ആറുലക്ഷത്തില്‍ താഴെ മാത്രം വില, പക്ഷേ ഫീച്ചറുകളില്‍ ഈ കാര്‍ നിങ്ങളെ ഞെട്ടിക്കും!

By Web Team  |  First Published Jul 22, 2023, 3:36 PM IST

2020 ഡിസംബര്‍ ആദ്യവാരമാണ് നിസാൻ ഇന്ത്യ സബ് കോംപാക്റ്റ് എസ്‌യുവിയായ മാഗ്നൈറ്റിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.  അക്ഷരാര്‍ത്ഥത്തില്‍ നിസാന്‍റെ മടങ്ങിവരവിനാണ് മാഗ്നൈറ്റിലൂടെ രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഇതാ മോഹവിലയില്‍ കിടിലൻ ഫീച്ചറുകള്‍ വാഗ്‍ദാനം ചെയ്യുന്ന നിസാൻ മാഗ്നെറ്റിന്‍റെ ചില വിശേഷങ്ങള്‍.


കാറുകളിൽ കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ നൽകുന്നതിൽ പ്രശസ്‍തരാണ് ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ. ഈ സെഗ്‌മെന്റിലെ കമ്പനിയുടെ കിടിലൻ കാറാണ് നിസാൻ മാഗ്‌നൈറ്റ്. അഞ്ച് സീറ്റുള്ള ഈ പ്രീമിയം കാര്‍ ജാപ്പനീസ് വാഹന നിർമ്മാതാക്കളിൽ നിന്ന് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍ കൂടിയാണ്. 2020 ഡിസംബര്‍ ആദ്യവാരമാണ് നിസാൻ ഇന്ത്യ സബ് കോംപാക്റ്റ് എസ്‌യുവിയായ മാഗ്നൈറ്റിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ നിസാന്‍റെ മടങ്ങിവരവിനാണ് മാഗ്നൈറ്റിലൂടെ രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഇതാ മാഗ്നെറ്റിന്‍റെ ചില വിശേഷങ്ങള്‍.

അഞ്ച് ട്രിമ്മുകള്‍
അഞ്ച് ട്രിമ്മുകളും എട്ട് കളർ ഓപ്ഷനുകളും മാഗ്നെറ്റിന് ലഭിക്കുന്നു. എട്ട് നിറങ്ങളിൽ ഈ കാര്‍ വിപണിയിൽ ലഭ്യമാണ്. നിലവിൽ, മൂന്ന് ഡ്യുവൽ ടോണിലും അഞ്ച് മോണോടോണിലുമുള്ള നിറങ്ങളിലാണ് കാർ വാഗ്‍ദാനം ചെയ്യുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഈ ആഡംബര കാറിൽ ലഭ്യമാണ്.

Latest Videos

undefined

ഗാരേജില്‍ കോടികളുടെ കാറുകള്‍, പക്ഷേ സൂപ്പര്‍നടിക്ക് ഇഷ്‍ടം ഈ 'ലളിത' വാഹനം!

എഞ്ചിൻ
അഞ്ച് സീറ്റുള്ള ഈ കാറിന് ഒരു ലിറ്റർ പെട്രോൾ എഞ്ചിനാണുള്ളത്. ഇത് 72 പിഎസ് പവർ കപ്പാസിറ്റിയും 96 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കുന്നു. ഈ മോഡലിൽ ഒരു ലിറ്റർ ടർബോ പെട്രോൾ എഞ്ചിന്റെ ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ കരുത്തുറ്റ എഞ്ചിൻ യൂണിറ്റ് 99 ബിഎച്ച്പിയും 160 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ അഞ്ച് സ്‍പീഡ് മാനുവലും ഒരു സിവിടി ഓട്ടോമാറ്റിക് (1.0L ടർബോ മാത്രം) ഉൾപ്പെടുന്നു.

സുരക്ഷ
നിസാൻ മാഗ്‌നൈറ്റില്‍ സുരക്ഷയ്ക്കായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകളും 360 ഡിഗ്രി ക്യാമറയും ഉണ്ട്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) തുടങ്ങിയ സവിശേഷതകൾ കാറിന് ലഭിക്കുന്നു. 

കിടിലൻ ഫീച്ചറുകള്‍
മാഗ്‌നൈറ്റിന്റെ ടോപ്പ്-ഓഫ്-ലൈൻ വേരിയന്റിൽ 360-ഡിഗ്രി ക്യാമറയും സ്‌മാർട്ട് വാച്ച് കണക്റ്റിവിറ്റിയ്‌ക്കൊപ്പം കണക്റ്റുചെയ്‌ത 50ല്‍ അധികം കാർ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ എൽഇഡി ബൈ-പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ, ഇലക്ട്രിക്കലി അഡ്‍ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ഒആർവിഎമ്മുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ, സെഗ്‌മെന്റ് ഫസ്റ്റ് ഉള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുമായാണ് എസ്‌യുവി വരുന്നത്. 

വലിയ ബൂട്ട് സ്പേസ്
ഈ കാറിന് 336 ലിറ്റർ വലിയ ബൂട്ട് സ്പേസ് ഉണ്ട്. എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളും പിൻ വെന്റുകളോട് കൂടിയ ഓട്ടോ എയർ കണ്ടീഷനിംഗും ഇതിന് ലഭിക്കുന്നു.9.0 ഇഞ്ച് എച്ച്‌ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമുണ്ട്. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും, വോയ്‌സ് റെക്കഗ്നിഷൻ സാങ്കേതികവിദ്യയും വാഹനത്തില്‍ ലഭിക്കുന്നു.  

മികച്ച മൈലേജ്
ഈ കാറിൽ ടർബോ പെട്രോൾ എഞ്ചിന്റെ ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു.  ഈ ശക്തമായ കാർ ലിറ്ററിന് 20 കിലോമീറ്റർ മൈലേജ് നൽകുന്നു. സുഗമമായ സവാരിക്കായി കാറിന് ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ADAS എന്നിവ ലഭിക്കുന്നു. ഈ കരുത്തുറ്റ കാർ ലിറ്ററിന് 20 കിലോമീറ്റർ മൈലേജ് നൽകുന്നു. 

വില
ഈ കാർ മോഹവിലയിലാണ് വിപണിയില്‍ എത്തുന്നത്. 5.99 ലക്ഷം രൂപയാണ് മാഗ്നെറ്റിന്‍റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. 11.02 ലക്ഷം രൂപയാണ് ഉയര്‍ന്ന വേരിയന്‍റിന്‍റെ വില. 

എതിരാളികള്‍
വിപണിയിൽ, ഈ കാർ കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യു, മാരുതി സുസുക്കി ബ്രെസ്സ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, റെനോ കിഗർ, സിട്രോൺ C3 എന്നിവയുമായി മത്സരിക്കുന്നു. നിലവിൽ, XE, XL, XV എക്സിക്യൂട്ടീവ്, XV, XV പ്രീമിയം എന്നീ അഞ്ച് വകഭേദങ്ങളിൽ കാർ ലഭ്യമാണ്. കാറിന്റെ റെഡ് എഡിഷൻ ഉയർന്ന ഡിമാൻഡ് ഉണ്ട്. XV MT, XV ടർബോ MT, XV ടർബോ CVT എന്നീ മൂന്ന് വകഭേദങ്ങളിലാണ് ഈ പതിപ്പ് വരുന്നത്.

click me!