ലഹരിക്ക് അടിമയായ മകൻ ക്രൂരമായി കൊലപ്പെടുത്തിയ പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക്

മയക്കുമരുന്നിന് അടിമയായ മകനെ രക്ഷപ്പെടുത്തുന്നതിനായി ഗൾഫിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാല്‍ സൗദിയിലെത്തിയ  ലഹരിക്കടിമയായ മകൻ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 

mortal remains of expatriate killed by his drug addict son repatriated to homeland

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ സ്വന്തം മകൻ കൊലപ്പെടുത്തിയ ഉത്തർപ്രദേശ് സ്വദേശി ശ്രീകൃഷ്ണ ഭൃഗുനാഥ് യാദവിെൻറ (52) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദമ്മാമിൽനിന്ന് ഡൽഹിയിലേക്കും അവിടെ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ വാരാണസിയിലേക്കും കൊണ്ടുപോയി. കഴിഞ്ഞ ജനുവരിയിലാണ് പ്രവാസിയായ പിതാവിനെ ലഹരിക്കടിമയായ മകൻ ക്രൂരമായി കൊലപ്പെടുത്തിയത്. സൗദിയിലെ മുഴുവൻ പ്രവാസികളെയും ഞെട്ടിച്ച സംഭവമായിരുന്നു ഇത്.

നാട്ടിൽ പഠിക്കുന്ന മകൻ കുമാർ യാദവ് മയക്കുമരുന്നിന് അടിമയായതിനെ തുടർന്ന് രക്ഷപ്പെടുത്താനാണ് പിതാവ് ശ്രീകൃഷ്ണ മകനെ സൗദി അറേബ്യയിലേക്ക് കൊണ്ടുവന്നത്. എന്നാൽ, സമയത്ത് ലഹരി ലഭിക്കാതെ മകൻ കുമാറിന് ഉറക്കം ലഭിക്കാതാവുകയും മാനസികനില തെറ്റുകയും ചെയ്തു. ഇതേതുടർന്നാണ് ക്രൂരമായ രീതിയിൽ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. പിതാവിെൻറ കണ്ണുകൾ ചൂഴ്ന്ന് പുറത്തെടുക്കുകയും ശരീരമൊട്ടാകെ മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. പ്രതി വിചാരണ കാത്ത് ജയിലിലാണ്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയും കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസ് വക്കവും രംഗത്തുണ്ടായിരുന്നു. ഭാര്യ: ഉഷ യാദവ്, പിതാവ്: ഭൃഗുനാഥ്, മാതാവ്: ശകുന്തളാദേവി.

Latest Videos

Read Also - ചെറിയ പെരുന്നാൾ; വാടക തർക്കങ്ങളില്‍ തടവില്‍ കഴിയുന്ന 86 പേര്‍ക്ക് ദുബൈയിൽ മോചനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

vuukle one pixel image
click me!