രണ്ട് പുതുമുഖങ്ങള്‍, വാര്‍ണര്‍ക്ക് പകരക്കാരനായി! ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമായി

By Web Team  |  First Published Nov 10, 2024, 12:11 PM IST

ഡേവിഡ് വാര്‍ണറുടെ പകരക്കാരനാവുകയെന്ന വലിയ ദൗത്യമാണ് മക്‌സ്വീനിക്ക് മുന്നിലുള്ളത്.


മെല്‍ബണ്‍: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ടീം. 13 അംഗ ടീമിനെയാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ രണ്ട് പുതുമുഖങ്ങള്‍ ഇടം നേടി. ഓപ്പണര്‍ നതാന്‍ മക്സ്വീനിയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇന്‍ഗ്ലിസുമാണ് ടീമിലെ സര്‍പ്രൈസ് താരങ്ങള്‍. ഉസ്മാന്‍ ഖവാജയ്ക്കൊപ്പമായിരിക്കും മക്സ്വീനി ഓസീസ് ഇന്നിങ്സ് ഓപണ്‍ ചെയ്യുക. ഇന്ത്യ എ ടീമിനെതിരെ പുറത്തെടുത്ത പ്രകടനമാണ് മക്‌സ്വീനിയെ ടീമിലെത്തിച്ചത്.

ഡേവിഡ് വാര്‍ണറുടെ പകരക്കാരനാവുകയെന്ന വലിയ ദൗത്യമാണ് മക്‌സ്വീനിക്ക് മുന്നിലുള്ളത്. അതേസമയം ആഭ്യന്തര മത്സരങ്ങളിലെ ഫോം പരിഗണിച്ച് ടീമിന്റെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായാണ് ജോഷ് ഇംഗ്ലിസിനെ ഓസീസ് സ്‌ക്വാഡിലെത്തിച്ചത്.

Latest Videos

സാഹചര്യം അനുകൂലം, സഞ്ജുവിന് ആടിതിമിര്‍ക്കാം! ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20ക്കുള്ള പിച്ച് റിപ്പോര്‍ട്ട്

ഇന്നും നാളെയുമായി രണ്ട് ബാച്ചുകളിലായാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നത്. രാഹുലിനും ജുറലിനും മതിയായ അവസരം ലഭാക്കാത്തിനാല്‍ ടീം മാനേജ്‌മെന്റും സെലക്ഷന്‍ പാനലും ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കുകയായിരുന്നു. നേരത്തെ ഓസീസിനെതിരെ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യ എയ്‌ക്കെതിരെ ഷെഡ്യൂള്‍ ചെയ്തിരുന്ന പരിശീലന മത്സരം റദ്ദാക്കിയിരുന്നു.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഓസീസ് ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, നഥാന്‍ മക്സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ , ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.

click me!