മാരുതി സുസുക്കി ഫ്രോങ്ക്സ് എസ്‌യുവി വാങ്ങാൻ പ്ലാനുണ്ടോ? ഇതാ എത്രനാള്‍ കാത്തിരിക്കണമെന്ന് അറിയാം

By Web Team  |  First Published May 24, 2023, 4:06 PM IST

 7.56 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ എത്തിയ വാഹനത്തിന് ആദ്യ മാസത്തിൽ തന്നെ 8,000 ത്തില്‍ അധികം ബുക്കിംഗുകളാണ് ലഭിച്ചത്. ഇപ്പോഴും ഈ എസ്‌യുവിക്കുള്ള ഡിമാൻഡുകൾ കുതിച്ചുയരുകയാണ്. വാഹനത്തിന്‍റെ കാത്തിരിപ്പ് കാലയളവും നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 


മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്കായ ബലേനോയെ അടിസ്ഥാനമാക്കിയുള്ള ഫ്രോങ്‌ക്‌സ് എസ്‌യുവിയെ ഈ മാർച്ച് അവസാനത്തോടെയാണ് മാരുതി സുസുക്കി അവതരിപ്പിച്ചത്.  7.56 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ എത്തിയ വാഹനത്തിന് ആദ്യ മാസത്തിൽ തന്നെ 8,000 ത്തില്‍ അധികം ബുക്കിംഗുകളാണ് ലഭിച്ചത്. ഇപ്പോഴും ഈ എസ്‌യുവിക്കുള്ള ഡിമാൻഡുകൾ കുതിച്ചുയരുകയാണ്. വാഹനത്തിന്‍റെ കാത്തിരിപ്പ് കാലയളവും നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 

ഫ്രോങ്ക്സ് എസ്‌യുവിക്കുള്ള കാത്തിരിപ്പ് കാലാവധി നിലവില്‍ ആറാഴ്ച മുതൽ ആരംഭിക്കുന്നു. ഇത് ബുക്ക് ചെയ്യാൻ തിരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 10 മാസം വരെ പോകാം. ടർബോചാർജ്‍ഡ് പെട്രോൾ എൻജിനുള്ള ടോപ്പ് എൻഡ് വേരിയന്റുകൾക്ക് ഡിമാൻഡ് കൂടുതലാണ്. സിഗ്‍മ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ്, ആല്‍ഫ, സെല്‍റ്റ എന്നിങ്ങനെ അഞ്ച് വിശാലമായ വേരിയന്റുകളിലുടനീളം മാരുതി സുസുക്കി ഫ്രോങ്ക്സ് എസ്‍യുവി വാഗ്ദാനം ചെയ്യുന്നു. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും മൂന്ന് ട്രാൻസ്മിഷൻ ചോയിസുകളിലും എസ്‌യുവി ലഭ്യമാണ്.

Latest Videos

undefined

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉള്ള മാരുതി സുസുക്കി ഫ്രോങ്‌സിന്റെ അടിസ്ഥാന സിഗ്മ, ഡെൽറ്റ + വേരിയന്റുകൾക്ക് ആറു മുതല്‍ എട്ട് ആഴ്‍ചയുടെ ഇടയിൽ കാത്തിരിപ്പ് കാലയളവുണ്ട്. ഇതേ എഞ്ചിൻ ഉള്ള ഡെൽറ്റ വേരിയന്റ് ഡെലിവറി ചെയ്യാൻ 10 ആഴ്ച വരെ എടുത്തേക്കാം. 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ ഉള്ള സെറ്റ, ആല്‍ഫ വേരിയന്റുകൾക്ക് ആറ് മുതൽ എട്ട് ആഴ്ച വരെ കാത്തിരിക്കേണ്ടി വരും. അതേ എഞ്ചിൻ ഉള്ള ഡെൽറ്റ+ വേരിയന്റിന് 10 മാസം വരെ എടുത്തേക്കാം. ഡെൽറ്റ വേരിയന്റൊഴികെ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് മിക്കവാറും സമാനമായ കാത്തിരിപ്പ് കാലയളവ് ഉണ്ട്. ടർബോചാർജ്ഡ് യൂണിറ്റ്, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷൻ എന്നിവയുള്ള ടോപ്പ് എൻഡ് വേരിയന്റുകൾക്ക് 10 ആഴ്ച വരെ കാത്തിരിപ്പ് കാലാവധിയുണ്ട്.

6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സുള്ള ടോപ്പ്-എൻഡ് ആൽഫ ഡ്യുവൽ ടോണിന് ഫ്രോങ്ക്സ് എസ്‍യുവിയുടെ എക്‌സ്-ഷോറൂം വില  7.46 ലക്ഷം രൂപ മുതൽ 13.13 ലക്ഷം രൂപ വരെയാണ് . ഇന്ത്യയിലെ ചെറു എസ്‌യുവികളിൽ ടാറ്റ പഞ്ച്, നിസാൻ മാഗ്‌നൈറ്റ്, റെനോ കിഗർ എന്നിവയോട് ഇത് മത്സരിക്കുന്നു. ഈ വർഷം അവസാനം ലോഞ്ച് ചെയ്യുമ്പോൾ വരാനിരിക്കുന്ന ഹ്യുണ്ടായ് എക്‌സ്‌റ്ററിനെയും ഇത് നേരിടും. 

ഇവിഎക്സ്, വരുന്നൂ മാരുതിയുടെ ഇലക്ട്രിക് എസ്‌യുവി

click me!