വെറും രണ്ട് വർഷം, ഇന്ധന നികുതി വഴി ഈ സംസ്ഥാനം സമ്പാദിച്ചത് 38,760 കോടി!

By Web Team  |  First Published Mar 13, 2023, 11:07 PM IST

ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരമായി 2021 ജനുവരി ഒന്നു മുതൽ 2022 ഡിസംബർ 31 വരെയുള്ള കാലയളവിലെ 21,672.90 കോടി രൂപയിൽ നിന്ന് 4,219 കോടി രൂപ സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചതായും സംസ്ഥാന ഊർജ മന്ത്രി


ഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂല്യവർധിത നികുതി (വാറ്റ്), പെട്രോൾ, ഡീസൽ, സിഎൻജി, പിഎൻജി എന്നിവയുടെ സെസ് ഇനത്തിൽ ഗുജറാത്ത് സർക്കാർ 38,730 കോടി രൂപ സമ്പാദിച്ചതായി റിപ്പോര്‍ട്ട്. ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരമായി 2021 ജനുവരി ഒന്നു മുതൽ 2022 ഡിസംബർ 31 വരെയുള്ള കാലയളവിലെ 21,672.90 കോടി രൂപയിൽ നിന്ന് 4,219 കോടി രൂപ സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചതായും സംസ്ഥാന ഊർജ മന്ത്രി കനു ദേശായി സംസ്ഥാന നിയമസഭയെ അറിയിച്ചതായി എച്ച്ടി ഓട്ടോ ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാന സർക്കാർ പെട്രോളിന് വാറ്റ്, സെസ് എന്നിവയിൽ നിന്ന് 11,870 കോടി രൂപയും ഡീസലിൽ നിന്ന് 26,383 കോടി രൂപയും പിഎൻജിയിൽ നിന്ന് 128 കോടി രൂപയും സിഎൻജിയിൽ 376 കോടി രൂപയും നേടിയെന്ന് നിയമസഭയിൽ നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് മറുപടിയായി സംസ്ഥാന ഊർജ മന്ത്രി കനു ദേശായി പറഞ്ഞു. സംസ്ഥാന സർക്കാർ പെട്രോളിന് 13.7 ശതമാനം വാറ്റും നാല് ശതമാനം സെസും ചുമത്തി. ഡീസലിന് 14.9 ശതമാനം വാറ്റും നാല് ശതമാനം സെസും, പിഎൻജിയിൽ 15 ശതമാനം വാറ്റ് (കൊമേഴ്സ്യല്‍), പിഎൻജി ഗാര്‍ഹിക ഉപഭോഗത്തിന് അഞ്ച് ശതമാനം വാറ്റ് , സിഎൻജിയിൽ (മൊത്തവ്യാപാരം) 15 ശതമാനം വാറ്റ്, സിഎൻജിയിൽ  ചില്ലറ വ്യാപാരികള്‍ക്ക് അഞ്ച് ശതമാനം വാറ്റ് ചുമത്തിയെന്നും മന്ത്രി പറഞ്ഞു. പെട്രോൾ, ഡീസൽ എന്നിവയുടെ വാറ്റിൽ മാറ്റമില്ലെന്നും ഗാർഹിക ഉപഭോക്താക്കൾക്കുള്ള പിഎൻജിയുടെയും വാഹന ഇന്ധനമായി ഉപയോഗിക്കുന്ന സിഎൻജിയുടെയും വാറ്റ് 15 ശതമാനത്തിൽ നിന്ന് 10 ശതമാനമായും അഞ്ച് ശതമാനമായും കുറച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. 

Latest Videos

2021 ജനുവരി ഒന്നു മുതൽ 2022 ഡിസംബർ 31 വരെയുള്ള കാലയളവിൽ കേന്ദ്രത്തിൽ നിന്ന് 21,672.90 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്ന് ഒരു പ്രത്യേക ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. 4,219 കോടി ജിഎസ്‍ടി നഷ്‍ട പരിഹാരവും ബാക്കി തുകയ്ക്ക് 15,036.85 കോടി രൂപ വായ്‍പയായി ലഭിച്ചിട്ടുണ്ടെന്നും ഇത് സെസ് ഫണ്ടിൽ നിന്ന് കേന്ദ്രം തിരിച്ചടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!