ഗതാഗതനിയം ലംഘിച്ചതിന് ഫൈന്‍ അടക്കാനുള്ള ഇ ചെലാന്‍ ലഭിച്ചപ്പോഴാണ് പിയൂഷ് സംഭവം അറിയുന്നത്.
ആഗ്ര: അലിഖഡിലൂടെയാണ് കാര്‍ ഓടിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഹെല്‍മെറ്റ് ധരിക്കേണ്ടി വരുമെന്നാണ് ചിലര്‍ പറയുന്നത്. ഞെട്ടേണ്ട, സംഭവം ഉള്ളതാണ്. കഴിഞ്ഞ ദിവസമാണ് ആഗ്രയിലെ ഒരു ബിസിനസുകാരനായ പിയൂഷ് വാര്‍ഷ്നെയ്ക്ക് പൊലീസ് 500 രൂപ ഫൈനടിച്ചത്. ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ച് ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ചാണ് ഫൈന്‍.
പക്ഷേ അദ്ദേഹം ഹെല്‍മെറ്റ് ധരിക്കാതെ ഓടിച്ചത് ബൈക്കോ സ്കൂട്ടിയോ അല്ല പകരം കാര്‍ ആയിരുന്നു. യുപി 81 സിഇ 3375 നമ്പറിലുള്ള മാരുതി എസ് ക്രോസ് കാറാണ് പീയൂഷിന് ഉള്ളത്. ഗതാഗതനിയം ലംഘിച്ചതിന് ഫൈന്‍ അടക്കാനുള്ള ഇ ചെലാന്‍ ലഭിച്ചപ്പോഴാണ് പിയൂഷ് സംഭവം അറിയുന്നത്. കാറിന് ഹെല്‍മെറ്റ് ധരിച്ചില്ലെന്നാരോപിച്ച് ഫൈന്‍ അടക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ഒടുവില്‍ പൊലീസ് സ്റ്റേഷനിലേക്ക് ഹെല്‍മെറ്റ് ധരിച്ച് കാര്‍ ഡ്രൈവ് ചെയ്ത് എത്തിയിരിക്കുകയാണ് അദ്ദേഹം.
'പിതാവിന്‍റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് ലഭിച്ച മെസേജില്‍ പറയുന്നത്. സംഭവത്തിൽ പീയൂഷ് അലിഗഡ് ട്രാഫിക് എസ് പിക്ക് പരാതി നല്‍കിയിട്ടുണ്ട്. നമ്പറുകള്‍ ഫീഡ് ചെയ്യുമ്പോള്‍ പറ്റിയ പിഴവാണെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ തെറ്റ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.