ഹെൽമറ്റ് ധരിച്ച് രാത്രി കാർ ഷോമൂറിൽ കയറി 2 പേർ, മാരുതി സ്വിഫ്റ്റും ഹ്യൂണ്ടായ് ക്രെറ്റയും മോഷ്ടിച്ചു

By Web Team  |  First Published Jul 15, 2023, 6:40 PM IST

ഓഫീസിലെ ലാപ്ടോപ്പ്, പ്രിന്‍റര്‍, ആര്‍ സി രേഖകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും നഷ്ടപ്പെട്ടിട്ടുണ്ട്. 15 ലക്ഷം രൂപയുടെ വസ്തുക്കളാണ് മോഷ്ടിച്ചതെന്നാണ് കണക്ക്


മംഗളൂരു: മംഗളൂരുവിലെ ഹൊസബെട്ടുവിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ മോഷണം. രണ്ട് കാറുകള്‍ കള്ളന്മാര്‍ കൊണ്ടുപോയി. പ്രതികളുടെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. ഹൊസബെട്ടുവിലെ കാര്‍ മാര്‍ട്ട് എന്ന യൂസ്ഡ് കാര്‍ ഷോറൂമിലാണ് മോഷണം നടന്നത്. സുറല്‍പാടി സ്വദേശി ആബിദ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്.

മുന്‍വശത്തെ ഗ്ലാസ് വാതില്‍ തകർത്താണ് രണ്ട് മോഷ്ടാക്കള്‍ അകത്ത് കയറിയത്. ഓഫീസിനകത്ത് കയറി എല്ലായിടത്തും പരിശോധന നടത്തി. ഒടുവില്‍ കാറുകളുടെ താക്കോല്‍ കൈക്കലാക്കിയ കള്ളന്മാര്‍ ഇവ ഓടിച്ച് പോവുകയായിരുന്നു. മുഴുവന്‍ ദൃശ്യങ്ങളും സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. തിരിച്ചറിയാതിരിക്കാനായി ഹെല്‍മറ്റ് ധരിച്ചാണ് കള്ളന്മാര്‍ എത്തിയത്.

Latest Videos

undefined

തൃശൂരിലേക്ക് ഒളിച്ചോടിയെത്തിയ പതിനാറുകാരിയെയും ഇരുപതുകാരനെയും കണ്ടെത്തി, മൊഴിയും പുറത്ത്

മാരുതി സ്വിഫ്റ്റ്, ഹ്യൂണ്ടായ് ക്രെറ്റ കാറുകളാണ് മോഷ്ടാക്കള്‍ കൊണ്ടു പോയത്. ഒപ്പം ഓഫീസിലെ ലാപ്ടോപ്പ്, പ്രിന്‍റര്‍, ആര്‍ സി രേഖകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും നഷ്ടപ്പെട്ടിട്ടുണ്ട്. 15 ലക്ഷം രൂപയുടെ വസ്തുക്കളാണ് മോഷ്ടിച്ചതെന്നാണ് കണക്ക്. സൂറത്ത്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കള്‍ക്കായി വ്യാപക തെരച്ചിലിലാണ് പൊലീസ്.

ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റിൽ, എത്തിയത് സഹോദരിയുടെ കുട്ടിക്ക് മാല വാങ്ങാനെന്ന പേരിൽ

അതേസമയം പാലക്കാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഒറ്റപ്പാലം വാണിയംകുളത്തെ  ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റിലായി എന്നതാണ്. പാലക്കാട് തരൂർ സ്വദേശി സുജിതയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 15 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനയെത്തിയാണ് സജിത മാല മോഷ്ടിച്ചത്. സി സി ടി വി ദൃശ്യങ്ങളാണ് സജിതയെ കുടുക്കിയത്. സ്വർണ്ണമാല ജ്വല്ലറിയിൽ നിന്നും മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിരുന്നു. സഹോദരിയുടെ കുട്ടിക്ക് സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനയാണ് യുവതി ജ്വല്ലറിയിലെത്തിയത്. ജ്വല്ലറിയിൽ വ്യാജ  പേരും വിലാസവുമായിരുന്നു പ്രതി നൽകിയിരുന്നത്. ഇതിനു മുമ്പും സമാനമായ കേസിലെ പ്രതിയാണ് യുവതിയെന്ന് പൊലീസ് വ്യക്തമാക്കി.  

click me!