ടാറ്റാ സഫാരിക്ക് മാത്രമല്ല എട്ടിന്‍റെ പണി! മോഹവില, ഏഴ് സീറ്റുകൾ! പുത്തൻ റെനോ ഡസ്റ്റർ ഇന്ത്യയിലേക്ക്

By Web Team  |  First Published Nov 30, 2024, 3:59 PM IST

പുതിയ റെനോ ഡസ്റ്റർ 7-സീറ്റർ എസ്‌യുവി, പ്രാദേശികവൽക്കരിച്ച CMF-B മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 


വിൽപ്പന മെച്ചപ്പെടുത്തുന്നതിനായി, അടുത്ത രണ്ടുമുതൽ മൂന്നു വർഷത്തിനുള്ളിൽ മൂന്ന് പുതിയ കാറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ പ്രഖ്യാപിച്ചു. രാജ്യത്തെ ഫ്രഞ്ച് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള അടുത്ത വലിയ ലോഞ്ച് ആയിരിക്കും മൂന്നാം തലമുറ ഡസ്റ്റർ. 2025-ൽ അവതരിപ്പിക്കാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്ന പുതിയ ഡസ്റ്റർ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തിക്കഴിഞ്ഞു. 

ഡസ്റ്ററിൻ്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ 3-വരി എസ്‌യുവി ആയിരിക്കും റെനോയിൽ നിന്ന് വരാനിരിക്കുന്ന മറ്റൊരു വലിയ ലോഞ്ച് . 7-സീറ്റർ റെനോ ഡസ്റ്റർ 2025 അവസാനത്തിലോ 2026 ൻ്റെ തുടക്കത്തിലോ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോപ്പിനായുള്ള റെനോയുടെ ബ്രാൻഡായ ഡാസിയ അടുത്തിടെ ഡസ്റ്ററിന് മുകളിൽ സ്ഥാനം പിടിക്കുന്ന ബിഗ്സ്റ്റർ എസ്‌യുവി അവതരിപ്പിച്ചു. 4.5 മീറ്ററിലധികം നീളമുള്ള റെനോ ബിഗ്‌സ്റ്ററിന് യൂറോപ്യൻ ഭൂഖണ്ഡത്തിന് പുറത്തുള്ള വിപണികളിൽ 7 സീറ്റർ പതിപ്പ് ലഭിക്കാനാണ് സാധ്യത. 

Latest Videos

undefined

പുതിയ റെനോ ഡസ്റ്റർ 7-സീറ്റർ എസ്‌യുവി, പ്രാദേശികവൽക്കരിച്ച CMF-B മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. യൂറോപ്പിലും തുർക്കിയിലും വിൽപ്പനയ്‌ക്കെത്തുന്ന മൂന്നാം-തലമുറ ഡസ്റ്റർ ഈ ആഗോള ഡിസൈനിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എങ്കിലും പ്രാദേശികവൽക്കരണ നിലവാരം വർദ്ധിപ്പിക്കുന്നതിനും മത്സരാധിഷ്ഠിത വിലനിർണ്ണയം നേടുന്നതിനും റെനോ - നിസാൻ അലയൻസ് പ്രാദേശിക ഘടകങ്ങൾ ഉപയോഗിക്കും. 

4.57 മീറ്റർ നീളവും 1.81 മീറ്റർ വീതിയും 1.71 മീറ്റർ ഉയരവും 2.7 മീറ്റർ വീൽബേസുമുണ്ട് പുതിയ റെനോ ബിഗ്സ്റ്റർ 7 സീറ്റർ എസ്‌യുവി. 19 ഇഞ്ച് അലോയ് വീലുകളിൽ സഞ്ചരിക്കുന്ന എസ്‌യുവിക്ക് ഡ്യുവൽ ടോൺ പെയിൻ്റ് വർക്കുമുണ്ട്. മൈൽഡ് ഹൈബ്രിഡ് സജ്ജീകരണത്തോടുകൂടിയ 1.2 എൽ ടർബോ പെട്രോളും 1.6 എൽ ശക്തമായ ഹൈബ്രിഡ് എഞ്ചിനുകളുമായാണ് ആഗോള-സ്പെക്ക് മോഡൽ വാഗ്ദാനം ചെയ്യുന്നത്. ഇത് ഒന്നിലധികം ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു.

അതേസമയം ഇന്ത്യക്കായുള്ള പുതിയ ഡസ്റ്റർ 7-സീറ്റർ എസ്‌യുവിക്ക് 1.3 ലിറ്റർ, 4-സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ കരുത്ത് പകരാൻ സാധ്യതയുണ്ട്. ഈ എൻജിൻ മൂന്നാം തലമുറ ഡസ്റ്റർ എസ്‌യുവിക്കും കരുത്തേകും. ഇതോടൊപ്പം, 3-വരി എസ്‌യുവിക്ക് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 1.5 ലിറ്റർ, 4-സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ലഭിക്കും. കൂടുതൽ ശക്തമായ പതിപ്പിന് 4x4 ഡ്രൈവ്ട്രെയിൻ ലഭിക്കും.

 

click me!