ഇന്ത്യയിൽ സിഎൻജി പഞ്ചിന്‍റെ നിർമ്മാണം ആരംഭിച്ചതായി റിപ്പോർട്ട്. പഞ്ച് സിഎൻജി, ഹ്യുണ്ടായ് എക്‌സ്‌റ്റർ പോലുള്ളവയ്‌ക്ക് എതിരാളിയാകും. ടാറ്റാ മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന സിഎൻജി വേരിയന്റ് ലഭിക്കുന്ന നാലാമത്തെ കാറാണ് ടാറ്റ പഞ്ച്.
ടാറ്റ മോട്ടോഴ്‌സ് ടാറ്റ പഞ്ചിന്റെ സിഎൻജി പതിപ്പ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും. കമ്പനി ഇന്ത്യയിൽ സിഎൻജി കാറിന്റെ നിർമ്മാണം ആരംഭിച്ചതായി ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പഞ്ച് സിഎൻജി, ഹ്യുണ്ടായ് എക്‌സ്‌റ്റർ പോലുള്ളവയ്‌ക്ക് എതിരാളിയാകും. ടാറ്റാ മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന സിഎൻജി വേരിയന്റ് ലഭിക്കുന്ന നാലാമത്തെ കാറാണ് ടാറ്റ പഞ്ച്.
ഐസിഇ വേരിയന്റിന്റെ അതേ എഞ്ചിനിലാണ് ടാറ്റ പഞ്ച് സിഎൻജിയും വരുന്നത്. ഐസിഇ വേരിയന്റിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനിൽ 5-സ്പീഡ് മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുന്നു. എആർഎഐയുടെ കണക്കനുസരിച്ച്, ടാറ്റ പഞ്ചിന്റെ മൈലേജ് ലിറ്ററിന് 18.97 കിലോമീറ്ററാണ്. എസ്‌യുവിയുടെ പീക്ക് പവർ 86 പിഎസ് ആണ്. വാഹനം വാഗ്ദാനം ചെയ്യുന്ന പരമാവധി ടോർക്ക് 113 എൻഎം ആണ്. സിഎൻജി മോഡിൽ ഇത് 77 എച്ച്പി പവറും 97 എൻഎം പീക്ക് ടോർക്കും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ആൾട്രോസ് സിഎൻജി പോലെ തന്നെ പഞ്ച് സിഎൻജിയിലും പുതിയ ഡ്യുവൽ സിലിണ്ടർ സിഎൻജി ടാങ്കുകളും സൺറൂഫും ലഭിക്കും. പഞ്ചിന്‍റെ ഐസിഇ വേരിയന്റിന് ഇതുവരെ സൺറൂഫ് ലഭിച്ചിട്ടില്ല. ബൂട്ട് ഫ്ലോറിന് താഴെയുള്ള ഡ്യുവൽ-സിഎൻജി സിലിണ്ടറുകൾ കൂടുതൽ സ്റ്റോറേജ് സ്പേസ് നൽകും.
undefined
ആ കിടിലൻ എഞ്ചിനുമായി വരുമോ ഈ ടാറ്റാ ജനപ്രിയന്മാര്‍?
അള്‍ട്രോസ് ഹാച്ച്ബാക്ക് പങ്കിടുന്ന ആല്‍ഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ടാറ്റ പഞ്ച്. എസ്‌യുവിയുടെ ടെയിൽഗേറ്റിൽ 'ഐ-സിഎൻജി' ബാഡ്‍ജ് ഉണ്ടാകും. ലൈനപ്പിലുടനീളം സിഎൻജി കിറ്റ് വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കുള്ള പിന്തുണയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, സ്റ്റാർട്ട്/സ്റ്റോപ്പ് എഞ്ചിൻ ബട്ടൺ എന്നിവയും അതിലേറെയും എസ്‌യുവിയുടെ മറ്റ് പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. വിലയുടെ കാര്യത്തിൽ, ഐസിഇ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ പഞ്ച് സിഎൻജിക്ക് വിലയിൽ വർദ്ധനവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, ടാറ്റ പഞ്ച് 5.99 ലക്ഷം മുതൽ 9.52 ലക്ഷം രൂപ വരെയാണ് ഓഫർ ചെയ്യുന്നത്.