രാവിലെ ഗതാഗത നിയമം കര്‍ശനമായി പാലിക്കണമെന്ന് വാട്ട്സ്ആപ്പ സ്റ്റാറ്റസ്; ഉച്ചകഴിഞ്ഞ് ഹെല്‍മറ്റില്ലാതെ പൊലീസ് പിടിയില്‍

By Web Team  |  First Published Sep 4, 2019, 10:13 AM IST

താന്‍ ഹെല്‍മറ്റ് വെക്കാന്‍ മറന്നതാണെന്നും നിയമം പാലിക്കാന്‍ രാവിലെ താന്‍ വാട്സ് ആപില്‍ പോസ്റ്റിട്ടിരുന്നുവെന്നും പൊലീസിനോട് തുറന്നുപറഞ്ഞ യുവാവ് പിഴയില്‍ നിന്നും ഊരാന്‍ പരമാവധി ശ്രമിച്ചു. 


കാസര്‍കോട്: പുതിയ ഗതാഗത നിയമ പരിഷ്കാരങ്ങള്‍ വന്നതോടെ നാട്ടില്‍ എല്ലാം ബോധവത്കരണമാണ്. ഫേസ്ബുക്കിലും, വാട്ട്സ്ആപ്പിലും പുതിയ പിഴ നിരക്കുകളും ഹെല്‍മറ്റ് ഇടുന്നതിന്‍റെ ആവശ്യവും ഒക്കെ നിറഞ്ഞ പോസ്റ്റുകളും സന്ദേശങ്ങളുമാണ് വരുന്നത്. അതിനിടയില്‍ ഇതാ ഒരു യുവാവിന് അമളി പറ്റി. ഇത്തരത്തില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് രാവിലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവ് ഉച്ചതിരിഞ്ഞ് വാഹനപരിശോധനയില്‍ കുടുങ്ങി. 

കാസര്‍കോടാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവാണ് ട്രാഫിക് പോലീസിന്റെ പരിശോധനക്കിടെ കുടുങ്ങിയത്. താന്‍ ഹെല്‍മറ്റ് വെക്കാന്‍ മറന്നതാണെന്നും നിയമം പാലിക്കാന്‍ രാവിലെ താന്‍ വാട്സ് ആപില്‍ പോസ്റ്റിട്ടിരുന്നുവെന്നും പൊലീസിനോട് തുറന്നുപറഞ്ഞ യുവാവ് പിഴയില്‍ നിന്നും ഊരാന്‍ പരമാവധി ശ്രമിച്ചു. തന്‍റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് പൊലീസിന് കാണിച്ചുകൊടുക്കാനും യുവാവ് മറന്നില്ല. എന്നാല്‍, ഒരു വിട്ടുവീഴ്ചക്കും പൊലീസ് തയ്യാറായില്ല. നവീകരിച്ച പിഴ അനുസരിച്ച് കനത്ത തുക പിഴയായി ഈടാക്കുകയും ചെയ്തു.

Latest Videos

click me!