ടാറ്റ ടിയാഗോ ഇന്ത്യയിൽ അവതരിപ്പിച്ചതിന് ശേഷം 500,000 യൂണിറ്റ് വിൽപ്പന കടന്നതായി ടാറ്റ മോട്ടോഴ്സ് അറിയിച്ചു. ടിയാഗോ നിർമ്മിക്കുന്ന ഗുജറാത്തിലെ സാനന്ദ് കേന്ദ്രത്തിൽ ഒരു പ്രത്യേക പരിപാടിയോടെയാണ് ടാറ്റ ഈ നാഴികക്കല്ല് ആഘോഷിച്ചത്. അഞ്ച് ലക്ഷം യൂണിറ്റുകളിൽ, കഴിഞ്ഞ 100,000 യൂണിറ്റുകൾ വെറും 15 മാസത്തിനുള്ളിൽ വിറ്റഴിച്ചു. 2016 ഏപ്രിലിൽ ആണ് ടിയാഗോ ഹാച്ച്ബാക്കിനെ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിൽ ആദ്യമായി അവതരിപ്പിച്ചത്.
എൻട്രി ലെവൽ ഹാച്ച്ബാക്കായ ടാറ്റ ടിയാഗോ ഇന്ത്യയിൽ 500,000 യൂണിറ്റ് വിൽപ്പന കടന്നതായി ടാറ്റ മോട്ടോഴ്സ് അറിയിച്ചു. ടിയാഗോ നിർമ്മിക്കുന്ന ഗുജറാത്തിലെ സാനന്ദ് കേന്ദ്രത്തിൽ ഒരു പ്രത്യേക പരിപാടിയോടെയാണ് ടാറ്റ ഈ നാഴികക്കല്ല് ആഘോഷിച്ചത്. അഞ്ച് ലക്ഷം യൂണിറ്റുകളിൽ, കഴിഞ്ഞ 100,000 യൂണിറ്റുകൾ വെറും 15 മാസത്തിനുള്ളിൽ വിറ്റഴിച്ചു. 2016 ഏപ്രിലിൽ ആണ് ടിയാഗോ ഹാച്ച്ബാക്കിനെ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിൽ ആദ്യമായി അവതരിപ്പിച്ചത്.
ടാറ്റ മോട്ടോഴ്‌സിന്റെ കണക്കനുസരിച്ച്, ടിയാഗോ വാങ്ങുന്നവരില്‍ ഏറ്റവും കൂടുതല്‍ ശരാശരി 35 വയസുള്ളവര്‍ ആണെന്നാണ്.കാർ വാങ്ങുന്നവർക്കിടയിൽ, പ്രത്യേകിച്ച് തങ്ങളുടെ ആദ്യ വാഹനം വാങ്ങുന്നവർക്കിടയിൽ ടിയാഗോ പ്രിയപ്പെട്ടതായി മാറിയെന്നും ടാറ്റ പറഞ്ഞു. 71 ശതമാനം ടിയാഗോ ഉപഭോക്താക്കളും 2023 സാമ്പത്തിക വർഷത്തിൽ അവരുടെ ആദ്യ കാർ വാങ്ങൽ നടത്തി.
undefined
വിപണി വിതരണത്തിന്റെ കാര്യത്തിൽ, നഗരങ്ങളിലും ഗ്രാമങ്ങളിലും ടിയാഗോ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. നഗരവിപണികളിൽ 60 ശതമാനം വിൽപ്പനയും നടക്കുന്നു, ബാക്കി 40 ശതമാനം ഗ്രാമീണ വിപണികളിൽ നിന്നാണ്. ടിയാഗോ വാങ്ങുന്ന സ്ത്രീകളുടെ എണ്ണവും ഉയർന്നതായി ടാറ്റ അവകാശപ്പെടുന്നു. ഇതിന്റെ വിൽപ്പനയുടെ ഏകദേശം 10 ശതമാനം സ്ത്രീകളാണ് സംഭാവന ചെയ്യുന്നതെന്ന് പറയപ്പെടുന്നു. ആദ്യമായി കാർ വാങ്ങുന്നവർക്കിടയിലും ഇത് ജനപ്രിയമാണ്, അതിന്റെ 71 ശതമാനം ഉപഭോക്താക്കളും 2023 സാമ്പത്തിക വർഷത്തിൽ കന്നി വാങ്ങൽ നടത്തി എന്നാണ് ടാറ്റ പറയുന്നത്.
