സുരക്ഷാ ഫീച്ചറുകളാൽ സമ്പന്നം ഈ സബ്കോംപാക്ട് എസ്‍യുവികൾ

By Web Team  |  First Published Nov 22, 2024, 5:14 PM IST

മികച്ച സുരക്ഷാ ഫീച്ചറുകളുള്ള ഒരു പുതിയ സബ്-കോംപാക്റ്റ് എസ്‌യുവി വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണോ? എങ്കിൽ ഈ സെഗ്‌മെൻ്റിലെ അഞ്ച് മികച്ച എസ്‌യുവികളെക്കുറിച്ചും വിശദമായി നമുക്ക് അറിയാം. 


മീപഭാവിയിൽ മികച്ച സുരക്ഷാ ഫീച്ചറുകളുള്ള ഒരു പുതിയ സബ്-കോംപാക്റ്റ് എസ്‌യുവി വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണോ? എങ്കിൽ ഈ സെഗ്‌മെൻ്റിലെ അഞ്ച് മികച്ച എസ്‌യുവികളെക്കുറിച്ചും വിശദമായി നമുക്ക് അറിയാം. 

മാരുതി സുസുക്കി ബ്രെസ
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള സബ് കോംപാക്റ്റ് എസ്‌യുവികളിലൊന്നാണ് മാരുതി സുസുക്കി ബ്രെസ. മാരുതി സുസുക്കി ബ്രെസ്സയിൽ 20-ലധികം സുരക്ഷാ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, റിവേഴ്സ് പാർക്കിംഗ് സെൻസർ, 6 എയർബാഗുകൾ തുടങ്ങിയവ ബ്രെസയിൽ നൽകിയിട്ടുണ്ട്.

Latest Videos

undefined

ടാറ്റ നെക്സോൺ
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ടാറ്റ നെക്‌സോൺ എന്നും ഒരു ജനപ്രിയ എസ്‌യുവിയാണ്. ഗ്ലോബൽ എൻസിഎപിയും ഭാരത് എൻസിഎപിയും ചേർന്ന് കുടുംബ സുരക്ഷയ്ക്കുള്ള ക്രാഷ് ടെസ്റ്റിൽ ടാറ്റ നെക്സോണിന് 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. സുരക്ഷാ ഫീച്ചറുകളായി ടാറ്റ നെക്സോണിന് ആറ് എയർബാഗുകൾ, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയവ നൽകിയിട്ടുണ്ട്.

മഹീന്ദ്ര XUV 3XO
മഹീന്ദ്ര XUV 3X0-ൽ 35-ലധികം സുരക്ഷാ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഇലക്‌ട്രോണിക് പവർ ബ്രേക്ക്, ലെവൽ-2 ADAS ടെക്‌നോളജി എന്നിവ ഈ കാറിന് നൽകിയിട്ടുണ്ട്. 

ഹ്യുണ്ടായ് വെന്യു
ആഭ്യന്തര വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നാണ് ഹ്യുണ്ടായ് വെന്യു. ഫീച്ചറുകളായി, 6-എയർബാഗുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെൻ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ADAS സാങ്കേതികവിദ്യ എന്നിവ ഹ്യുണ്ടായ് വെന്യുവിന് നൽകിയിട്ടുണ്ട്.

കിയ സോനെറ്റ്
സുരക്ഷയുടെ കാര്യത്തിൽ, ഇന്ത്യൻ വിപണിയിൽ കിയ സോനെറ്റ് മികച്ച ഓപ്ഷനാണ്. കിയ സോനെറ്റിൽ സുരക്ഷാ ഫീച്ചറുകളായി, 6-എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെൻ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട് പാർക്കിംഗ് സെൻസർ, 360-ഡിഗ്രി ക്യാമറ, ADAS സാങ്കേതികവിദ്യ എന്നിവ നൽകിയിട്ടുണ്ട്.


 

click me!