കഴിഞ്ഞ മാസം 20,410 യൂണിറ്റുകൾ വിറ്റഴിച്ചതായി ജാപ്പനീസ് കാർ നിർമ്മാതാവ് അറിയിച്ചു. 2022 മെയ് മാസത്തിലെ കണക്കുകളേക്കാൾ 110 ശതമാനം വളർച്ച
2023 മെയ് മാസത്തിൽ രാജ്യത്ത് പുതിയ വിൽപ്പന നാഴികക്കല്ല് പിന്നിട്ടതായി പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) . കഴിഞ്ഞ മാസം 20,410 യൂണിറ്റുകൾ വിറ്റഴിച്ചതായി ജാപ്പനീസ് കാർ നിർമ്മാതാവ് അറിയിച്ചു. 2022 മെയ് മാസത്തിലെ കണക്കുകളേക്കാൾ 110 ശതമാനം വളർച്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 മെയ് മാസത്തിൽ ടൊയോട്ട 10,216 യൂണിറ്റുകൾ ആണ് വിറ്റഴിച്ചത്.
വലിയ എസ്‌യുവി, എംപിവി വിഭാഗങ്ങളിൽ ടൊയോട്ട മുന്നേറുന്നു. അർബൻ ക്രൂയിസർ ഹൈറൈഡർ , ഇന്നോവ ഹൈക്രോസ് തുടങ്ങിയ മോഡലുകൾ മാസങ്ങൾക്കുള്ളിൽ പുറത്തിറക്കി. ഫോർച്യൂണർ ചൂടപ്പം പോലെ വിൽപ്പന തുടരുകയാണെന്നും ഈ മോഡലുകളുടെ ആവശ്യം മൊത്തത്തിലുള്ള വിൽപ്പന കണക്കുകളെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു . ടൊയോട്ട ഹിലക്സ് ലൈഫ് സ്റ്റൈല്‍ പിക്കപ്പിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നും കമ്പനി പറയുന്നു. ഹൈലക്‌സ് പ്രത്യേകിച്ചും ലൈഫ്‌സ്‌റ്റൈൽ കാർ വാങ്ങുന്നവരെ ലക്ഷ്യം വച്ചുള്ളതാണ്, കൂടാതെ വളരെ മികച്ച ചില ഓഫ്-റോഡ് കഴിവുകളുള്ള ഫോർ-ഡോർ പിക്ക്-അപ്പ് വാഹനമാണ്. മോഡലിന്റെ വില ഏകദേശം 30 ലക്ഷം രൂപയിൽ ആരംഭിക്കുന്നു .
undefined
നടന്നുകൊണ്ടിരിക്കുന്ന കലണ്ടർ വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ കമ്പനി 42 ശതമാനം വളർച്ച രേഖപ്പെടുത്തി. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ കമ്പനി 82,763 യൂണിറ്റുകൾ വിറ്റഴിച്ചു, ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 58,505 യൂണിറ്റുകളേക്കാൾ വളരെ കൂടുതലാണ്. സുസ്ഥിരമായ ആക്കം കണക്കിലെടുത്ത്, ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകികൊണ്ട് ഈ വർഷം മുഴുവൻ ഈ മുന്നേറ്റം തുടരും എന്ന് ടികെഎമ്മിലെ സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് അതുൽ സൂദ് പറഞ്ഞു.
ലക്ഷക്കണക്കിന് ഉടമകളുടെ ഡാറ്റ ചോർന്നു, മാപ്പ് ചോദിച്ച് ഇന്നോവ മുതലാളി!