റോഡില്‍ ഈ കാര്‍ കണ്ടാല്‍ വാങ്ങാൻ കുട്ടികൾ മാതാപിതാക്കളെ നിർബന്ധിക്കും, കാരണം 35 കിമിയാ മൈലേജ്!

By Web Team  |  First Published Jul 28, 2023, 4:27 PM IST

ഏകദേശം 35 കിലോമീറ്ററോളം മൈലേജ് സെലേറിയോ സിഎൻജി നൽകുന്നു. പിന്നെങ്ങനെ ആളുകള്‍ ഈ മോഡല്‍ വാങ്ങാതിരിക്കും. ഈ മോഡലിന്‍റെ ചില വിശേഷങ്ങള്‍ അറിയാം


രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രിയ ഫാമിലി കാറാണ് സെലേരിയോ. ടാറ്റ ടിയാഗോ, സിട്രോൺ സി3 എന്നിവയുമായി ഈ കാര്‍ മത്സരിക്കുന്നു. അതിന്റെ വില വളരെ കുറവാണ്, ബൈക്ക് ഉപേക്ഷിക്കുന്ന ആളുകള്‍ ഒരുപക്ഷേ ഈ കാര്‍ മാത്രമേ എടുക്കൂ. കാരണം മാരുതി സുസുക്കി സെലേറിയോ സിഎൻജി അതിന്റെ സെഗ്‌മെന്റിൽ ഏറ്റവും ഉയർന്ന മൈലേജ് നല്‍കുന്നു. ഏകദേശം 35 കിലോമീറ്ററോളം മൈലേജ് സെലേറിയോ സിഎൻജി നൽകുന്നു. പിന്നെങ്ങനെ ആളുകള്‍ ഈ മോഡല്‍ വാങ്ങാതിരിക്കും. ഈ മോഡലിന്‍റെ ചില വിശേഷങ്ങള്‍ അറിയാം

ഒമ്പത് വയസ്
മാരുതിയില്‍ നിന്നുള്ള ജനപ്രിയ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് സെലേറിയോ. 2014-ലാണ് സെലേറിയോ (Celerio) ഹാച്ച്ബാക്കിനെ ഇന്ത്യൻ വിപണിയിൽ കമ്പനി ആദ്യമായി അവതരിപ്പിച്ചത്. നിലവിൽ മികച്ച സ്വീകാര്യതയുള്ള മാരുതി കാറുകളിൽ ഒന്നാണ് സെലേറിയോ. 2021 നവംബർ രണ്ടാം വാരത്തിലാണ് മാരുതി സുസുക്കി ഇന്ത്യ രണ്ടാം തലമുറ സെലേറിയോ  ഹാച്ച്ബാക്ക് പുറത്തിറക്കിയത്. എത്തി ഒരു മാസത്തിനുള്ളിൽ, 15,000-ലധികം ബുക്കിംഗുകൾ നേടി വാഹനം ഞെട്ടിച്ചു. 

Latest Videos

undefined

സിഎൻജി
2022 ജനുവരയില്‍ പുതിയ സിഎൻജി വേരിയന്റിനൊപ്പം പുതിയ സെലേറിയോ മോഡൽ ലൈനപ്പ് മാരുതി സുസുക്കി കൂടുതൽ വിപുലീകരിച്ചു. VXi ട്രിം അടിസ്ഥാനമാക്കി, മോഡലിന് 6.58 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം, ദില്ലി) വില. പുതിയ മാരുതി സെലേരിയോ സിഎൻജി ഒപ്റ്റിമൽ പെർഫോമൻസ് വാഗ്‍ദാനം ചെയ്യുന്നതായും മെച്ചപ്പെട്ട സുരക്ഷ, സമാനതകളില്ലാത്ത സൗകര്യം, മികച്ച ഇന്ധനക്ഷമത എന്നിവ ഉറപ്പാക്കുന്നതായും വാഹന നിർമ്മാതാവ് പറയുന്നു. 

ഒന്നും കാണാതെ അംബാനി കാശെറിയില്ല, 13.14 കോടിയുടെ കാറിന് ഒരുകോടിയുടെ പെയിന്‍റടിച്ചതും വെറുതെയല്ല!

