ഇവൻ 'ഒറിജിനല്‍' തന്നെയെന്ന് അമേരിക്കൻ കോടതി, ജീപ്പ് കോപ്പിയടി കേസില്‍ മഹീന്ദ്രയ്ക്ക് ജയം!

By Web Team  |  First Published Jul 22, 2023, 10:53 AM IST

ഇപ്പോഴിതാ ഈ കേസില്‍ മഹീന്ദ്ര ആൻഡ് മഹീന്ദയ്ക്ക് അനുകൂലമായി കോടതി വിധി വന്നിരിക്കുകയാണ്. ഇതോടെ  മഹീന്ദ്രയ്ക്ക് യുഎസിൽ റോക്‌സർ ഓഫ് റോഡർ വിൽക്കാൻ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജീപ്പ് മോഡലുകളുമായി രൂപകല്‍പ്പനയിൽ സാമ്യമുള്ളതിനാൽ റോക്സറിന്റെ വിൽപ്പന നിർത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫിയറ്റ് കോടതിയെ സമീപിച്ചത്.
 


പ്രമുഖ ഇന്ത്യൻ വാഹന ബ്രാൻഡായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2018 മാര്‍ച്ചില്‍ ആണ് അമേരിക്കന്‍ നിരത്തിലെ തങ്ങളുടെ ആദ്യ വാഹനമായ റോക്‌സറിനെ അവതരിപ്പിച്ചത്. ഐക്കണിക്ക് ബ്രാന്‍ഡായ ജീപ്പിന്‍റെ ജന്മദേശമായ അമേരിക്കയില്‍ ജീപ്പിന്‍റെ മറ്റൊരു രൂപത്തെ ഇന്ത്യൻ കമ്പനിയായ മഹീന്ദ്ര അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. പിന്നാലെ ഫിയറ്റ് നിര്‍മിച്ച പഴയകാലത്തെ ഐക്കണിക്ക് ജീപ്പുമായി റോക്സറിനു സാമ്യം ഉണ്ടെന്നു കാണിച്ച് റോക്സറിനെതിരെ അമേരിക്കന്‍ വാഹനനിര്‍മാതാക്കളും നിലവിലെ ജീപ്പ് ഉടമസ്ഥരുമായ ഫിയറ്റ് ക്രിസ്‍ലര്‍ കമ്പനി യുഎസ് ഇന്‍റെര്‍നാഷണല്‍ ട്രേഡ് കമ്മീഷനില്‍ പരാതി നല്‍കി. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇതുസംബന്ധിച്ച് കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

ഇപ്പോഴിതാ ഈ കേസില്‍ മഹീന്ദ്ര ആൻഡ് മഹീന്ദയ്ക്ക് അനുകൂലമായി കോടതി വിധി വന്നിരിക്കുകയാണ്. ഇതോടെ  മഹീന്ദ്രയ്ക്ക് യുഎസിൽ റോക്‌സർ ഓഫ് റോഡർ വിൽക്കാൻ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജീപ്പ് മോഡലുകളുമായി രൂപകല്‍പ്പനയിൽ സാമ്യമുള്ളതിനാൽ റോക്സറിന്റെ വിൽപ്പന നിർത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫിയറ്റ് കോടതിയെ സമീപിച്ചത്.

Latest Videos

undefined

ഗാരേജില്‍ കോടികളുടെ കാറുകള്‍, പക്ഷേ സൂപ്പര്‍നടിക്ക് ഇഷ്‍ടം ഈ 'ലളിത' വാഹനം!

2020-ന് ശേഷമുള്ള റോക്‌സറിനെ നിയമിക്കുന്നതിനുള്ള എഫ്‌സി‌എയുടെ പുതുക്കിയ നീക്കത്തെക്കുറിച്ച് മിഷിഗനിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതി 2023 ജൂലൈ 19 ന് പുതിയ ഉത്തരവ് പുറപ്പെടുവിച്ചുവെന്നും ഇത് മഹീന്ദ്ര ഓട്ടോമോട്ടീവ് നോര്‍ത്ത് അമേരിക്കക്ക് അനുകൂലമാണെന്നും മഹീന്ദ്ര എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ വ്യക്തമാക്കി. ഇതോടെ ഇനിമുതല്‍ യുഎസില്‍ 2020-ന് ശേഷമുള്ള റോക്‌സര്‍ നിര്‍മിക്കുന്നതിനും വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനും കമ്പനിക്ക് യാതൊരു നിയന്ത്രണവുമില്ല. "2020-ന് ശേഷമുള്ള റോകസ്ര്‍ വില്‍പ്പന നിരോധിക്കുന്നതിനുള്ള എഫ്‍സിഎയുടെ നീക്കം നിരസിക്കപ്പെട്ടു. ഈ വിധിയോടെ, കമ്പനിയുടെ അനുബന്ധ സ്ഥാപനമായ മഹീന്ദ്ര ഓട്ടോമോട്ടീവ് നോർത്ത് അമേരിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സിൽ 2020-ന് ശേഷമുള്ള റോക്സര്‍ ഉൽപ്പാദിപ്പിക്കുന്നതിനും വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും യാതൊരു നിയന്ത്രണവുമില്ലാതെ തുടരുന്നു.."എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ മഹീന്ദ്ര വ്യക്തമാക്കി.

