പരിഷ്‍കാരിയായ യുവരാജൻ ഡീലർഷിപ്പുകളിലേക്ക്

By Web Team  |  First Published May 24, 2023, 4:54 PM IST

ഇപ്പോള്‍ ഈ മോട്ടോർസൈക്കിൾ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി. OBD2 എമിഷൻ മാനദണ്ഡങ്ങൾക്കും E20 ഇന്ധന അനുയോജ്യതയ്ക്കും അനുസൃതമായ മെക്കാനിക്കൽ അപ്‌ഗ്രേഡുകളാണ് ഈ പതിപ്പിലെ മാറ്റങ്ങൾ.  2023 മോഡൽ മുൻ പതിപ്പിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചകങ്ങളും മെക്കാനിക്കൽ സവിശേഷതകളും നിലനിർത്തുന്നു.


ക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് ഏറ്റവും പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഹണ്ടർ 350 നെ പരിഷ്‍കരിച്ചിരുന്നു. ഇപ്പോള്‍ ഈ മോട്ടോർസൈക്കിൾ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി. OBD2 എമിഷൻ മാനദണ്ഡങ്ങൾക്കും E20 ഇന്ധന അനുയോജ്യതയ്ക്കും അനുസൃതമായ മെക്കാനിക്കൽ അപ്‌ഗ്രേഡുകളാണ് ഈ പതിപ്പിലെ മാറ്റങ്ങൾ.  2023 മോഡൽ മുൻ പതിപ്പിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചകങ്ങളും മെക്കാനിക്കൽ സവിശേഷതകളും നിലനിർത്തുന്നു.

ഇപ്പോൾ BS6 സ്റ്റേജ് 2 മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നതൊഴിച്ചാൽ ഹണ്ടർ 350-ന് ശ്രദ്ധേയമായ മറ്റ് മാറ്റാങ്ങളൊന്നുമില്ല. പുതുക്കിയ ഹണ്ടർ 350 349 സിസി, എയർ/ഓയിൽ-കൂൾഡ് എഞ്ചിൻ നിലനിർത്തുന്നു. അത് 6,100 ആർപിഎമ്മിൽ 20.2 ബിഎച്ച്പി പരമാവധി ഔട്ട്പുട്ടും 4,000 ആർപിഎമ്മിൽ 27 എൻഎം പരമാവധി ടോർക്കും നൽകുന്നതിന് ട്യൂൺ ചെയ്‍തിരിക്കുന്നു. ഈ മോട്ടോർ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മെറ്റിയർ 350 , ക്ലാസിക് 350 എന്നിവയിൽ ഡ്യൂട്ടി ചെയ്യുന്നത് ഈ എഞ്ചിൻ തന്നെയാണ് . അതേസമയം മൂന്ന് മോട്ടോർസൈക്കിളുകൾക്കും വ്യത്യസ്‍തമായ ട്യൂണിംഗ് ലഭിക്കും. 

Latest Videos

undefined

മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളുമാണ് ഹണ്ടർ 350-ലെ സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്. ഫ്രണ്ട് സസ്‌പെൻഷൻ വളരെ നന്നായി ട്യൂൺ ചെയ്‌തിരിക്കുന്നു, അതേസമയം പിൻ സസ്‌പെൻഷനിലെ റീബൗണ്ട് തികച്ചും സ്‍പോര്‍ട്ടിയും സസ്പെൻഷൻ അൽപ്പം ഉറച്ചതും ആണ്. റെട്രോ ഫാക്ടറി, മെട്രോ ഡാപ്പർ, മെട്രോ റെബൽ എന്നീ മൂന്ന് വേരിയന്റുകളാണ് ഹണ്ടർ 350 ശ്രേണിയിലുള്ളത്.  റോയൽ എൻഫീൽഡ് ഹണ്ടർ 350 ഇന്ത്യൻ വിപണിയിലെ സബ്-500 സിസി സെഗ്‌മെന്റിൽ മത്സരിക്കുന്നു. കൂടാതെ ഇന്ത്യൻ വിപണിയിൽ ടിവിഎസ് റോണിൻ , ജാവ 42 , ഹോണ്ട ഹെനെസ് സിബി350 തുടങ്ങിയവയെ നേരിയുന്നു.

അതേസമയം ഈ വർഷം നാല് പുതിയ മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ റോയൽ എൻഫീൽഡ് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  ഈ മോട്ടോർസൈക്കിളുകളെല്ലാം വ്യത്യസ്‍ത സെഗ്‌മെന്റുകളിലേക്കാണ് എത്തുന്നത്. റോയൽ എൻഫീൽഡ് ഈ വർഷമാദ്യം സൂപ്പർ മെറ്റിയർ 650 അവതരിപ്പിച്ചു. ഇത് നിലവിൽ കമ്പനിയുടെ മുൻനിര ഓഫറാണ്. കൂടാതെ, അവർ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT 650 എന്നിവയും അപ്ഡേറ്റ് ചെയ്തിട്ടുണ്ട് . വരും വർഷങ്ങളിൽ പുറത്തിറക്കിയേക്കാവുന്ന നിരവധി പുതിയ 650 സിസി മോട്ടോർസൈക്കിളുകളുടെ പണിപ്പുരയില്‍ കൂടിയാണ് റോയല്‍ എൻഫീല്‍ഡ്.

വരുന്നൂ, റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബിയർ 650

click me!