ടിയാഗോ ആറ് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു.അതിൽ XE, XM, XT (O), XT, XZ, XZ+ എന്നിങ്ങനെ ആറ് വേരിയന്റുകൾ ഉൾപ്പെടുന്നു. നിലവിൽ, ടിയാഗോ പെട്രോൾ, സിഎൻജി, ഇലക്ട്രിക്ക് എന്നിങ്ങനെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിലാണ് ലഭ്യമാണ്. 85 ബിഎച്ച്‌പിയും 113 എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. സിഎൻജി മോഡിൽ എഞ്ചിൻ 72 ബിഎച്ച്പിയും 95 എൻഎം ടോർക്കും നൽകുന്നു. 250 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 19.2 kWh ബാറ്ററി പാക്കും, ഒറ്റ ചാർജിൽ 315 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന 24 kWh ബാറ്ററിയുമാണ് ടിയാഗോ ഇവിയിൽ വരുന്നത്. ഒരു റെവോട്രോണ്‍ 1.2 l, 3-സിലിണ്ടർ BS6 എഞ്ചിൻ പെട്രോളിലുംസിഎൻജി വേരിയന്റുകളിലും വാഗ്ദാനം ചെയ്യുന്നു. ടിയാഗോ, ടിയാഗോ എൻആർജി വകഭേദങ്ങൾ ഒരേ പവറും ടോർക്ക് ഔട്ട്പുട്ടും വാഗ്ദാനം ചെയ്യുന്നു. ഐസിഎൻജി വേരിയന്റ് പെട്രോൾ മോഡിൽ 86 PS (63.0 kW)@6000 RPM വാഗ്ദാനം ചെയ്യുന്നു. സിഎൻജി മോഡ് 73.4 PS (54 KW)@6000 RPM വാഗ്ദാനം ചെയ്യുന്നു. പെട്രോൾ മോഡ് 113Nm ഉം CNG മോഡ് 95Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു.
ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ വർഷം ടിയാഗോ ഇവി ഇന്ത്യയിൽ കാറിന്റെ ഇലക്ട്രിക് വേരിയന്റ് ചേർത്തു. ഇന്ത്യയിൽ കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറാണ് ടിയാഗോ ഇവി. ഇത് 8.69 ലക്ഷം രൂപയിൽ തുടങ്ങി 12.04 ലക്ഷം രൂപ വരെ ഉയരുന്നു. ഈ മൂന്നു പവര്‍ട്രെയിനുകളില്‍ ഏതിനാണ് ഏറ്റവും കൂടുതൽ വിൽപ്പനയുള്ളതെന്ന് ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഏറ്റവും ജനപ്രിയമായത് പെട്രോൾ വേരിയന്റായിരിക്കുമെന്ന് ഊഹിക്കാം. ടിയാഗോയുടെ ഡീസൽ വേരിയന്റില്ല. എന്നിരുന്നാലും, ഇലക്ട്രിക് വേരിയന്റായ ടിയാഗോ ഇവി ഇതുവരെ 19458 യൂണിറ്റുകൾ വിറ്റഴിച്ചതായി ടാറ്റ വെളിപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ നാല് ഡോർ ഇലക്ട്രിക് കാറാണ് ടിയാഗോ ഇവി. ലോഞ്ച് ദിവസം തന്നെ 10,000 ബുക്കിംഗുകളാണ് ഇതിന് ലഭിച്ചത്.