കൈ തുരന്ന് കാറിന്‍റെ താക്കോല്‍ തുന്നിച്ചേര്‍ത്ത് യുവാവ്, കാരണം ഇതാണ്!

By Web Team  |  First Published Aug 26, 2022, 11:45 AM IST

തന്‍റെ കൈ തുരന്ന് കാറിന്‍റെ താക്കോൽ കൈയ്ക്കുള്ളിൽ തുന്നിച്ചേര്‍ത്ത് യുവാവ്. അമ്പരന്ന് ജനം


ന്‍റെ കാര്‍ എളുപ്പം അണ്‍ലോക്ക് ചെയ്യാനും ലോക്ക് ചെയ്യാനും കാറുടമയായ ഒരു യുവാവ് ചെയ്‍ത അസാധാരണ പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വൈറലാകുന്നത്. എന്താണ് ആ പ്രവര്‍ത്തി എന്നല്ലേ? തന്‍റെ കൈ തുരന്ന് കാറിന്‍റെ താക്കോൽ കൈയ്ക്കുള്ളിൽ തുന്നിച്ചേര്‍ത്തിരി‍ക്കുകയാണ് ഈ യുവാവ്. 

ബ്രാൻഡൻ ദലാലി എന്ന ന്യൂയോര്‍ക്കുകാരനാണ് ഇങ്ങനൊരു സാഹസം നടത്തി വൈറലായത്. ടെസ്‍ല ഇലക്ട്രിക് കാർ ഉടമയാണ് ബ്രാൻഡൻ ദലാലി. തന്റെ കാർ എളുപ്പം അൺലോക്ക് ചെയ്യാനായി സ്വന്തം കൈയ്യിൽ ഒരു ചിപ്പ് ഘടിപ്പിക്കുകയാണ് ദലാലി ചെയ്‍തത്. ഏകദേശം 32,000 രൂപ മുടക്കിയാണ് കാറിന്‍റെ താക്കോൽ കൈയ്ക്കുള്ളിൽ ഇദ്ദേഹം തുന്നിച്ചേര്‍ത്തത്.

Latest Videos

undefined

പാര്‍ട്ടിയുടെ രഹസ്യസമ്മേളനം നടക്കുന്ന നഗരത്തില്‍ ഈ അമേരിക്കന്‍ കാറുകളെ നിരോധിച്ച് ചൈന!

എന്നാല്‍ സാധാരണ രീതിയിലുള്ള ഒരു കാര്‍ താക്കോല്‍ അല്ല ദലാലി കൈയ്ക്കുള്ളിൽ തുന്നിച്ചേര്‍ത്തിരിക്കുന്നത്. എൻഎഫ്‍സി സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിവോക്കി അപെക്സ് എന്ന ചിപ്പാണ് താക്കോലായി പ്രവ‍ര്‍ത്തിക്കുന്നത്. നിലവിൽ ഐഫോണുകളിൽ ആപ്പിൾ പേ സംവിധാനത്തിനായി ഉള്‍പ്പെട ഉപയോഗിക്കുന്ന സംവിധാനമാണിത്.

ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്‍റെ ടെസ്‍ല കാറിന്‍റെ  ഡോര്‍ തുറക്കാനും സ്റ്റാര്‍ട്ട് ചെയ്യാനും സാധിക്കുമെന്ന് ദലാലി പുറത്തു വിട്ട വീഡിയോയിൽ വ്യക്തമാക്കുന്നു. തന്‍റെ ഫോണിലുള്ള ബ്ലൂടൂത്ത് താക്കോൽ പ്രവ‍ത്തിക്കാതിരിക്കുകയോ കീ കാര്‍ഡ് കാണാതിരിക്കുകയോ ചെയ്താൽ ഇത് പ്രയോജനപ്പെടും എന്ന് യുവാവ് പറയുന്നു. കൈ മാത്രം ഉപയോഗിച്ച് കാ‍ര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും എന്നാണ് ദലാലി പറയുന്നത്.

