സിറോസ് ഇലക്ട്രിക്കിന്‍റെ പണിപ്പുരയിൽ കിയ ഇന്ത്യ

കിയ ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2025-ൽ ഒരു ഇലക്ട്രിക് എംപിവി പുറത്തിറക്കാനും 2026-ൽ സിറോസ് ഇവി എസ്‌യുവി പുറത്തിറക്കാനും പദ്ധതിയുണ്ട്.

Launch Details of Kia Syros EV in India

ക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ മാസ്-മാർക്കറ്റ് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. മാത്രമല്ല, 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ അനാച്ഛാദനം ചെയ്ത EV6 ജിടിയുടെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത പതിപ്പും കമ്പനി അവതരിപ്പിക്കും. 2025 മധ്യത്തോടെ, മിക്കവാറും 2025 ജൂണിൽ കിയ തങ്ങളുടെ ആദ്യത്തെ പ്രാദേശികമായി വികസിപ്പിച്ച മാസ്-മാർക്കറ്റ് ഇലക്ട്രിക് എംപിവി പുറത്തിറക്കും. ഇതിനുപുറമെ, കിയ സിറോസിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ഇലക്ട്രിക് എസ്‌യുവിയും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി എന്നും റിപ്പോ‍ട്ടുകൾ ഉണ്ട്.

2026 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കിയ സിറോസ് ഇവി പുറത്തിറക്കും. ടാറ്റ നെക്‌സോൺ ഇവി, എംജി വിൻഡ്‌സർ ഇവി, മഹീന്ദ്ര എക്സ്‌യുവി400 എന്നിവയ്‌ക്ക് എതിരെയായിരിക്കും ഇലക്ട്രിക് എസ്‌യുവി മത്സരിക്കുന്നത്. തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന ഹ്യുണ്ടായി ഇൻസ്റ്റർ ഇവിയുടെ K1 പ്ലാറ്റ്‌ഫോം കിയ സിറോസ് പൂർണമായും ഇലക്ട്രിക് ആകാൻ സാധ്യതയുണ്ട്. 2026 ൽ രാജ്യത്ത് ഇൻസ്റ്റർ ഇവിയെ അവതരിപ്പിക്കാനും ഹ്യുണ്ടായി പദ്ധതിയിടുന്നു. വരാനിരിക്കുന്ന പൂർണ്ണ ഇലക്ട്രിക് എസ്‌യുവി ഒരു ഫ്രണ്ട്-വീൽ ഡ്രൈവ് എസ്‌യുവിയായിരിക്കും. ആർക്കിടെക്ചർ മാത്രമല്ല, സിറോസ് ഇവി അതിന്റെ കൊറിയൻ പതിപ്പുമായി ബാറ്ററി പായ്ക്ക് പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

Latest Videos

ഇൻസ്റ്ററിനൊപ്പം വാഗ്ദാനം ചെയ്യുന്ന 42kWh, 49kWh ബാറ്ററി ഓപ്ഷനുകൾ കിയ സിറോസ് ഇവിയിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. 42kWh യൂണിറ്റ് 300 കിലോമീറ്റർ WLTP-റേറ്റഡ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. അതേസമയം വലിയ 49kWh ബാറ്ററി ഒറ്റ ചാർജിൽ 355 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. എങ്കിലും, ഇന്ത്യ-സ്പെക്ക് മോഡൽ ഒറ്റ ചാർജിൽ 400 കിലോമീറ്ററിൽ കൂടുതൽ റേഞ്ച് വാഗ്‍ദാനം ചെയ്യും.

പുതിയ സിറോസ് ഇവിയിൽ യഥാർത്ഥ സ്റ്റൈലിംഗ് നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും ഇതിന് ചില ഇവി-നിർദ്ദിഷ്‍ട ഡിസൈൻ മാറ്റങ്ങൾ ലഭിക്കും. ഇലക്ട്രിക് എസ്‌യുവിക്ക് ക്ലോസ്‍ഡ്-ഓഫ് ഫ്രണ്ട് ഗ്രിൽ, പുതിയ ബമ്പർ, എയറോ-ഒപ്റ്റിമൈസ് ചെയ്ത വീലുകൾ തുടങ്ങിയവ ലഭിക്കാൻ സാധ്യതയുണ്ട്. കിയ സിറോസ് ഇവി ഇന്റീരിയറിന് ഐസിഇ മോഡലുമായി സാമ്യമുണ്ടാകും. എങ്കിലും ഇതിന് പുതിയ ഇവി-നിർദ്ദിഷ്ട ഡിസ്‌പ്ലേകളും പുതിയ അപ്ഹോൾസ്റ്ററിയും ലഭിക്കാൻ സാധ്യതയുണ്ട്.  സവിശേഷതകളുടെ കാര്യത്തിൽ, സിറോസ് ഇവിയിൽ ലെവൽ 2 ADAS, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, പനോരമിക് സൺറൂഫ്, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ക്ലൈമറ്റ് കൺട്രോൾ സിസ്റ്റത്തിനായി അഞ്ച് ഇഞ്ച് ടച്ച്‌സ്‌ക്രീൻ തുടങ്ങിയവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

vuukle one pixel image
click me!