ഒരു ദിനം 20 കേസ്! ഈ വാട്സാപ്പ് നമ്പർ 9497930055 ഓർത്തുവയ്ക്കാം! തലസ്ഥാനത്തെ ഇരുചക്രവാഹന നിയമ ലംഘനം അറിയിക്കാം

By Web Team  |  First Published Nov 18, 2024, 12:41 AM IST

പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു


തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ഇരുചക്രവാഹനങ്ങളില്‍ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാതെയും മറ്റ് തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ സിറ്റി ട്രാഫിക് പൊലീസ് നടപടി ഊർജ്ജിതമാക്കി. മോട്ടോര്‍ വാഹന നിയമം ലംഘിച്ചുകൊണ്ട് സൈലൻസർ, നമ്പർ പ്ലേറ്റ്, മഡ് ഗാർഡ്, ഇൻഡിക്കേറ്ററുകള്‍ തുടങ്ങിയവ രൂപം മാറ്റം വരുത്തിയും, അമിത ശബ്ദമുണ്ടാക്കി സഞ്ചരിച്ചതുമായ മോട്ടോർ സൈക്കിളുകള്‍ പിടിച്ചെടുത്ത് വാഹനം ഓടിച്ചവര്‍ക്കെതിരെയും വാഹനമുടമകള്‍ക്കെതിരെയും 20  കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

അപകടം തുടര്‍ക്കഥ, പിന്നാലെ റോഡിൽ എഐ വന്നു, ഇത്തണ മിനിലോറിയുടെ ഇടി കിട്ടിയത് അപകടങ്ങളെല്ലാം കണ്ട കാമറയ്ക്ക്

Latest Videos

undefined

പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ തുടര്‍ന്നുള്ള ദിവസങ്ങളിലും സ്പെഷ്യല്‍ ഡ്രൈവുകള്‍ നടത്തി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറും, ഡി സി പിമാരായ വിജയ് ഭരത് റെഡ്ഢി, സാഹിര്‍ എസ് എം എന്നിവര്‍ അറിയിച്ചു.

രൂപമാറ്റം വരുത്തിയതും നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാതെയും സഞ്ചരിക്കുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ട്രാഫിക് പൊലീസിന്റെ ഗതാഗത നിയമലംഘനങ്ങള്‍ അറിയിക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള 'ട്രാഫിക് ഐ'  വാട്സ് ആപ്പ് നമ്പരില്‍ (9497930055) അക്കാര്യം അറിയിക്കാമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!