"ഈ പറമ്പില്‍ കയറരുത്.." സര്‍ക്കാര്‍ ഓഫീസ് വളപ്പുകളില്‍ ടെസ്‍ല വണ്ടികളെ വിലക്കി ചൈന!

ചിപ്പിന്റെ പ്രവർത്തനം വ്യക്തമാക്കുന്ന  വീഡിയോ ദലാലി ട്വിറ്ററിൽ പങ്കുവച്ചതോടെ അദ്ദേഹത്തിന്റെ വിചിത്രമായ പ്രവര്‍ത്തി ഓൺലൈന്‍ ലോകത്തും വാഹന ലോകത്തും വൈറലായിരിക്കുകയാണ്. "എന്റെ ബ്ലൂടൂത്ത് കീ പരാജയപ്പെടുമ്പോഴോ കൈയ്യിൽ കീ കാർഡ് ഇല്ലാതിരിക്കുമ്പോഴോ ഞാൻ ഇത് എന്റെ താക്കോലായി ഉപയോഗിക്കുന്നു.. നിങ്ങൾ നിങ്ങളുടെ കൈ ഉപയോഗിക്കുക." - അദ്ദേഹം ടെസ്‍ല ഉടമകളോടായി പറഞ്ഞു.

എപ്പോഴും കാർ അൺലോക്ക് ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് സാധാരണ ഫോൺ കീയിൽ നിന്നും താൻ അഭിമുഖീകരിക്കുന്ന ​പ്രധാന പ്രശ്‍നം എന്നും ദലാലി പറയുന്നു. അത്തരം സാഹചര്യങ്ങളിൽ കൈയ്യുടെ തൊലിക്കുള്ളിൽ ഘടിപ്പിച്ച ചിപ് ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറയുന്നു. വാഹനം തുറക്കുകയും അടയ്ക്കുകയും മാത്രമല്ല  ഡാറ്റ ശേഖരിക്കാനും, ആക്സസ് കൺട്രോൾ, ഒ.ടി.പി ടപ ഫാക്ടർ ഒതന്‍റിഫിക്കേഷൻ, സെക്യുവർ ക്രിപ്റ്റോ വാലറ്റ്, ഭാവിയിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ അടക്കമുള്ള കാര്യങ്ങളും ഈ ചിപ്പ് ഉപയോഗിച്ച് നടത്താൻ സാധിക്കുമെന്നും ദലാലി പറയുന്നു.

ചൈനയിലുണ്ടാക്കിയ വണ്ടികള്‍ ഇന്ത്യയിൽ വില്‍ക്കാമെന്ന് കരുതേണ്ട, തുറന്നടിച്ച് കേന്ദ്ര സര്‍ക്കാര്‍!

അതേസമയം ശരീരത്തിനുള്ളിലെ താക്കോൽ ഉപയോഗിച്ച് കാറിന്‍റെ വാതിൽ തുറക്കുന്നതിന്‍റെ ദൃശ്യങ്ങൾ ടെസ്ല മേധാവി ഇലോൺ മസ്‍കിനെ ഉള്‍പ്പെട ടാഗ് ചെയ്‍താണ് ദലാലിയുടെ ട്വീറ്റ്. ദലാലി തന്‍റെ കൈ ഏതാനും നിമിഷം കാറിന്‍റെ ചില്ലിനു സമീപം ഉരസുന്നതും അതിനു പിന്നാലെ വാഹനം അൺലോക്ക് ആകുന്നതും വീഡിയോയിൽ കാണാം. സ‍ര്‍ജറി കഴിഞ്ഞ് മൂന്ന് ദിവസത്തിനു ശേഷമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നും ഇപ്പോഴും ഇവിടെ ചെറിയ നീരുണ്ടെന്നും ദലാലി പറയുന്നു. ഇപ്പോൾ കൈ മുട്ടിക്കുമ്പോള്‍ തന്നെ കാ‍ര്‍ തുറക്കാൻ കഴിയുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവിയിൽ ഏത് ടെസ്ല കാര്‍ വാങ്ങിയാലും കൈയ്ക്കുള്ളിലെ ഈ ചിപ്പ് ഉപയോഗിച്ച് തുറക്കാനാകുമെന്നും യുവാവ് പറയുന്നു.

