ഇന്ത്യയെ ദരിദ്രമെന്ന് വിളിക്കുന്നത് ആരാണ്? വിറ്റത് 1000 കോടി വിലയുള്ള കാറുകൾ!

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് മേബാക്ക് കാറുകളുടെ വിൽപന കുതിച്ചുയരുന്നു. ആഗോളതലത്തിൽ തന്നെ ഇന്ത്യ ഒരു പ്രധാന വിപണിയായി മാറിക്കഴിഞ്ഞു, ഇത് ആഡംബര വാഹന വിപണിയിലെ വളർച്ചയുടെ സൂചനയാണ്.

Who is calling India poor? Maybach Cars worth Rs 1000 crores were sold!

ന്നും ആരെങ്കിലും ഇന്ത്യയെ ദരിദ്രരാജ്യമെന്ന് വിളിച്ചാൽ, അത് ഇന്ത്യയിലെ ജനങ്ങളുടെ പുരോഗതിയോടുള്ള അനീതിയായിരിക്കും. ലോകമെമ്പാടും ഇന്ത്യയുടെ പ്രതിച്ഛായ ഒരു ദരിദ്ര രാജ്യമായിരിക്കാം, പക്ഷേ, ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന മധ്യവർഗമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ജർമ്മൻ ആഡംബര വാഹന ബ്രാൻഡായ മെഴ്സിഡസ് ബെൻസിന്‍റെ വിൽപ്പന കണക്കുകളിൽ നീിന്നും നമുക്ക് ഇക്കാര്യം മനസിലാക്കാം. രാജ്യത്ത് ആഡംബര കാറുകളുടെ വിൽപ്പന വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഏകദേശം 1,000 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് കാറുകൾ രാജ്യത്തെ ഉപഭോക്താക്കൾ സ്വന്തമാക്കി എന്നാണ് അമ്പരപ്പിക്കുന്ന കണക്കുകൾ. 

ഇന്ത്യ തങ്ങൾക്ക് ഒരു പ്രധാന വിപണിയാണെന്ന് മെഴ്‌സിഡസ് മെയ്‌ബാക്ക് മേധാവി ഡാനിയേൽ ലെസ്‌കോ പറയുന്നു. ഇതുമാത്രമല്ല, മെയ്ബാക്ക് സീരീസ് കാറുകളുടെ മികച്ച അഞ്ച് ആഗോള വിപണികളിൽ ഒന്നായി മാറാനുള്ള സാധ്യതയും ഇന്ത്യയ്ക്കുണ്ട്. കഴിഞ്ഞ വർഷം മെഴ്‌സിഡസ്-മേബാക്ക് സീരീസ് കാറുകളുടെ വിൽപ്പന 140 ശതമാനം വളർച്ച കൈവരിച്ചതായി അദ്ദേഹം പറയുന്നു. രാജ്യത്ത് മേബാക്ക് ഉപഭോക്താക്കളുടെ എണ്ണം 500 കവിഞ്ഞു.  ഇന്ത്യ ഇപ്പോൾ മെയ്ബാക്കിന്റെ ആഗോള വളർച്ചാ തന്ത്രത്തിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും ലെസ്കോ പറഞ്ഞു.

Latest Videos

മെഴ്‌സിഡസ്-മേബാക്ക് ബ്രാൻഡിന് ഇന്ത്യ ഒരു പ്രധാന വിപണിയാണെന്ന് ഡാനിയൽ ലെസ്‌കോ പറയുന്നു, കാരണം ഇവിടുത്തെ ജനങ്ങൾക്കിടയിൽ ആഡംബര ജീവിതശൈലിയുടെ ബോധം വളർന്നുവരികയാണ്. ആഗോളതലത്തിൽ മെയ്ബാക്കിന്റെ മികച്ച 10 വിപണികളിൽ ഇന്ത്യ ഇതിനകം തന്നെ ഉൾപ്പെടുന്നു. ഭാവിയിൽ ഇതിൽ കൂടുതൽ വർദ്ധനവുണ്ടാകാനുള്ള സാധ്യതയുണ്ട്. ആഗോളതലത്തിൽ മെയ്ബാക്കിന്റെ മികച്ച 5 വിപണികളിൽ ഒന്നാകാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്ന് കമ്പനി കരുതുന്നു. 
നിലവിൽ ചൈന, അമേരിക്ക, ദക്ഷിണ കൊറിയ തുടങ്ങിയ വിപണികൾ ആഗോള തലത്തിൽ മേബാക്ക് ബ്രാൻഡിന്റെ വിൽപ്പനയിൽ മുന്നിലാണെന്ന് ഡാനിയൽ ലെസ്‌കോ പറഞ്ഞു. കഴിഞ്ഞ വർഷം കമ്പനി ലോകമെമ്പാടും ആകെ 21,000 മെയ്ബാക്ക് ബ്രാൻഡ് കാറുകൾ വിറ്റു.

മെഴ്‌സിഡസ്-മേബാക്ക് സീരീസ് കാറുകളുടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വില 2.28 കോടി രൂപ മുതലാണ്. ഈ വീക്ഷണകോണിൽ നിന്ന് മാത്രം കാറുകളുടെ വിൽപ്പന മൂല്യം കണക്കാക്കുകയാണെങ്കിൽ, രാജ്യത്ത് 1,000 കോടി രൂപയിലധികം വിലയുള്ള മെഴ്‌സിഡസ്-മേബാക്ക് കാറുകൾ രാജ്യത്ത് വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഈ പരമ്പരയിലെ ഏറ്റവും വിലയേറിയ കാർ പുതുതായി പുറത്തിറക്കിയ മെഴ്‌സിഡസ് മെയ്‌ബാക്ക് SL 680 മോണോഗ്രാം സീരീസ് ആണ്. മെഴ്‌സിഡസ് തങ്ങളുടെ മെയ്‌ബാക്ക് സീരീസിലെ ഒരു പുതിയ കാറായ മെഴ്‌സിഡസ് മെയ്‌ബാക്ക് SL 680 മോണോഗ്രാം അടുത്തിടെ രാജ്യത്ത് പുറത്തിറക്കി. ഈ കാറിന്റെ പ്രാരംഭ വില 4.2 കോടി രൂപയാണ്. കമ്പനി ബുക്കിംഗ് ആരംഭിച്ചു, അടുത്ത വർഷം മുതൽ ഡെലിവറി ആരംഭിക്കും.

tags
vuukle one pixel image
click me!