സുരക്ഷയില്‍ സംശയം; ചൈനീസ് നിര്‍മ്മിതമായ ഈ കാറുകളുടെ ഇറക്കുമതി നിരോധിച്ച് യുഎഇ!

By Web Team  |  First Published Mar 13, 2023, 6:47 PM IST

രാജ്യത്തെ ലൈസൻസിംഗ് വകുപ്പുകളിൽ ചൈനയിൽ നിർമ്മിച്ച ഫോക്സ്‌​ വാഗൺ ഇലക്ട്രിക് കാറുകളുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു.


ചൈനയിൽ നിർമിച്ച ഫോക്സ്‌​ വാഗൺ ഇലക്​ട്രിക്​ കാറുകൾ ഇറക്കുമതി ചെയ്യുന്നതിന്​​ യു.എ.ഇ നിരോധനം ഏർപെടുത്തി. താൽകാലികമായാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത ചാനലുകൾ വഴി കാറുകൾ ഇറക്കുമതി ചെയ്യുന്ന പശ്​ചാത്തലത്തിലാണ്​ തീരുമാനം. യു.എ.ഇ സാമ്പത്തിക മന്ത്രാലയമാണ്​ നിരോധനം ഏർപെടുത്തിയത് എന്ന് നാഷണല്‍ ന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു​. രാജ്യത്തെ ലൈസൻസിംഗ് വകുപ്പുകളിൽ ചൈനയിൽ നിർമ്മിച്ച ഫോക്സ്‌​ വാഗൺ ഇലക്ട്രിക് കാറുകളുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

യു.എ.ഇയിൽ ഫോക്സ്‌​വാഗന്‍റെ ഔദ്യോഗിക വിതരണക്കാർ അൽ നബൂദ ഓട്ടോമൊബൈൽസാണ്​. ഇവർ വഴിയല്ലാതെ യു.എ.ഇയിൽ എത്തുന്ന കാറുകൾ വേണ്ടത്ര സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല എന്നാണ്​ അധികൃതരുടെ കണ്ടെത്തൽ. ഇത്തരം നൂറോളം കാറുകൾ യു.എ.ഇയിൽ വിറ്റഴിഞ്ഞിരുന്നു. ഫോക്സ്‌​ വാഗന്‍റെ ഐ.ഡി 4 പ്രോ ക്രോസ്​, ഐ.ഡി 6 കാറുകളാണ്​ ഇത്തരത്തിൽ വിറ്റത്​. എന്നാൽ, ഇവക്ക്​ കമ്പനിയുടെ ഔദ്യോഗിക വാറന്‍റിയില്ലെന്ന്​ ഫോക്സ്‌ വാഗൻ അധികൃതർ വ്യക്​തമാക്കി. ഈ കാറുകൾ യു.എ.ഇയിൽ പരിശോധനക്ക്​ വിധേയമാക്കിയിട്ടില്ല. യു.എ.ഇയിലെ കാലാവസ്ഥക്ക്​ അനുയോജ്യമാണോ എന്ന്​ പരിശോധിച്ചിട്ടില്ല. അതിനാലാണ്​ നിരോധനം ഏർപെടുത്തിയത്​. ചൈനയിൽ നിർമിച്ച ഫോക്സ്‌​ വാഗൺ കാറുകളുടെ രജിസ്​ട്രേഷൻ താൽകാലികമായി നിർത്തിവെക്കുമെങ്കിലും പുനർ കയറ്റുമതിക്കായി യു.എ.ഇയിൽ ഇറക്കുമതി ചെയ്ത വാഹനങ്ങളെയും നേരത്തെ വാങ്ങിയ വാഹനങ്ങളെയും നിരോധനത്തിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. 

Latest Videos

undefined

സാധാരണ വിലയേക്കാൾ 30,000 ദിർഹം കുറച്ചാണ്​ ഈ കാറുകൾ വിൽക്കുന്നത്​. 1.45 ലക്ഷം ദിർഹം മുതലാണ്​ വില. ഒരു കിലോമീറ്റർ പോലും ഓടാത്ത പുതിയ കാറുകളാണ് ഇതെങ്കിലും യു.എ.ഇയിലെ സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പാക്കാത്തതാണ്​ പ്രശ്നം. ഈ കാറുകൾക്ക്​ ഇതുവരെ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നാണ്​ ഇത്തരം കാറുകൾ വിൽക്കുന്ന ഡീലർമാരുടെ വാദം. ചൈനയിൽ നിന്ന്​ ഇറക്കുമതി ചെയ്തതാണെന്ന്​ മറച്ചുവെക്കാതെയാണ്​ ഇവർ വിൽപന നടത്തുന്നത്​. 

അതേസമയം നിരോധനത്തെ ഫോക്സ്‌​ വാഗനും അൽ നബൂദ ഓട്ടോമൊബൈൽസും സ്വാഗതം ചെയ്‍തു. വാഹനത്തിന്‍റെ സുരക്ഷക്കാണ്​ പ്രാധാന്യമെന്നും ഔദ്യോഗിക ചാനലുകൾ വഴി മാത്രമെ വാഹനം വാങ്ങാവൂ എന്നും അവർ വ്യക്​തമാക്കി. യു.എ.ഇ വിപണിയിൽ വിൽക്കുന്ന കാറുകൾ ശരിയായി പരീക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുനൽകുന്നതാണ് തീരുമാനമെന്ന് ദുബായിലെയും നോർത്തേൺ എമിറേറ്റിലെയും ഫോക്‌സ്‌വാഗണ്‍ ഔദ്യോഗിക ഡീലറായ അൽ നബൂദ ഓട്ടോമൊബൈൽസ് പറഞ്ഞു.

ദുബായിലും നോർത്തേൺ എമിറേറ്റുകളിലും വിൽക്കുന്ന എല്ലാ പുതിയ ഫോക്‌സ്‌വാഗനുകളും അൽ നബൂദ ഓട്ടോമൊബൈൽസ് മുഖേനയാണ് മുന്നോട്ടുപോകുന്നതെന്ന് ഇത് ഉറപ്പാക്കുന്നുവെന്നും പ്രധാനമായും യുഎഇ വിപണി ആവശ്യകതകൾ നിറവേറ്റുന്നതിനായി നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നുവെന്നും അൽ നബൂദ ഓട്ടോമൊബൈൽസ് പ്രസ്‍താവനയിൽ പറഞ്ഞു.

"ഫോക്‌സ്‌വാഗണും അൽ നബൂദ ഓട്ടോമൊബൈൽസും ഈ പ്രമേയത്തെ സ്വാഗതം ചെയ്യുന്നു. ഞങ്ങളുടെ മുൻ‌ഗണന ഞങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയായി തുടരുന്നു, ഫോക്‌സ്‌വാഗൺ ഡ്രൈവർമാർക്ക് അവരുടെ വാഹനം ഈ വിപണിയിൽ നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്" പ്രസ്‍താവന വ്യക്തമാക്കുന്നു. 

പരീക്ഷിക്കാത്ത ഫോക്‌സ്‌വാഗൺ ഐഡി പൂർണ്ണമായും ഇലക്ട്രിക് ഹാച്ച്ബാക്കുകൾ ദുബായിൽ വിൽക്കുന്നതായി ഓഗസ്റ്റിൽ ദി നാഷണൽ റിപ്പോർട്ട് ചെയ്‍തിരുന്നു.

click me!