ജനപ്രിയ വാഹനം ഥാറിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ റോക്‌സറിന്‍റെ നിര്‍മ്മാണം.  ഓഫ് റോഡ് വാഹനമായാണ് റോക്‌സര്‍ അമേരിക്കയിലല്‍ എത്തിയിട്ടുള്ളത്.  2018ല്‍ അവതരിപ്പിച്ചതിന് ശേഷം ജീപ്പ് മോഡലുകളില്‍ നിന്ന് വ്യത്യസ്‍തമാക്കാന്‍ മഹീന്ദ്ര റോക്‌സര്‍ പിന്നീട് രണ്ട് തവണ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു. നിയമപ്രശ്‍നങ്ങള്‍ ഒഴിവാക്കാന്‍ അമേരിക്കയിലുള്ള ജീപ്പില്‍ നിന്ന് പല മാറ്റങ്ങളും റോക്‌സറില്‍ മഹീന്ദ്ര നേരത്തെ തന്നെ വരുത്തിയിരുന്നു.   2020 ജനുവരിയില്‍ പുതുക്കിയ റോക്സറിനെ അമേരിക്കന്‍ വിപണിയില്‍ മഹീന്ദ്ര വീണ്ടും അവതരിപ്പിച്ചു.  

ഡിസൈനില്‍ വലിയ മാറ്റങ്ങളുമായിട്ടായിരുന്നു റോക്‌സറിന്റെ രണ്ടാം വരവ്. 1970കളിലെ ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുള്ള ഡിസൈനാണ് റോക്‌സറിനു നല്‍കിയിരിക്കുന്നത്.  വിവാദമായ ഏഴ് സ്ലാറ്റ് ഗ്രില്ലിന് പകരം എഫ്‌ജെ ക്രൂയിസറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഗ്രില്ലും ഹെഡ്‌ലൈറ്റിന് ചുറ്റലും മെറ്റല്‍ സ്ട്രാപ്പും, ഓഫ് റോഡ് ബമ്പറും, 16 ഇഞ്ച് ടയറുകളും നല്‍കിയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ മാറ്റിയിരിക്കുന്നത്.  എന്നാല്‍, ഈ വാഹനത്തിന് അമേരിക്കയിലെ നിരത്തുകളില്‍ ഇറങ്ങാനുള്ള അനുമതി നല്‍കിയിരുന്നില്ല.

സിക്‌സ്ത് യുഎസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതി 2022 സെപ്റ്റംബറില്‍ കേസ് ഡിട്രോയിറ്റ് കോടതിക്ക് വിടുകയായിരുന്നു. കോടതിയാണ് 2020-ന് ശേഷമുള്ള റോക്‌സറിന്റെ ഡിസൈന്‍ ജീപ്പ് മോഡലുകളുടെ രൂപകല്‍പ്പനയില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നതായി നിരീക്ഷിച്ചത്. റോക്‌സര്‍ ഓഫ്‌റോഡറില്‍ 'സേഫ് ഡിസ്റ്റന്‍സ് റൂള്‍' പ്രയോഗിക്കാനുള്ള ഫിയറ്റിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. വിപണിയിലെത്തിയയതിന് പിന്നാലെ യുഎസിലെ ഓഫ് റോഡിംഗ് പ്രേമികള്‍ക്കിടയില്‍ ആരാധകരെ സൃഷ്ടിക്കാന്‍ ഈ മഹീന്ദ്ര മോഡലിനായിരുന്നു.

അമേരിക്കയില്‍ സ്വകാര്യ ഭൂമിയിൽ മാത്രം ഉപയോഗിക്കാവുന്ന ഓഫ് റോഡറാണ് മഹീന്ദ്ര റോക്‌സർ. ചില സംസ്ഥാനങ്ങളിലെ നിയമപരമായ റോഡുകളിൽ ഓഫ്-റോഡർ ഓടിക്കാൻ കഴിയില്ല. അതേസമയം യുഎസിലെ തിരഞ്ഞെടുത്ത സംസ്ഥാനങ്ങൾ പൊതു റോഡുകളിലും ഇത് ഉപയോഗിക്കാൻ അനുവദിക്കുന്നു. യുഎസിലെ മിഷിഗണിലുള്ള മഹീന്ദ്ര നോർത്ത് അമേരിക്കയുടെ സ്ഥാപനത്തിലാണ് റോക്‌സർ നിർമ്മിച്ചിരിക്കുന്നത്.

click me!