ശരീരത്തിനുള്ളിൽ കാര്‍ഡ് ഘടിപ്പിക്കുന്ന കമ്പനിയ്ക്ക് സ്വന്തമായി ആപ്പ് സ്റ്റോറുണ്ടന്നും ഇതിന്‍റെ സഹായത്തോടെ ശരീരത്തിനുള്ളിലെ ചിപ്പിനെ പല ആപ്പുകളുമായും ബന്ധിപ്പിക്കാമെന്നും ബ്രാൻഡൺ ദലാലി പയുന്നു. ഇതിൽ ഒരു ആപ്പ് ടെസ്ല കീ കാര്‍ഡ് ആയിരുന്നു. തനിക്ക് സ്വന്തമായി ടെസ്ല കാ‍ര്‍ ഉണ്ടെന്നതു കൊണ്ട് ഈ ആപ്പ് ആണ് ആദ്യമായി ഇൻസ്റ്റാൾ ചെയ്‍തതെന്നും ദലാലി പറഞ്ഞു. 

ഇത്രയും ചിറകുകള്‍, കണ്ണഞ്ചും വേഗം; യൂസഫലി സ്വന്തമാക്കിയത് 'ജര്‍മ്മന്‍ മാന്ത്രികപ്പറവയെ'..!

നിലവിൽ ശരീരത്തിനുള്ളിൽ തുന്നിച്ചേര്‍ക്കുന്ന ചിപ്പുകൾ ഇപ്പോൾ സാധാരണ ജനങ്ങൾക്ക് ലഭ്യമല്ല. സാങ്കേതികവിദ്യയുടെ പരീക്ഷണാര്‍ത്ഥം നൂറു പേരുടെ കൈകളിൽ ചിപ്പ് തുന്നിച്ചേ‍ര്‍ക്കുകയായിരുന്നു. ഈ സംഘത്തിലായിരുന്നു ദലാലിയും ഉണ്ടായിരുന്നത്. പരീക്ഷണഘട്ടത്തിനു ശേഷം സാങ്കേതികവിദ്യ സാധാരണക്കാര്‍ക്കും ലഭ്യമാകും.

അതേസമയം, ബ്രാൻഡൺ ദലാലി തന്‍റെ ശരീരത്തിനുള്ളിൽ ചിപ്പ് ഘടിപ്പിക്കുന്നത് ഇതാദ്യമല്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  തന്‍റെ കൊറോണ വൈറസ് വാക്സിനേഷൻ കാർഡിന്‍റെയും വീടിന്‍റെ താക്കോലുകളുടെയും കോൺടാക്റ്റ് കാർഡിന്‍റെയും ഉള്‍പ്പെടെ സുപ്രധാന വിവരങ്ങളുടെയും മറ്റും താക്കോലുകൾ സംഭരിച്ച മറ്റൊരു ചെറിയ ചിപ്പ് തന്റെ ഇടതു കൈയിൽ ഇതിനകംതന്നെ ഉണ്ടെന്നും ദലാലി പറയുന്നു. തന്‍റെ വലത്തേക്കൈയ്യിൽ കാറിന്‍റെ താക്കോലും ഇടത്തേക്കൈയ്യിൽ വീടിന്‍റെ താക്കോലും സൂക്ഷിക്കുക എന്നതാണ് താൻ ലക്ഷ്യമിട്ട ആശയമെന്നും ഇദ്ദേഹം പറയുന്നു. 

തന്നെ മുറിച്ചയാളെ മരം മുകളിലേക്ക് വലിച്ചെറിഞ്ഞു, പ്രകൃതിയുടെ പ്രതികാരമെന്ന് മഹീന്ദ്ര മുതലാളി!

click me!