മ്യാന്‍മര്‍ ഭൂചലനത്തിൽ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് എംബസി, അടിയന്തര സേവനത്തിന് വിളിക്കാൻ ഹെൽപ് ലൈൻ നമ്പര്‍

മ്യാൻമറിലെ ഭൂകമ്പത്തിൽ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് തായ്ലാൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു. ദുരന്തത്തിൽ നിരവധി പേർ മരിക്കുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു.  

Embassy assures Indians safe in Myanmar earthquake releases emergency number

നീപെഡോ: നൂറുകണക്കിന് ആളുകൾ മരിച്ച മ്യാന്‍മറിലുണ്ടായ വമ്പൻ ഭൂചലനത്തിൽ ഇന്ത്യക്കാരെല്ലാം സുരക്ഷിതരെന്ന് തായ്ലാൻഡിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാരെല്ലാവരും സുരക്ഷിതരാണ്. അടിയന്തര സേവനങ്ങൾക്ക് ബന്ധപ്പെടാൻ സൗകര്യം ഒരുക്കിയതായും എംബസി അറിയിച്ചു. സേവനത്തിന് +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടണം.

അതേസമയം, ഭൂകമ്പത്തിൽ നൂറുകണക്കിന് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ താറുമാറായി. ദുരന്ത പശ്ചാത്തലത്തിൽ ആറ് പ്രവിശ്യകളിൽ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.രാജ്യത്തെ സുപ്രധാന ദേശീയപാതകൾ പലതും തകര്‍ന്ന് വിണ്ട് മാറിയതായും റിപ്പോർട്ടുകളുണ്ട്. റിക്ട‍ർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാൻമാറിലുണ്ടായത്. 

Latest Videos

ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് ഭൂചലനം അനുഭവപ്പെട്ടത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായി.  മാന്റ്‍ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ കണ്ടെത്തിയിട്ടുണ്ട്.തായ്‍ലാൻഡിലും പ്രകമ്പനമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഭൂചലനം നടന്ന സാഹചര്യത്തിൽ ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രോ, റെയിൽ സർവീസുകൾ താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. 

മ്യാൻമാറിലെ ഭൂചലനം; നൂറിലധികം പേർ മരിച്ചു, മാൻഡലെ തകർന്നടിഞ്ഞു, ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
vuukle one pixel image
click me!