ഹൃദയം
1-ലിറ്റർ പെട്രോൾ എഞ്ചിനിലാണ് വാഹനം വരുന്നത്. ഇത് 67PS പവറും 89Nm ടോർക്കും സൃഷ്ടിക്കുന്നു. ഇത് മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകളിൽ വരുന്നു. കാറിന്റെ പെട്രോൾ പെട്രോൾ എഎംടി മോഡൽ ലിറ്ററിന് 26.68 കിലോമീറ്റർ മൈലേജ് നൽകുന്നു. കാറിന്റെ ഇന്റീരിയർ വളരെ ആകർഷകമാണ്. ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, പാസീവ് കീലെസ് എൻട്രി, മാനുവൽ എസി എന്നിവ കാറിന് ലഭിക്കുന്നു. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ കാറിന് ലഭിക്കുന്നു.

അളവുകള്‍
സെലേറിയോ സിഎൻജിയിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇത് 3695 എംഎം നീളവും 1655 എംഎം വീതിയും 1555 എംഎം ഉയരവും 2435 എംഎം വീൽബേസുമായി തുടരുന്നു. സാധാരണ VXi വേരിയന്റിന് സമാനമായി, CNG പതിപ്പിൽ ഫുൾ വീൽ കവറുകൾ, ഇലക്ട്രിക് അഡ്ജസ്റ്റ് വിംഗ് മിററുകൾ, പവർ വിൻഡോകൾ, ഡേ നൈറ്റ് റിയർ വ്യൂ മിറർ, പവർ സ്റ്റിയറിംഗ്, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, സ്പ്ലിറ്റ് ഫോൾഡിംഗ് റിയർ സീറ്റ്, 12V പവർ സോക്കറ്റ്, ടാക്കോമീറ്റർ, ഡ്യുവൽ എയർബാഗുകൾ, എബിഎസ്, സ്പീഡ്/ഇംപാക്റ്റ് സെൻസിംഗ് ഡോർ ലോക്ക് ആൻഡ് അൺലോക്ക്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, സെൻട്രൽ ലോക്കിംഗ്, ഫ്രണ്ട് സീറ്റ്ബെൽറ്റ് പ്രീ-ടെൻഷനറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയവ വാഹനത്തില്‍ ഉണ്ട്.

മൈലേജ്
കമ്പനിയുടെ പുതിയ S-CNG മോഡലുകൾ ഡ്യുവല്‍ ഇന്‍റര്‍ഡിപ്പന്‍ഡ് ഇസിയു (ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്റുകൾ), ഇന്റലിജന്റ് ഇഞ്ചക്ഷൻ സിസ്റ്റം എന്നിവയോടെയാണ് വരുന്നത്. ഒപ്റ്റിമൽ പെർഫോമൻസ് നൽകുന്നതിനായി ഈ വാഹനങ്ങൾ ട്യൂൺ ചെയ്യുകയും കാലിബ്രേറ്റ് ചെയ്യുകയും ചെയ്‍തതായി അവകാശപ്പെടുന്നു. പുതിയ മാരുതി സെലേറിയോ സിഎൻജി 5,300 ആർപിഎമ്മിൽ 55.9 ബിഎച്ച്പി കരുത്തും 3,400 ആർപിഎമ്മിൽ 82.1 എൻഎം ടോർക്കും നൽകുന്നു. ഇത് 35.60km/kg എന്ന ആകർഷണീയമായ മൈലേജ് വാഗ്ദാനം ചെയ്യുന്നു. 60 ലിറ്റർ സിഎൻജി ടാങ്കാണ് ഹാച്ച്ബാക്കിനുള്ളത്.

വില
5.35 ലക്ഷം രൂപയാണ് കാറിന്റെ എക്‌സ് ഷോറൂം വില. കാറിന്റെ സ്‌പെഷ്യൽ ബ്ലാക്ക് എഡിഷൻ ആളുകൾക്ക് ഏറെ ഇഷ്ടമാണ്. 313 ലിറ്ററിന്റെ വലിയ ബൂട്ട് സ്‌പേസാണ് കാറിനുള്ളത്. ഈ ഹാച്ച്ബാക്ക് കാറിന്റെ മുൻനിര മോഡൽ 7.13 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്ക് വിപണിയിൽ ലഭ്യമാണ്. പെട്രോളിൽ LXi, VXi, ZXi, ZXi+ എന്നീ നാല് വകഭേദങ്ങളിലാണ് ഇത് വരുന്നത്. സിഎൻജി വേരിയന്റിൽ ലഭ്യമായ ഒരേയൊരു ഓപ്ഷൻ VXi ആണ്.

youtubevideo

 

click me!