സ്‍മാർട്ട് കീ സിസ്റ്റം, സ്ലിപ്പർ ക്ലച്ച്, 12V DC പവർ സോക്കറ്റ്, പൂർണ്ണ എൽഇഡി ലൈറ്റുകളും ഒരു ഫുൾ-എൽസിഡി മൾട്ടി-ഫംഗ്ഷൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്‍കൂട്ടറിന്റെ ചില പ്രധാന സവിശേഷതകളാണ്. മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകൾ പിൻഭാഗത്ത് സ്വിംഗ്ആം സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നു.
ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ പുതിയ സ്നൈപ്പർ 155 മോട്ടോ സ്‍കൂട്ടർ അവതരിപ്പിച്ചു. ഫിലിപ്പീൻസ് വിപണിയിൽ ആണ് വാഹനത്തെ കമ്പനി അവതരിപ്പിച്ചിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 114900 ഫിലിപ്പീന്‍സ് പെസോ ( ഏകദേശം 174203 രൂപ) ആണ് സ്‍കൂട്ടറിന്‍റെ വില.
കമ്പനിയുടെ ജനപ്രിയ മോഡലായ YZF-R15 സോർസ്ഡ് 155 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് ഫോർ-വാൽവ് SOHC എഞ്ചിനാണ് ഈ സ്‍കൂട്ടറിന്റെ പ്രധാന പ്രത്യേകത. ഈ എൻജിൻ 9,500 rpm -ൽ 17.7 bhp കരുത്തും 8,000 rpm -ൽ 14.4 Nm ടോർക്കും ഉല്‍പ്പാദിപ്പിക്കും. ആറ് സ്‍പീഡാണ് ട്രാന്‍സ്‍മിഷന്‍.
വളരെ മെലിഞ്ഞതും ഷാർപ്പും സ്റ്റൈലിഷ് രൂപത്തിലുള്ളതുമായ ഒരു ബോഡിയാണ് സ്‍കൂട്ടറിനുള്ളത്. സൈഡ് ബോഡി കിറ്റിൽ 155 ഗ്രാഫിക്സ് സെറ്റും ഒരുക്കിയിരിക്കുന്നു. റേസ് ബ്ലൂ, ബ്ലാക്ക് റേവൻ, യെല്ലോ ഹോർനെറ്റ്, മാറ്റ് ടൈറ്റൻ എന്നീ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. സ്‍മാർട്ട് കീ സിസ്റ്റം, സ്ലിപ്പർ ക്ലച്ച്, 12V DC പവർ സോക്കറ്റ്, പൂർണ്ണ എൽഇഡി ലൈറ്റുകളും ഒരു ഫുൾ-എൽസിഡി മൾട്ടി-ഫംഗ്ഷൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്‍കൂട്ടറിന്റെ ചില പ്രധാന സവിശേഷതകളാണ്. മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകൾ പിൻഭാഗത്ത് സ്വിംഗ്ആം സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നു.
YZF-R15 സ്‌പോർട്‌സ്ബൈക്കിലെ യമഹയുടെ പേറ്റന്റ് VVA (വേരിയബിൾ വാൽവ് ആക്യുവേഷൻ) സാങ്കേതികവിദ്യയും സ്നൈപ്പർ 155 ൽ ലഭിക്കുന്നു. സ്ലീക്ക് റിയർ ഗ്രാബ് ഹാൻഡിൽ, സിംഗിൾ പീസ് സീറ്റ്, സൈഡിൽ മൗണ്ട് ചെയ്ത എക്‌സ്‌ഹോസ്റ്റ് മഫ്ലർ എന്നിവ ഇതിലുണ്ട്. 5.4 ലിറ്ററാണ് ഇന്ധന ടാങ്കിന്‍റെ ശേഷി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona