലതവണ സംസാരിച്ചുകഴിഞ്ഞു.

click me!