ലിംഗസമത്വം മെച്ചപ്പെടുത്താനുള്ള യൂണിയനുകളുടെയും ആക്ടിവിസ്റ്റുകളുടെയും സമ്മർദ്ദത്തെത്തുടർന്നാണ് പുതിയ തീരുമാനമെന്ന് കാര്‍ സ്‍കൂപ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇപ്പോൾ ജോലിക്കെടുക്കുന്ന സ്ത്രീകളുടെ എണ്ണമാണ് ശ്രദ്ധേയം. വെറും ആറുപേര്‍ മാത്രം! ഉല്‍പ്പാദനത്തിന്‍റെയും വില്‍പ്പനയുടെയും കാര്യത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ കാർ നിർമ്മാതാക്കളാണ് ഹ്യുണ്ടായി എന്നതും ശ്രദ്ധേയമാണ്.
ദക്ഷിണ കൊറിയയിലെ വാഹന നിർമ്മാണ പ്ലാന്‍റുകളിൽ ചരിത്രത്തില്‍ ആദ്യമായി വനിതാ തൊഴിലാളികളെ നിയമിച്ച് പ്രമുഖ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി. ലിംഗസമത്വം മെച്ചപ്പെടുത്താനുള്ള യൂണിയനുകളുടെയും ആക്ടിവിസ്റ്റുകളുടെയും സമ്മർദ്ദത്തെത്തുടർന്നാണ് പുതിയ തീരുമാനമെന്ന് കാര്‍ സ്‍കൂപ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇപ്പോൾ ജോലിക്കെടുക്കുന്ന സ്ത്രീകളുടെ എണ്ണമാണ് ശ്രദ്ധേയം. വെറും ആറുപേര്‍ മാത്രം! ഉല്‍പ്പാദനത്തിന്‍റെയും വില്‍പ്പനയുടെയും കാര്യത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ കാർ നിർമ്മാതാക്കളാണ് ഹ്യുണ്ടായി എന്നതും ശ്രദ്ധേയമാണ്.
200 പുതിയ സാങ്കേതിക വിദഗ്ധർ കമ്പനിയിൽ ചേരുന്നതിന്റെ ഭാഗമായാണ് നിയമനം നടത്തിയത്. ദക്ഷിണ കൊറിയയിലെ സബ് കോൺട്രാക്ടർമാർ മാത്രമാണ് സ്ത്രീകളെ ടെക്നീഷ്യൻമാരായി നിയമിച്ചതെന്നും ഓട്ടോ ന്യൂസിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. താൽക്കാലിക ജോലിക്കാരായി സ്ത്രീകളെയാണ് ഈ റോളിൽ നിയമിച്ചത്. ഹ്യൂണ്ടായ് ഇപ്പോൾ സ്വന്തം രാജ്യത്ത് 500 ഓളം സാങ്കേതിക വിദഗ്ദർക്കായി അതിന്റെ വാതിലുകൾ തുറക്കാൻ ഒരുങ്ങുകയാണെന്നും ഒടുവിൽ വലിയൊരു വിഭാഗം സ്ത്രീകളും സ്ഥിരം തൊഴിൽ സേനയുടെ ഭാഗമാകുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. സ്ത്രീകൾക്കായി ഹ്യൂണ്ടായ് അപേക്ഷാ പ്രക്രിയ തുറക്കുന്നത് ഇതാദ്യമാണ് . ഒരു ദശാബ്ദത്തിനിടെ ദക്ഷിണ കൊറിയയിലെ ആദ്യത്തെ പബ്ലിക് റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങൾ നടത്തിയത്. കൂടുതൽ സ്ത്രീകളെ നിയമിക്കാൻ യൂണിയനുകളിൽ നിന്നും ആക്ടിവിസ്റ്റുകളിൽ നിന്നും കമ്പനി സമ്മർദ്ദം നേരിട്ടിരുന്നു. ഇതുവരെ നിയമിച്ച 200 ജീവനക്കാരിൽ ആറ് പേർ മാത്രമാണ് സ്ത്രീകളെങ്കിലും, ഹ്യൂണ്ടായ് 500 പുതിയ ടെക്നീഷ്യൻ റോളുകൾ ചേർക്കാൻ ഉദ്ദേശിക്കുന്നതിനാൽ കൂടുതൽ സ്ത്രീകൾ ഉടൻ കമ്പനിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു യൂണിയൻ പ്രതിനിധി പറഞ്ഞു.
undefined
കാലം മാറി, കഥ മാറി; നാരികള്‍ നാരികള്‍ വാഹന പ്ലാന്‍റിന്‍റെ നാരായവേരുകള്‍!
അതേസമയം ലോകമെമ്പാടുമുള്ള കാർ നിർമ്മാതാക്കൾ ലിംഗസമത്വം സ്ഥാപിക്കുന്നതിനും ഉയർത്തിക്കാട്ടുന്നതിനുമായി വിപുലമായി പ്രവർത്തിക്കുന്നു. അടുത്തകാലത്തായി ഇന്ത്യയിലെ പല വാഹന നിര്‍മ്മാണ കമ്പനികൾക്കും സ്ത്രീകളുടെ അസംബ്ലി പ്രൊഡക്ഷൻ ലൈനുകള്‍ ഉണ്ട്. ടാറ്റ മോട്ടോഴ്‌സിന്‍റെ മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വാഡ് പ്ലാന്റിലെ പുതിയ അസംബ്ലി ലൈനിലെ പുതിയ ഒമേഗ ഫാക്ടറിയിലാണ് ഹാരിയർ, സഫാരി എസ്‌യുവികൾ നിർമ്മിക്കുന്നത്. അത്യാധുനികമായ പുതിയ അസംബ്ലി ലൈനില്‍ ഈ കഠിനമായ എസ്‌യുവികൾ നിർമ്മിക്കുന്ന ഈ കാർ അസംബ്ലി ലൈനിൽ സ്ത്രീ തൊഴിലാളികള്‍ മാത്രമാണ് ഉള്ളത്. കഴിഞ്ഞ ഒരു വർഷമായി ടാറ്റയുടെ കരുത്തൻ എസ്‍യുവികളായ ഹാരിയറിനെയും സഫാരിയെയും പുറത്തിറക്കുന്നത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ ജോലി ചെയ്യുന്ന ഈ അസംബ്ലി ലൈനില്‍ നിന്നാണ്.