പുതുക്കിയ അവെനിസ്, ബർഗ്മാൻ സ്‍കൂട്ടറുകൾ പുറത്തിറക്കി സുസുക്കി

സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ, ഒബിഡി-2ബി കംപ്ലയിന്റ് സ്കൂട്ടറുകളായ പുതിയ സുസുക്കി അവെനിസും ബർഗ്മാൻ സീരീസും പുറത്തിറക്കി. പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം ആകർഷകമായ നിറങ്ങളിലും ഈ സ്കൂട്ടറുകൾ ലഭ്യമാണ്.

Suzuki launches updated Avenis and Burgman scooters

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ അതിന്റെ ഒബിഡി-2ബി കംപ്ലയിന്റ് സ്കൂട്ടറുകളായ പുതിയ സുസുക്കി അവെൻസിസും ബർഗ്മാൻ സീരീസും ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ഈ പുതുക്കിയ സ്‍കൂട്ടറുകൾ പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നു. ഒപ്പം പുതിയ കളർ ഓപ്ഷനുകൾക്കൊപ്പം കൂടുതൽ സ്റ്റൈലിഷും ആകർഷകവുമായി കാണപ്പെടുന്നു. ഈ അപ്‌ഡേറ്റിലൂടെ, എല്ലാ സുസുക്കി സ്‌കൂട്ടറുകളും ഇപ്പോൾ റൈഡർമാർക്ക് കൂടുതൽ പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവുമായ റൈഡിംഗ് അനുഭവം നൽകുമെന്ന് കമ്പനി പറയുന്നു.

മെറ്റാലിക് മാറ്റ് ബ്ലാക്ക്, മാറ്റ് ടൈറ്റാനിയം സിൽവർ കളർ ഓപ്ഷനുകളിൽ വരുന്ന ഒരു പ്രത്യേക പതിപ്പിലാണ് പരിഷ്‍കരിച്ച സുസുക്കി അവെൻസിസ് വാഗ്ദാനം ചെയ്യുന്നത്. ഈ ഡ്യുവൽ ടോൺ നിറം സ്‍കൂട്ടറിന്റെ സ്പോർട്ടി ലുക്കിനെ കൂടുതൽ മനോഹരമാക്കുന്നു. ഇതിനുപുറമെ, ഇതിന് 124.3 സിസി സിംഗിൾ-സിലിണ്ടർ 4-സ്ട്രോക്ക് എഞ്ചിനുമുണ്ട്. ഇത് ഇപ്പോൾ OBD-2B കംപ്ലയിന്റായി മാറിയിരിക്കുന്നു. ഈ എഞ്ചിൻ 8.7 bhp പവറും 10 ന്യൂട്ടൺ മീറ്റർ ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇതിനുപുറമെ, സുസുക്കി ഇക്കോ പെർഫോമൻസ് (SEP) സാങ്കേതികവിദ്യയും ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റവും ഇതിലുണ്ട്, ഇത് പവറിലും മൈലേജിലും മികച്ച പ്രകടനം നൽകുന്നു. പുതിയ സുസുക്കി അവെനിസിന്റെ എക്സ്-ഷോറൂം വില 93,200 രൂപയിൽ ആരംഭിക്കുന്നു. പ്രത്യേക പതിപ്പിന്റെ എക്സ്-ഷോറൂം വില 94,000 രൂപയാണ്. ഈ സ്കൂട്ടർ ആകർഷകമായ നാല് നിറങ്ങളിൽ ലഭ്യമാണ്.

Latest Videos

സുസുക്കി ബർഗ്മാൻ സ്ട്രീറ്റും ബർഗ്മാൻ സ്ട്രീറ്റ് EX ഉം ഒരു പ്രീമിയം അർബൻ ക്രൂയിസർ സ്കൂട്ടറായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. യൂറോപ്യൻ ശൈലിയിലുള്ള ആഡംബര സ്‍കൂട്ടറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സ്‍കൂട്ടറുകളുടെ രൂപകൽപ്പന. ഇത് മറ്റ് സ്കൂട്ടറുകളിൽ നിന്ന് വ്യത്യസ്‍തമായ ഒരു ഐഡന്റിറ്റി നൽകുന്നു. ഈ സ്‌പോർട്ടി സ്‌കൂട്ടറിൽ 124 സിസി സിംഗിൾ സിലിണ്ടർ 4-സ്ട്രോക്ക് എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു, ഇത് 8.7 PS പവറും 10 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ബർഗ്മാൻ സ്ട്രീറ്റ് EX-ൽ സുസുക്കി ഇക്കോ പെർഫോമൻസ് ആൽഫ (SEP-α) എഞ്ചിൻ സാങ്കേതികവിദ്യ ഉൾപ്പെടുന്നു, അതിൽ എഞ്ചിൻ ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ് (EASS), സൈലന്റ് സ്റ്റാർട്ടർ സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

ബർഗ്മാൻ സ്ട്രീറ്റ് EX 8.6 PS പവറും 10 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇതിന്റെ പുതിയ വലിയ 12 ഇഞ്ച് പിൻ ചക്രം ഇതിനെ കൂടുതൽ സ്റ്റൈലിഷും സ്ഥിരതയുമുള്ളതാക്കുന്നു, ഇത് യാത്രാ നിലവാരവും സുഖവും മെച്ചപ്പെടുത്തുന്നു. പുതിയ സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് EX ന് 1,16,200 രൂപയാണ് എക്സ്-ഷോറൂം വില. കൂടാതെ മൂന്ന് പുതിയ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. 95,800 രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ എത്തുന്ന സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് സ്റ്റാൻഡേർഡ് എഡിഷൻ, റൈഡ് കണക്ട് എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഇതിൽ, ഉപഭോക്താക്കൾക്ക് ഏഴ് കളർ ഓപ്ഷനുകൾ ലഭിക്കും.

vuukle one pixel image
click me!