ജർമ്മനിയിൽ 35,205 യൂറോ (ഏകദേശം 31.42 ലക്ഷം രൂപ) പ്രാരംഭ വിലയുമായി ആഗോള വിപണിയിൽ പോളോ ജിടിഐയുടെ സ്പെഷ്യൽ എഡിഷൻ 25 വേരിയന്റിനെ ഫോക്സ്‌വാഗൺ അവതരിപ്പിച്ചത്.
ജർമൻ കാർ നിർമാതാക്കളായ ഫോക്‌സ്‌വാഗൺ അതിന്റെ പ്രത്യേക പതിപ്പായ പോളോ ജിടിഐ 25 പുറത്തിറക്കി. 25 വർഷത്തെ ഹാച്ച്ബാക്കിന്റെ യാത്രയെ ഓർമിപ്പിക്കുന്നതാണ് പ്രത്യേക മോഡൽ. ജർമ്മനിയിൽ 35,205 യൂറോ (ഏകദേശം 31.42 ലക്ഷം രൂപ) പ്രാരംഭ വിലയുമായി ആഗോള വിപണിയിൽ പോളോ ജിടിഐയുടെ സ്പെഷ്യൽ എഡിഷൻ 25 വേരിയന്റിനെ ഫോക്സ്‌വാഗൺ അവതരിപ്പിച്ചത്.
ഈ എക്‌സ്‌ക്ലൂസീവ് കാറിന്റെ ഓർഡർ ബുക്കുകൾ ജൂൺ ഒന്നിന് തുറക്കും. കമ്പനിയുടെ വെബ്സൈറ്റ് അല്ലെങ്കിൽ ഡീലർഷിപ്പ് സന്ദർശിച്ച് നിങ്ങൾക്ക് ഈ കാർ ബുക്ക് ചെയ്യാം. 2.0 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കാറിന് ലഭിക്കുക. ഈ എഞ്ചിൻ 204 bhp കരുത്ത് ഉത്പാദിപ്പിക്കും. 18 ഇഞ്ച് അലോയ് വീലുകളാണ് കാറിൽ നൽകിയിരിക്കുന്നത്. 7 സ്പീഡ് DSG ഗിയർബോക്സാണ് കാറിനുള്ളത്. നിലവിൽ ഈ പുതിയ കാറിന്റെ 2500 യൂണിറ്റുകൾ മാത്രമേ കമ്പനി വിൽക്കൂ.
undefined
വാഹനത്തിൽ 25 വർഷം എഴുതിയിരിക്കും. ആനിവേഴ്സറി എഡിഷന്റെ ഒരു ബാച്ച് കാറിലുണ്ടാകും. കമ്പനിയുടെ ഹാച്ച്ബാക്ക് കാറാണിത്, സ്‌പെഷ്യൽ എഡിഷനിൽ കാറിന് സ്‌പോർട്‌സ് ലുക്ക് നൽകാനുള്ള ശ്രമം ഉണ്ട്. എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്‌പോയിലർ, എൽഇഡി ടെയിൽ ലാമ്പുകൾ, ഡിആർഎല്ലുകൾ, ട്വിൻ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ കാറിന് ലഭിക്കുന്നു. ഫോക്‌സ്‌വാഗൺ പോളോ GTI എഡിഷൻ 25-ൽ ബോഡിക്ക് ചുറ്റുമുള്ള പ്രത്യേക ഡീക്കലുകൾ, 18-ഇഞ്ച് ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകൾ, സുഷിരങ്ങളുള്ള ബ്ലാക്ക്-റെഡ് ലെതർ അപ്‌ഹോൾസ്റ്ററി, ഐക്യു ലൈറ്റ് എല്‍ഇഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകൾ, വിവിധ എഡിഎഎസ് ഫംഗ്‌ഷനുകളുള്ള ഓപ്‌ഷണൽ ഐക്യു ഡ്രൈവ് അസിസ്റ്റ് പാക്കേജ് എന്നിവ ഉൾപ്പെടുന്നു.
1998ലാണ് ഈ കാർ ആദ്യമായി വരുന്നത്. 3,000 യൂണിറ്റുകളുടെ പരിമിതമായ ബാച്ചിലാണ് ഫോക്‌സ്‌വാഗൺ ആദ്യത്തെ GTI-ബ്രാൻഡഡ് പോളോ പുറത്തിറക്കിയത്. ഹാച്ച്ബാക്കിൽ 118hp, 1.6-ലിറ്റർ, 16-വാൽവ് എഞ്ചിൻ ഉണ്ടായിരുന്നു. മുൻ മോഡലുകൾ ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂവെങ്കിലും, 2000-കളുടെ തുടക്കത്തിൽ യുകെയിൽ ഡിമാൻഡ് വർധിച്ചതോടെ ഇത് മാറി.