ഇന്നലെ നടന്ന മൂന്നാം ടി20യില്‍ ഇന്ത്യക്കെതിരെ നാലോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത യാന്‍സന്‍ 17 പന്തില്‍ 54 റണ്‍സടിച്ച് ദക്ഷിണാഫ്രിക്കയെ വിജയത്തിന് അരികിലെത്തിക്കുകയും ചെയ്തിരുന്നു.
സെഞ്ചൂറിയൻ: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കെതിരായ ഓള്‍ റൗണ്ട് പ്രകടനത്തോടെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സന്‍ ഐപിഎല്‍ താരലേലത്തിലും കോടികള്‍ ഉറപ്പിച്ചെന്ന് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ൻ. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായിരുന്ന യാന്‍സനെ ടീം താരലേലത്തിന് മുമ്പ് കൈവിട്ടിരുന്നു.
എന്നാല്‍ ഇന്നലെ നടന്ന മൂന്നാം ടി20യില്‍ ഇന്ത്യക്കെതിരെ നാലോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത യാന്‍സന്‍ 17 പന്തില്‍ 54 റണ്‍സടിച്ച് ദക്ഷിണാഫ്രിക്കയെ വിജയത്തിന് അരികിലെത്തിക്കുകയും ചെയ്തിരുന്നു. തന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ മലയാളി താരം സഞ്ജു സാംസണെ ബൗള്‍ഡാക്കിയാണ് യാന്‍സന്‍ തുടങ്ങിയത്. പിന്നീട് ദക്ഷിണാഫ്രിക്ക തോല്‍വി ഉറപ്പിച്ചിരിക്കെ അപ്രതീക്ഷിത അടിയുമായി ടീമിനെ വിജയത്തിന് അരികിലെത്തിക്കുകയും ചെയ്തു. ഇതോടെ ഐപിഎല്‍ താലലേലത്തില്‍ യാന്‍സനായി ടീമുകള്‍ കുറഞ്ഞത് 10 കോടിയെങ്കിലും മുടക്കാന്‍ തയാറാവുമെന്ന് സ്റ്റെയ്ന്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.
Marco Jansen
A 10 crore player?
I’d say so.
undefined
നാലു ഫോറും അഞ്ച് സിക്സും അടക്കം 54 റണ്‍സടിച്ച യാന്‍സന്‍ 16 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. ടി20 ക്രിക്കറ്റില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്‍റെ രണ്ടാമത്തെ വേഗമേറിയ അര്‍ധസെഞ്ചുറിയാണിത്. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ക്വിന്‍റണ്‍ ഡി കോക്ക് 15 പന്തില്‍ അര്‍ധസെഞ്ചുറി നേടിയതിന്‍റെ റെക്കോര്‍ഡ് കൈയകലത്തിലാണ് യാന്‍സന് നഷ്ടമായത്. ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഒരു താരത്തിന്‍റെ വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡും ഇന്നലെ യാന്‍സന്‍ സ്വന്തമാക്കിയിരുന്നു. 2022ല്‍ ഓസ്ട്രേലിയയുടെ കാമറൂണ് ഗ്രീന്‍ 19 പന്തില്‍ അര്‍ധസെഞ്ചുറി നേടിയതായിരുന്നു ഇന്ത്യക്കെതിരെ ഇതിന് മുമ്പത്തെ വേഗമേറിയ അർധസെഞ്ചുറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക